ഇതിന്റെ രചയിതാവ് തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛനാണെന്നാണ് ഇംഗ്ലീഷ് വിക്കിപീഡിയയിൽ കാണുന്നത്. ഇതേ പേരിൽ തന്നെ ഹെർമൻ ഗുണ്ടർട്ട് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസദ്ധീകരിച്ച കാലം ഇത് ശരിയാണെന്ന് തോന്നിക്കുന്നു. അന്വേഷിച്ചപ്പോൾ മൂന്നിലധികം കേരളോല്പത്തി ഗ്രന്ഥങ്ങൾ പല കാല ഘട്ടത്തിലായി പ്രസിദ്ധീകരിച്ചിട്ടുള്ളതായി അറിയുന്നു. കൂടുതൽ അറിയാവുന്നവർ ഒന്ന് ശ്രദ്ധിക്കുക.--മനോജ്‌ .കെ 19:06, 4 ഒക്ടോബർ 2011 (UTC)Reply

ഭാഷ കണ്ടിട്ടു് ഇതു തുഞ്ചത്തെഴുത്തച്ഛന്റെ കാലത്തിനും വളരെ മുമ്പ് രചിക്കപ്പെട്ടതായി തോന്നുന്നുണ്ടു്. ഒരുപക്ഷേ, ഗുണ്ടർട്ട് വളരെ മുമ്പേ (എഴുത്തശ്ശനും മുമ്പേ) എഴുതപ്പെട്ടിരുന്ന ഒരു കൈയെഴുത്തുപുസ്തകത്തിന്റെ / ഓലയുടെ പ്രതി അച്ചടിയിലേക്കു മാറ്റിയതാവാം.ഐതിഹ്യങ്ങളും കെട്ടുകഥകളും നിറഞ്ഞ ഒരു പുരാതനകൃതി എന്നു് ശബ്ദതാരാവലിയും മാധവൻ പിള്ളയും (അഭിനവ മലയാള നിഘണ്ടു) പ്രത്യേകം പറയുന്നുണ്ടു്. കൂടുതൽ അന്വേഷിക്കാം. ViswaPrabha (വിശ്വപ്രഭ) 20:28, 4 ഒക്ടോബർ 2011 (UTC)Reply

എഴുത്തച്ഛനാണിതെഴുതിയതെന്ന് ഐതിഹ്യം മാത്രമാണ്. ഭാഷയോ ഉള്ളടക്കമോ എന്തുവെച്ചുനോക്കിയാലും ഇത് അദ്ദേഹത്തിന്റെതാണെന്ന് സ്ഥാപിക്കാനാവില്ല. ഇതിലെ ഭാഷയും എഴുത്തച്ഛന്റെതിനെക്കാൾ ആധുനികമാണ്, വിശ്വം. അത് മനസ്സിലാവാൻ അക്കാലത്തെ മറ്റു ഗദ്യഗ്രന്ഥങ്ങൾ വേണം പരിശോധിക്കാൻ. ഇക്കാലത്ത് എഴുതപ്പെട്ട ഇത്തരം പല ഗ്രന്ഥങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അതിൽ ചിലത് ഗുണ്ടർട്ട് ശേഖരിച്ചുവെച്ചെന്നേയുള്ളൂ.

ഈ വിവരണത്തിൽ പറയുന്നതെല്ലാം ശുദ്ധാസംബന്ധങ്ങളാണ്. കേരളോൽപ്പത്തിഗ്രന്ഥങ്ങൾ ചരിത്രമല്ല, കെട്ടുകഥകളും, കേട്ട കഥകളും കുറേയേറെ കെട്ടകഥകളുമാണ്. ശങ്കുണ്ണിമേനോന് ചരിത്രവും മിത്തും ഐതിഹ്യവും തമ്മിൽ വലിയ വേർതിരിവൊന്നുമില്ല. മറ്റ് ഏതു ചരിത്രകാരനാണ് ഇത് ചരിത്രഗ്രന്ഥമാണെന്നും എഴുത്തച്ഛന്റെ പണിയാണെന്നും പറഞ്ഞിട്ടുള്ളത്?--തച്ചന്റെ മകൻ 17:14, 5 ഒക്ടോബർ 2011 (UTC)Reply

ദയവായി മാറ്റിയെഴുതുക. --Vssun (സുനിൽ) 18:41, 5 ഒക്ടോബർ 2011 (UTC)Reply
തച്ചന്റെ മകൻ പറഞ്ഞതു് ശരിയാണു്. ആദ്യഭാഗം മാത്രമേ ഞാൻ മുമ്പ് വായിച്ചുനോക്കിയിരുന്നുള്ളൂ. എഴുത്തച്ഛന്റെ കാലത്തിനു ശേഷമുള്ള സംഭവങ്ങളുടെ വിവരണവും ചിലേടങ്ങളിൽ തെക്കൻ കേരളത്തിൽ പ്രചാരമുള്ള വാൿപ്രയോഗങ്ങളും കാണാനുണ്ടു്. അതുകൊണ്ടു് രചിക്കപ്പെട്ടതു് ഗുണ്ടർട്ടിനു തൊട്ടുമുമ്പേ എന്നു കണക്കാക്കാവുന്നതാണു്.
ഒരു നിലയ്ക്കും ഇതിനെ ഒരു ചരിത്രരേഖയായി പരിഗണിക്കാനാവില്ല. പല ഐതിഹ്യങ്ങളും കേട്ടുകേൾവികളും കൂട്ടിപ്പിരിച്ചിട്ടുണ്ടെന്നതിനു പുറമേ, വ്യക്തമായ യാതൊരു സമയബന്ധനവുമില്ലാതെയാണു് ആഖ്യാനശൈലി. ViswaPrabha (വിശ്വപ്രഭ) 19:37, 5 ഒക്ടോബർ 2011 (UTC)Reply

ചരിത്രം തിരുത്തുക

ഇത് കേരളത്തിന്റെ പ്രാചീനചരിത്രം വിവരിക്കുന്ന ഗ്രന്ഥമാണോ? തുടക്കം വായിച്ചതനുസരിച്ച് ഐതിഹ്യമാണല്ലോ. --Vssun (സുനിൽ) 01:43, 5 ഒക്ടോബർ 2011 (UTC)Reply

പകർപ്പ് നീക്കി തിരുത്തുക

എന്നിടത്ത് നിന്ന് പകർത്തിയ പതിപ്പ് നീക്കി --Anoopan (സംവാദം) 08:41, 22 മാർച്ച് 2012 (UTC)Reply

നാൾവഴി മറയ്ക്കാവുന്നതാണ്.--റോജി പാലാ (സംവാദം) 09:46, 22 മാർച്ച് 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കേരളോല്പത്തി&oldid=1208541" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കേരളോല്പത്തി" താളിലേക്ക് മടങ്ങുക.