സംവാദം:കേരള സ്കൂൾ കലോത്സവം 2012
'കേരള സ്കൂൾ കലോത്സവം' എന്നതിനൊപ്പം പൊതുവേ വർഷത്തേക്കാളും എത്രാമത്തേതാണ് എന്ന് സൂചിപ്പിക്കുന്ന സംഖ്യയാണ് ചേർത്ത് കണ്ടിരിക്കുന്നത്. അങ്ങിനെ വരുമ്പോൾ ഈ താളിന്റെ പേര് 52-ാമത് കേരള സ്കൂൾ കലോത്സവം എന്ന് മാറ്റുന്നതല്ലേ നല്ലത് (ലോഗോയിലും അങ്ങനെയാണ് കാണുന്നത്.)--അഖിലൻ 08:53, 15 ജനുവരി 2012 (UTC)
- ഈ രീതിയാണു നല്ലതെന്ന് കരുതുന്നു. --അനൂപ് | Anoop (സംവാദം) 05:47, 16 ജനുവരി 2012 (UTC)
- നിലവിലെ രീതിയാണ് (വർഷം) നല്ലതെന്നാണോ അനൂപൻ പറഞ്ഞത്? വർഷമുള്ള രീതിയാണ് നല്ലതെന്ന് ഞാനും കരുതുന്നു. --Vssun (സംവാദം) 17:28, 17 ജനുവരി 2012 (UTC)
- ഈ രീതിയാണു നല്ലതെന്ന് കരുതുന്നു. --അനൂപ് | Anoop (സംവാദം) 05:47, 16 ജനുവരി 2012 (UTC)
മത്സരഫലം
തിരുത്തുകഇങ്ങനെ ഇനം തിരിച്ചുള്ള മത്സരഫലങ്ങൾ വിക്കിപീഡിയയിൽ ആവശ്യമാണോ? --അനൂപ് | Anoop (സംവാദം) 10:19, 17 ജനുവരി 2012 (UTC)
വേണ്ടേ ?? താള് അതിനെക്കുറിച്ചുള്ളതായപ്പോൾ അതുമായിട്ട് ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇരിക്കട്ടെ എന്നു കരുതി. ഈ ഇലക്ഷൻ വിജയം ഒക്കെ പറയുന്ന പോലെ സമാധാനം (സംവാദം) 10:50, 17 ജനുവരി 2012 (UTC)
- വേണ്ടെന്ന് കരുതുന്നു. ആവശ്യമെങ്കിൽ പുറത്തേക്കുള്ള കണ്ണികളിൽ നൽകാം. അതു പോലെ ജില്ലാടിസ്ഥാനത്തിലുള്ള പോയന്റുകളും നൽകാം. --അനൂപ് | Anoop (സംവാദം) 11:39, 17 ജനുവരി 2012 (UTC)
- ഇത് കുറച്ച് കൂടിപ്പോയില്ലേ. :-) ജില്ലാ അടിസ്ഥാനത്തിലുള്ള പോയന്റ് നില മാത്രം മതിയെന്നാണ് എന്റെയും അഭിപ്രായം.--മനോജ് .കെ 12:25, 17 ജനുവരി 2012 (UTC)
- വിവരങ്ങൾ കുറക്കാനൊന്നും നിക്കണ്ട. ചുരുക്കാനാകുന്ന പട്ടികയായി എല്ലാ വിവരങ്ങളും ഉൾക്കൊള്ളിക്കണം എന്നാണഭിപ്രായം. --Vssun (സംവാദം) 17:28, 17 ജനുവരി 2012 (UTC)
- ഒറ്റ പേജിൽതന്നെ എല്ലാ വിവരങ്ങളും , പ്രത്യേകിച്ച് ഫലങ്ങൾ അതാണല്ലോ പ്രധാനം കിട്ടുമല്ലോ എന്നു കരുതി ചെയ്തതാണ് സമാധാനം (സംവാദം) 12:13, 20 ജനുവരി 2012 (UTC)
- കഴിയുന്നത്ര വിശദവിവരങ്ങൾ നൽകുന്നതുതന്നെയാണു് മൂന്നു കാരണങ്ങൾ കൊണ്ടു് നല്ലതു്.
- 1. ഏതാനും വർഷങ്ങൾ കഴിയുമ്പോൾ മുൻവർഷങ്ങളിലെ ഇത്തരം വിവരങ്ങൾ ലഭ്യമായ സൈറ്റുകളൊക്കെ അപ്രത്യക്ഷമാകുകയോ തിരുത്തപ്പെടുകയോ ചെയ്യും. വെബ് സൈറ്റുകളെന്നല്ല, അച്ചടിച്ച ഒരു പുസ്തകം പോലും ആരുടേയും കയ്യിൽ കാണില്ല. ഏതെങ്കിലും സർക്കാർ ഓഫീസിൽ ഇരുന്നു് ഉറക്കം തൂങ്ങുന്ന ഫയലുകൾക്കിടയിൽ മാത്രമായി ഈ വിവരങ്ങൾ അവശേഷിക്കും. അന്നും ആധികാരികമായി തെരഞ്ഞുനോക്കാവുന്ന ഒരു സൈറ്റാവണം വിക്കിപീഡിയ.
- 2. കൂടുതൽ ആളുകളെ വിക്കിപീഡിയയിലേക്കു് ആകർഷിക്കാൻ കഴിയുക അതിലുള്ള വിശദവിവരങ്ങളുടെ സമ്പുഷ്ടത കൊണ്ടാണു്.
- 3. സെർച്ച് വിസിബിലിറ്റി വളരെ കൂടുതലാകും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:47, 22 ജനുവരി 2012 (UTC)
ഏഷ്യയിലെ ഏറ്റവും വലിയ കലോൽസവം
തിരുത്തുകഈ വലുപ്പം എന്തിനെ അടിസ്ഥാനമാക്കിയാണ്? പങ്കെടുക്കുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണോ? അക്കാര്യം ഒപ്പം ചേർത്താൾ കൂടുതൽ വ്യക്തതവരും. --Vssun (സംവാദം) 10:08, 22 ജനുവരി 2012 (UTC)