സംവാദം:കെ.സി.എസ്. പണിക്കർ
weird എന്നത് ഇവിടെ 'അബദ്ധവിശേഷം' എന്നു പരിഭാഷ ചെയ്യാമോ? അത്യസാധാരണം, അത്യുജ്ജ്വലം, അതി വിചിത്രം എന്നീ അർത്ഥങ്ങളല്ലേ കൂടുതൽ യോജിക്കുക? riyazahamed 14:51, 9 സെപ്റ്റംബർ 2009 (UTC)
- വിചിത്രം എന്നാണ് ഉദ്ദേശിക്കപ്പെടുന്നതെന്ന് തോന്നുന്നു -- റസിമാൻ ടി വി 14:54, 9 സെപ്റ്റംബർ 2009 (UTC)
'വളരെ വിചിത്രം' എന്നു നൽകാം, അല്ലേ. riyazahamed 15:05, 9 സെപ്റ്റംബർ 2009 (UTC)
- ചേർത്തുകൊള്ളൂ. എന്നാലും വളരെ ആവശ്യമില്ലെന്നു കരുതുന്നു. ഇംഗ്ലീഷിലും very weird എന്നുപയോഗിക്കാമല്ലോ -- റസിമാൻ ടി വി 15:09, 9 സെപ്റ്റംബർ 2009 (UTC)
അതല്ല. Strange എന്നതിനേക്കാൾ ആക്കം Weird എന്ന വാക്കിനുണ്ട്. Strange എന്നത് മലയാളത്തിൽ 'വിചിത്രം' ആണെങ്കിൽ Weird എന്നത് 'വളരെ വിചിത്രം' എന്നെങ്കിലും പറയേണ്ടി വരില്ലേ. ഇതും നോക്കൂ. 'Very strange' എന്നതിന് (weird) എന്ന് നൽകിയിരിക്കുന്നത് കാണാം: http://www.eudict.com/?lang=engjpk&word=very%20strange%20(mysterious,%20weird),%20bizarre,%20monstrous,%20outrageous riyazahamed 18:28, 9 സെപ്റ്റംബർ 2009 (UTC)
- എഡിറ്റ് ചെയ്തപ്പോൾ അതെല്ലാം മാറിപ്പോയി. :) ഇനി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല riyazahamed 18:42, 9 സെപ്റ്റംബർ 2009 (UTC)
- ഓഫ് ടോപിക്: Far എന്ന വാക്ക് വളരെ ദൂരെ എന്നു പരിഭാഷപ്പെടുത്തുന്നത് പോലെയാണത് റസിമാൻ . Very Far എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ :). riyazahamed 06:31, 10 സെപ്റ്റംബർ 2009 (UTC)
പുറത്തേക്കുള്ള ആദ്യ കണ്ണി പ്രവ്ര്ത്തിക്കുന്നില്ലെന്ന് തോന്നുന്നുപ്രതീഷ് |pratheesh 02:45, 3 മേയ് 2010 (UTC)
- ആ കണ്ണി ഒഴിവാക്കി. --Vssun 05:03, 3 മേയ് 2010 (UTC)
--ഇന്ത്യയിലെ ഒരു അതീന്ദ്രിയ (Metaphysical) ചിത്രകാരനും, അമൂർത്ത ചിത്രകാരനുമായിരുന്നു കെ.സി.എസ്. പണിക്കർ. രാജ്യത്തിന്റെ പുരാതനമായ അതീന്ദ്രിയ ജ്ഞാനത്തെയും ആത്മീയ ജ്ഞാനത്തെയും ചിത്രകലയിലൂടെ വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്.- - കെ.സി.എസ്സിനെ ഇനിയും അതീന്ത്രിയതയിൽ തളക്കണോ? എന്റെ വരകളിലെ പുരാതന അക്ഷരങ്ങളും ബിംബങ്ങളും സൂചിപ്പിക്കുന്നത് ദൃശ്യഭംഗിയെ മാത്രമാണു എന്നു പറഞ്ഞയാളെ എന്തിനാണു അതീന്ദ്രിയ ജ്ഞാനവുമായി കൂട്ടിക്കെട്ടുന്നത്. അത് ചിത്രങ്ങളുടെ തെറ്റായ വായനയും വ്യക്തിഗതമായ അഭിപ്രായവുമാണു. അവസാനഭാഗത്തുള്ള ഉദ്ധരണിക്ക് എന്തെങ്കിലും അവലംബമുണ്ടോ?ഉപയോക്താവ്:Riyaz Ahamed 17 മാർച്ച് 2012