സംവാദം:കുട്ടികൃഷ്ണ മാരാർ

Latest comment: 9 വർഷം മുമ്പ് by Vssun

ഭാഷാശാസ്ത്രജ്ഞനുമായിരുന്നു കുട്ടികൃഷ്ണമാരാർ എന്നു പറയാമോ?മാരാർ ഭാഷാ പണ്ഡിതനാണ് വ്യാകരണപണ്ഡിതനാണ് എന്നെല്ലാം പറയാമെങ്കിലും നിഷ്കൃഷ്ടമായ അർത്ഥത്തിൽ ഭാഷാശാസ്ത്രജ്ഞൻ എന്ന് പറയാവുന്നതല്ല. പുന്നശ്ശേരി നമ്പിയുടെ ശിഷ്യനാണ് എന്ന വസ്തുത പരാമർശയോഗ്യമല്ലേ? ഫോട്ടോ ചേർക്കേണ്ടതല്ലേ? ഡോ.മഹേഷ് മംഗലാട്ട് 16:31, 24 ഏപ്രിൽ 2007 (UTC)Reply

അദ്ദേഹം കൈവെക്കുന്നതിന് മുമ്പ്, വിരളമായി പരിശോധിക്കപ്പെട്ട കാര്യങ്ങളല്ലേ മലയാളശൈലി പോലത്തെ പുസ്തകങ്ങളിൽ പറയുന്നത്. അതുകൊണ്ട് എഴുതിയതാണ്, ഒരു ഗവേഷണം നടത്തി എന്ന ആശയമല്ല. ഭാഷാ പണ്ഡിതനാവും കുറച്ചുകൂടി ശരി--പ്രവീൺ:സംവാദം‍ 16:59, 24 ഏപ്രിൽ 2007 (UTC)Reply

അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ മാരാ എന്നല്ല, മാ‍രാര് എന്നാണു പേരു കാണാറുള്ളതു്. റീഡയറക്റ്റിട്ടാൽ മതിയാവും. അപ്പി ഹിപ്പി (talk) 05:51, 25 ഏപ്രിൽ 2007 (UTC)Reply

അതെയോ. എങ്കിൽ ലേഖനത്തിന്റെ പേര് കുട്ടികൃഷ്ണമാരാര് എന്നാക്കിയിറ്റ് കുട്ടികൃഷ്ണമാരാർ -നെ റീഡയറക്ട് ചെയ്യിക്കാം.--Shiju Alex 06:10, 25 ഏപ്രിൽ 2007 (UTC)Reply

ഞാ‍ൻ അദ്ദേഹത്തിന്റെ 2-3 പുസ്തകങ്ങളേ വായിചിട്ടുള്ളൂ.അതുകൊണ്ട് മറ്റുള്ളവരുടെ അഭിപ്രായവും കൂടി കേട്ടാൽ കൊള്ളാം. അപ്പി ഹിപ്പി (talk) 06:49, 25 ഏപ്രിൽ 2007 (UTC)Reply
എന്റെ കൈയിൽ അദ്ദേഹം രചിച്ച് മാരാർസാഹിത്യപ്രകാശം പ്രസിദ്ധീകരിച്ചിട്ടുള്ള മേഘസന്ദേശം ഗദ്യപരിഭാഷയുണ്ട് അതിൽ മാരാര് എന്നാണ് എഴുതിയിരിക്കുന്നത്.--പ്രവീൺ:സംവാദം‍ 11:28, 25 ഏപ്രിൽ 2007 (UTC)Reply

മാരാര് എന്നാണ് അദ്ദേഹം എഴുതാറ്. അതിനാൽ ടൈറ്റിൽ മാരാര് എന്നാകുന്നതാണ് യുക്തി. മാരാർ എന്നതിൽ നിന്ന് റീഡയറക്ട് എന്തായാലും വേണം. ഡോ.മഹേഷ് മംഗലാട്ട് 16:46, 25 ഏപ്രിൽ 2007 (UTC)Reply


തലക്കെട്ട് മാറ്റിയിരിക്കുന്നു--Shiju Alex 16:51, 25 ഏപ്രിൽ 2007 (UTC)Reply

ക്ഷമിക്കൂ ശ്രദ്ധിച്ചില്ല --Vssun 17:29, 14 ഒക്ടോബർ 2007 (UTC)Reply

ഈ താളിന്റെ 2007 ഒക്ടോബർ 14-നു മുമ്പുള്ള നാൾവഴി നഷ്ടപ്പെട്ടിട്ടുണ്ട്. എവിടെനിന്നെങ്കിലും കണ്ടെത്തി പുനഃസ്ഥാപിച്ചാൽ നന്നായിരിക്കും. --Vssun (സംവാദം) 05:40, 10 മേയ് 2014 (UTC)Reply

"കുട്ടികൃഷ്ണ മാരാർ" താളിലേക്ക് മടങ്ങുക.