10/11/2018 ശനിയാഴ്ച്ച ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ മലയാളം വിക്കീപീഡിയയെ ആസ്പദമാക്കിയുളള ഒരു ക്യാമ്പ് ആയിരുന്നു.ഒാരോ മലയാള വൃത്തങ്ങളും വിക്കീപീഡിയയിൽ നിർമ്മിക്കുന്ന രീതി പഠിപ്പിച്ചു. ഇതു പഠിപ്പിക്കാൻ കണ്ണൻ സാറിനെ കൂടാതെ മറ്റ് രണ്ട് അധ്യാപകർ കൂടിയുണ്ടായിരുന്നു.ഇടവേള സമയത്ത് ചായയും ലഡുവും തന്നു.പഠിപ്പിക്കാൻ വന്ന ഒരു അധ്യാപകന്റെ ജന്മദിനമായിരുന്നു.അതിനാൽ അവിടെ കേക്ക് മുറിച്ച് ആഘോഷിച്ചു.6000 ലേഖനം തികച്ച ഒരു കുട്ടിയ്ക്ക് വിജയാശംസകൾ നേർന്നു.1:30യോടെ ക്ലാസ് അവസാനിച്ചു.അവസാനം ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും അധ്യാപകരും ഒന്നിച്ചു ഫോട്ടോ എടുത്തു.ഉച്ചഭക്ഷണത്തിനായി ബിരിയാണി തന്നു. ഈ ക്ലാസ് ഞങ്ങൾക്ക് വളരെ ഇഷ്ട്പ്പെടുകയും,വളരെ പ്രയോജന പ്രദവുമായിരുന്നു.

"കുസുമിതലതാവേല്ലിത" താളിലേക്ക് മടങ്ങുക.