സംവാദം:കെ. കരുണാകരൻ
Latest comment: 13 വർഷം മുമ്പ് by Viswaprabha
ത്രിശ്ശൂർ ആർട്സ് കോളെജിൽ കരുണാകരൻ ചിത്രമെഴുത്തും ഗണിതശാസ്ത്രവും പഠിച്ചു.
ചിത്രമെഴുത്തും ഗണിതശാസ്ത്രവും പഠിപ്പിക്കുന്നതും കരുണാകരൻ പഠിച്ചതുമായ ആർട്സ് കോളേജ് തൃശ്ശൂരിൽ എവിടെയാണാവോ?
എന്തെല്ലാം കാര്യങ്ങൾക്കാണ് തെളിവ് ആവശ്യമായിട്ടുള്ളത്. കരുണാകരന്റെ ഭാര്യ മരിച്ചുവെന്നതിനും തെളിവ് വേണമെന്നോ?
അക്ഷരത്തെറ്റ് തിരുത്തിയിട്ടില്ല.
- കരുണാകരൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചിറക്കൽ രാജാസ് സ്കൂൾ വിട്ടു. കണ്ണിൽ എപ്പോഴും വെള്ളം നിറയുന്ന ഒരസുഖത്തിന്റെ ചികിത്സക്കായി തൃശ്ശൂർ വെള്ളാനിക്കരയിൽ അമ്മാവൻ പുത്തൻവീട്ടിൽ രാഘവൻ നായരുടെ വസതിയിലേക്കു് സ്വന്തം ജ്യേഷ്ഠൻ കുഞ്ഞിരാമൻ മാരാരോടൊപ്പം അദ്ദേഹം താമസം മാറ്റി. തുടർന്നു് പഠനം തൃശ്ശൂർ സർക്കാർ ഹൈസ്കൂളിലായിരുന്നു. (ഇപ്പോൾ പേരു് മോഡൽ ബോയ്സ് ഹൈ സ്കൂൾ, തൃശ്ശൂർ).
- തൃശ്ശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണു് ഡിപ്ലോമ ഇൻ ഡിസൈൻ ജ്യോമെട്രി & ഡ്രായിങ്ങ് പഠിച്ച് സ്വർണ്ണമെഡലോടെ പാസ്സായതു്. ചെമ്പുക്കാവിലുള്ള ഒരു ചിത്രരചനാപരിശീലനസ്ഥാപനത്തിൽ കുറച്ചുമാസങ്ങളോളം ജോലി ചെയ്തിട്ടുമുണ്ടു്. (മോഡൽ ബോയ്സ് സ്കൂളിനു പിറകിൽ, ജെ.ടി.എച്.എസ്.എസ്സിനു സമീപം.)
- ഈ ഉപഖണ്ഡത്തിൽ /പേജിൽ വ്യാപകമായ തെറ്റുകളുണ്ടു്. ആദ്യകാലജീവചരിത്രം ഇംഗ്ലീഷ് പതിപ്പിൽ സാമാന്യം വിശദമായിത്തന്നെ എഴുതിച്ചേർത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇനിയും ചേർക്കുന്നുമുണ്ടു്. അതിനനുസരിച്ച് മലയാളം പതിപ്പും വികസിപ്പിക്കാവുന്നതാണു്.