സംവാദം:കുര്യാക്കോസ് ഏലിയാസ് ചാവറ

വിമർശനത്തെപ്പറ്റി തിരുത്തുക

വിമർ‍ശനം എന്ന തലക്കെട്ടിൽ കൂടുതൽ വിവരങ്ങൾ ചേർത്തത് നന്നായി. ആരെങ്കിലും തല്ലാൻ വരുന്നതെന്തിന്? മത നേതാക്കളെ അവരർഹിക്കുന്ന വിമർശനത്തിൽ നിന്നു ഒഴിവാക്കേണ്ട കാര്യമൊന്നുമില്ല. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഫാ. പ്ലാസിഡിന്റേതായി കൊടുത്തിരിക്കുന്ന അഭിപ്രായമാണ്. ആ അഭിപ്രായത്തിന്റെ context അറിയാൻ കൗതുകമുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടെ ഒന്നു വ്യക്തമാക്കാമോ? വിദേശികളുടെ ദല്ലാൾ എന്നു പറഞ്ഞതിനും തെളിവു വേണ്ടേ? പുലിക്കുന്നേലാണോ അത് പറഞ്ഞത്?Georgekutty 11:29, 1 ഫെബ്രുവരി 2008 (UTC)Reply

എന്റെ പഴയ request ആവർത്തിക്കുന്നു: ചാവറ വിവരമില്ലാത്തവനായിരുന്നു എന്ന് ഫാ. പ്ലാസിഡ് പറഞ്ഞ സാഹചര്യം വ്യക്തമാക്കിയാൽ വേണ്ടില്ലായിരുന്നു. "വിദേശികളുടെ ദല്ലാൾ" പരാമർശം തെളിവു കൊടുത്തുറപ്പിക്കുകയോ മാറ്റുകയോ വേണം. ചാവറയുടെ ഒരു പുസ്തകത്തിന്റെ പേര് "നല്ല അയ്യപ്പന്റെ ചാവരുൾ" എന്ന് കൊടുത്തിരിക്കുന്നത് തെറ്റാണ്. നല്ല അപ്പനാണ്. തിരുത്തിയിട്ടുണ്ട്.Georgekutty 01:59, 3 ഒക്ടോബർ 2009 (UTC)Reply

"അല്പജ്ഞാനിയും വേണ്ടത്ര അറിവില്ലാത്തവനും" എന്ന് ഫാ. പ്ലാസിഡ് അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുമെന്ന് എനിക്ക് ഇപ്പോഴും വിശ്വാസമില്ല. സി.എം.ഐ. വൈദികനായിരുന്ന ഫാദർ പ്ലാസിഡിന്റെ സഭയുടെ സ്ഥാപകനായിരുന്നു ചാവറ. അവലംബമായി ചേർത്തിരിക്കുന്ന പുസ്തകത്തിൽ ചാവറയെക്കുറിച്ച് പ്ലാസിഡ് ശരിക്കും എന്താണു പറഞ്ഞിരിക്കുന്നതെന്നു ആർക്കെങ്കിലും അറിയാമോ?ജോർജുകുട്ടി (സംവാദം) 16:05, 18 ഫെബ്രുവരി 2016 (UTC)Reply

"കുര്യാക്കോസ് ഏലിയാസ് ചാവറ" താളിലേക്ക് മടങ്ങുക.