സംവാദം:കിലുക്കം
Latest comment: 12 വർഷം മുമ്പ് by Vssun in topic തിക്കുറിശ്ശി
തിലകൻ അവതരിപ്പിച്ച ജഡ്ജിയുടെ പേര്
തിരുത്തുകചിത്രത്തിൽ തിലകൻ അവതരിപ്പിച്ച ജഡ്ജിയുടെ പേര് 'പിള്ള' എന്നല്ലേ പറയുന്നത്? ഇതിൽ 'നമ്പ്യാർ' എന്നെഴുതിയിരുന്നത് തിരുത്തിയിട്ടുണ്ട്. ജോജി (മോഹൻലാൽ) നന്ദിനിയെ (രേവതി) വിളിച്ചുകൊണ്ടുപോകാൻ വരുന്ന രംഗം ഓർക്കുക.
ജോജി:
ഇനി ഞാനൊരു പേരു വിളിച്ചോട്ടേ? 'കള്ള...പ്പിള്ളേ'...!
ഒരു തെറ്റ്
തിരുത്തുക- “സുപ്രീം കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ചീഫ് ജസ്റ്റീസ് പിള്ളയുടെ (തിലകൻ) അവിഹിത ബന്ധത്തിലുള്ള മകൾ നന്ദിനി (രേവതി)”. ഇത് തെറ്റല്ലേ സത്യത്തിൽ മുരളി അവതരിപ്പിച്ച കഥാപാത്രത്തിന് അവിഹിത ബന്ധത്തിലുണ്ടായ മകളല്ലെ നന്ദിനി (രേവതി). ഈ കാര്യം സിനിമയുടെ അവസാനത്തിൽ പിള്ള (തിലകൻ)വിവരിക്കുന്നുമുണ്ടല്ലോ. അതുമാത്രമല്ല ഈ ലേഖനത്തിൽ മുരളിയുടെ പേരു പോലും പരാമർശിക്കുന്നില്ല.--Subeesh| സുഭീഷ് 08:14, 6 ഒക്ടോബർ 2008 (UTC)
- ഇത് അവസാനമല്ലേ വെളിവാകുന്നത്...? അതു വരെ പിള്ളയുടെ മകൾ എന്ന നിലക്കല്ലേ കഥ പോകുന്നത്? --Jobinbasani 09:53, 6 ഒക്ടോബർ 2008 (UTC)
- താങ്കൾ പറഞ്ഞത് ശരിയാണ് ഇത് അവസാനമാണ് വെളിവാകുന്നത് പക്ഷെ സത്യവും അതുതന്നെയല്ലെ ?? അപ്പൊപ്പിന്നെ അങ്ങനെയല്ലേ എഴുതേണ്ടത്? --Subeesh| സുഭീഷ് 11:41, 6 ഒക്ടോബർ 2008 (UTC)
Jobin, അതു തെറ്റാണെന്നു ഉറപ്പുണ്ടെങ്കിൽ ധൈര്യമായി തിരുത്തിയെഴുതൂ. --Shiju Alex|ഷിജു അലക്സ് 09:56, 6 ഒക്ടോബർ 2008 (UTC)
തിക്കുറിശ്ശി
തിരുത്തുകതിക്കുറിശ്ശിയുടെ കഥാപാത്രത്തിന്റെ പേര് സിനിമയിൽ പരാമർശിക്കുന്നുണ്ടോ? --Vssun (സംവാദം) 18:25, 29 ഡിസംബർ 2011 (UTC)