സംവാദം:കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി
Latest comment: 14 വർഷം മുമ്പ് by Razimantv
“ | മികച്ചതും നവീനവുമായ ചലച്ചിത്രത്തിനുവേണ്ടിയുള്ള കേരളത്തിലെ ചലച്ചിത്രാസ്വാദകരുടെ തൃഷ്ണയെ തൃപ്തിപ്പെടുത്താനും പച്ചയായ കച്ചവടവത്കരണസ്വാധീനങ്ങളെ ചെറുക്കാനുംവേണ്ടി കേരളസർക്കാറിന്റെ സാംസ്കാരികവകുപ്പിനു കീഴിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. | ” |
ആമുഖവാചകം പക്ഷപാതപരമാണെന്നു കരുതുന്നു. കുറച്ച് മയപ്പെടുത്തി എഴുതിയാൽ നന്നായിരുന്നു. --Vssun 07:20, 11 ഡിസംബർ 2009 (UTC)
“ | To satisfy their quest for the best and the latest in the medium and to counter the effects of crass commercialisation [1]. | ” |
സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. അതിനാൽ ആമുഖത്തിന് ഏറെക്കുറേ KSCA -യുടെ About us വിവർത്തിച്ചു. മാറ്റംവേണമെങ്കിൽ ആവാം. എനിക്ക് അക്കാദമിയോട് പ്രത്യേക 'ഒര് ഇത് ' ഒന്നുമില്ല :) ---തച്ചന്റെ മകൻ 20:04, 11 ഡിസംബർ 2009 (UTC)
- About us നേരെ വിവർത്തനം ചെയ്താൽ ശരിയാവില്ല. സ്ഥാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്നോ മറ്റോ ഒരു പാരയാക്കിയേ അതൊക്കെ കൊടുക്കാൻ പറ്റൂ. വെബ്പേജിൽ ആരെങ്കിലും സ്വന്തം സ്ഥാപനത്തെപ്പറ്റി പൊക്കിയല്ലാതെ പറയുമോ? -- റസിമാൻ ടി വി 04:56, 12 ഡിസംബർ 2009 (UTC)