സംവാദം:കേരളത്തിലെ ഇടതുപക്ഷതൊഴിലാളിപ്രസ്ഥാനങ്ങളുടെ ചരിത്രം

കേരളത്തിലെ തൊഴിലാളിപ്രസ്ഥാനം എന്ന തലക്കെട്ടിന്റെ അർത്ഥമെന്താണ്? കേരളത്തിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ ചരിത്രം എന്നാണോ? കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പിൻപറ്റുന്ന തൊഴിലാളിപ്രസ്ഥാനങ്ങളെയാണ് പരാമർശിക്കുന്നതെങ്കിൽ അക്കാര്യം തലക്കെട്ടിൽ വ്യക്തമായിരിക്കേണ്ടേ? --Vssun (സംവാദം) 17:53, 15 ഏപ്രിൽ 2013 (UTC)Reply

ലേഖനത്തിലൂടെ കടന്നുപോയെങ്കിൽ നല്ല ഒരു തലക്കെട്ടു നിർദ്ദേശിക്കാമോ ? ബിപിൻ (സംവാദം) 18:40, 15 ഏപ്രിൽ 2013 (UTC)Reply
ചരിത്രമായാണ് എനിക്ക് മനസിലാക്കാൻ പറ്റുന്നത്. അതുകൊണ്ട് കേരളത്തിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ ചരിത്രം എന്ന് വേണമെങ്കിൽ തലക്കെട്ട് കൊടുക്കാം. എല്ലാ വീക്ഷണങ്ങളും ഉൾക്കൊള്ളുന്നില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷതൊഴിലാളിപ്രസ്ഥാനങ്ങളുടെ ചരിത്രം എന്നാകാം. --Vssun (സംവാദം) 03:16, 16 ഏപ്രിൽ 2013 (UTC)Reply
കേരളത്തിലെ ഇടതുപക്ഷതൊഴിലാളിപ്രസ്ഥാനങ്ങളുടെ ചരിത്രം' ആയിരിക്കും നല്ലത് എന്നു തോന്നുന്നു. കാരണം, കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വവും ഉണ്ടെങ്കിലും, അവരെല്ലാം ഇടതുപക്ഷചിന്താഗതിക്കാരായിരുന്നല്ലോ ബിപിൻ (സംവാദം) 03:55, 16 ഏപ്രിൽ 2013 (UTC)Reply
float --Vssun (സംവാദം) 08:06, 16 ഏപ്രിൽ 2013 (UTC)Reply

മയപ്പെടുത്തൽ തിരുത്തുക

  • മലബാറിലെ ആദ്യകാലത്തെ അധ്യാപകരുടെ ജീവിതം തികച്ചും കഷ്ടകരമായിരുന്നു.
  • വളരെയധികം കഷ്ടതകളും, ദുരിതങ്ങളും അനുഭവിക്കുന്ന ഒരു വിഭാഗം തൊഴിലാളികളായിരുന്നു

തുടങ്ങിയവ പോലുള്ള വരികൾ ഒന്നു മയപ്പെടുത്തിയാൽ നന്നായിരുന്നെന്നു തോന്നുന്നു--റോജി പാലാ (സംവാദം) 17:58, 17 ഏപ്രിൽ 2013 (UTC)Reply

ആഴ്ചയിൽ ഏഴു ദിവസവും രാവിലെ മുതൽ രാത്രി പത്തു വരെ ജോലിചെയ്യുക എന്നത് തന്നെ കഷ്ടകരമാണ്, കുറഞ്ഞ വേതനത്തിനുകൂടിയാവുമ്പോൾ അത് ദുരിതം നിറഞ്ഞതുമാണ്. മയപ്പെടുത്താൻ നോക്കി കഴിയുന്നില്ല. താങ്കളുടെ സംഭാവന ഇക്കാര്യത്തിൽ കിട്ടിയിരുന്നെങ്കിൽ (മയപ്പെടുത്തൽ) നന്നായിരുന്നു ബിപിൻ (സംവാദം) 07:39, 23 ഏപ്രിൽ 2013 (UTC)Reply

പറയുടെ കണക്ക് തിരുത്തുക

രണ്ടാമത്തെ വിശദീകരണക്കുറിപ്പ് പാളി: "പത്ത് പറക്കണ്ടം എന്നു പറയുന്നത്, കൃഷി ചെയ്താൽ പത്തു പറ നെല്ല് കിട്ടാവുന്ന സ്ഥലം" അല്ല. പത്തു പറ ഒന്നേകാൽ ഏക്കർ വരും. അതിൽ നിന്ന് നല്ല വിളവിൽ പണ്ടു പോലും നൂറോ അതിലധികമോ പറ നെല്ലു കിട്ടുമായിരുന്നു. ഒരു പറക്കണ്ടം എന്നു പറയുന്നത് ഒരു പറ നെല്ലു വിതയ്ക്കാവുന്ന സ്ഥലമാണ്, കൊയ്യാവുന്ന സ്ഥലമല്ല.ജോർജുകുട്ടി (സംവാദം) 10:16, 14 സെപ്റ്റംബർ 2013 (UTC)Reply

  ജാഗ്രതക്കും തിരുത്തലിനും നന്ദി ബിപിൻ (സംവാദം) 10:36, 14 സെപ്റ്റംബർ 2013 (UTC)Reply
"കേരളത്തിലെ ഇടതുപക്ഷതൊഴിലാളിപ്രസ്ഥാനങ്ങളുടെ ചരിത്രം" താളിലേക്ക് മടങ്ങുക.