സംവാദം:കാളത്തേക്ക്
തുകൽത്തൊട്ടിയാണ് ഇതിനുപയോഗിക്കുന്നത് എന്നാണല്ലോ (rockliff). . (ലോഹത്തൊട്ടിയാണ് എന്ന് ലേഖനത്തിൽ)..--Vssun 12:28, 6 മാർച്ച് 2009 (UTC)
തുകൽ, പാള, റബ്ബർ എന്നിങ്ങനെ പലതും ഉപയോഗിച്ചിരുന്നു. ഇക്കാലത്ത് ലോഹത്തൊട്ടിയാൺ കൂടുതലും ഉപയോഗിക്കുന്നത്. തുകൽത്തൊട്ടി ഉപയോഗിക്കുമ്പോൾ തൊട്ടിമുങ്ങാനായി കല്ലോ മറ്റു ഭാരമുള്ള വസ്തുക്കളോ ചേർക്കേണ്ടി വന്നിരുന്നു. ലോഹത്തൊട്ടിയിൽ ആ പ്രശ്നമില്ല. --ചള്ളിയാൻ ♫ ♫ 05:07, 9 മാർച്ച് 2009 (UTC)
ഉരുൾ
തിരുത്തുകതുമ്പ്ക്കയർ നിലത്തുകിടന്നുരുളാതിരിക്കാനാണോ ഉരുൾ ഉപയോഗിക്കുന്നത്?..--Vssun 18:33, 8 മാർച്ച് 2009 (UTC)
- കുട്ട ചെരിയുമെന്നാണ് സുജിത്ത് പറയുന്നത്. ഞാൻ കണ്ടിട്ടില്ല --ചള്ളിയാൻ ♫ ♫ 12:33, 9 മാർച്ച് 2009 (UTC)
- ജോൺ ഹില്ലിന്റെ പുസ്തകത്തിൽ ഇതിന്റെ രേഖാചിത്രമുണ്ട്.. അതനുസരിച്ചാണ് ഞാൻ ആ ഡയഗ്രം വരച്ചത്.. അതനുസരിച്ച് കുട്ട ചെരിയേണ്ട ആവശ്യമില്ല. --Vssun 12:38, 9 മാർച്ച് 2009 (UTC)
കുട്ട ചരിയാതെ വെള്ളം എങ്ങനെ വെള്ളം പുറത്തുപോകും. ഒരു വശത്തെ കയർ കൂടുതൽ വലിഞ്ഞ് ചെരിയുന്നത് മുകളിലെത്തുമ്പോഴാൺ. സുജിത്ത് രേഖാചിത്രം കൊടുത്തിട്ടുണ്ടായിരുന്നു. കോപ്പി റൈറ്റ് ഉളളളതിനാൽ ചേർത്തില്ല. --ചള്ളിയാൻ ♫ ♫ 12:57, 9 മാർച്ച് 2009 (UTC)
- മുകളിലെത്തുമ്പോൾ കുഴൽ പൊങ്ങില്ലല്ലോ.. ഉരുളിന്റെ ലെവൽ വരെയേ കുഴൽ പൊങ്ങുകയുള്ളൂ.. കുഴലിന്റെ അറ്റം തുറന്നാണിരിക്കുന്നത്.. ആ ലെവലിനു മുകളിലേക്ക് കുട്ട പോകുമ്പോൽ വെള്ളം മുഴുവൻ കുഴലിലൂടെ പുറത്തേക്കൊഴുകും. പിന്നെ... കുട്ട ചെരിയുകയാണെങ്കിൽ കുഴലിന്റെ ആവശ്യം തന്നെ ഇല്ലല്ലോ.. --Vssun 13:01, 9 മാർച്ച് 2009 (UTC)
കുഴലിന്റെ ലവലിനു മുകളിലേക്ക് കുട്ട ഉയരുന്നതിനെയാണല്ലോ ചരിയുക എന്നു പറയുന്നത്. മാത്രവുമല്ല കുട്ട ചരിഞ്ഞില്ലെങ്കിൽ കുറേ വെള്ളം ബാക്കി നിൽകുകയും ചെയ്യും. --ചള്ളിയാൻ ♫ ♫ 13:13, 9 മാർച്ച് 2009 (UTC)
- കുഴലിന്റെ മുകൾഭാഗത്തിന്റെ ലെവലിനു മുകളിലേക്ക് കുട്ട ഉയരുമ്പോൾത്തന്നെ കുട്ടയിൽ നിന്നും വെള്ളം പുറത്തേക്കൊഴുകാൻ തുടങ്ങും. കുട്ടയുടെ അടിവശം ഉരുളിന്റെ നിലക്കു മുകളിലേക്കെത്തുമ്പോൾ കുട്ട പൂർണ്ണമായും ഒഴിയും, ഇതിന് കുട്ട ചെരിയേണ്ടതായ ആവശ്യമില്ല. കുട്ടയുടേയും തുമ്പിക്കുഴലിന്റേയും നില അപ്പോൾ ചിത്രത്തിലേതു പോലെ ആയിരിക്കും.--Vssun 23:03, 9 മാർച്ച് 2009 (UTC)
- കുട്ടക്കാരൻ തുമ്പിക്കയറ് ചവിട്ടുകയും ചെയ്യുമെന്നു പറയുന്നുണ്ട്. ഇത് കുട്ട ചരിക്കാനോ കുഴൽ ചരിക്കാനോ അല്ലെങ്കിൽ പിന്നെയെന്തിനാണ്? --ചള്ളിയാൻ ♫ ♫ 11:26, 19 മാർച്ച് 2009 (UTC)
- അറിയില്ല. തുമ്പിക്കയർ ചവിട്ടുന്നത്, കുഴലിന്റെ അഗ്രത്തിന്റെ നില അല്പം ഉയർത്താനോ മറ്റോ വേണ്ടിയായിരിക്കണം (കുഴൽ കൃത്യമായി വെള്ളം ഒഴുകുന്ന ചാലിലെത്താനോ മറ്റോ) എന്ന് അനുമാനിക്കുന്നു. --Vssun 23:00, 19 മാർച്ച് 2009 (UTC)
Vellum varnnupokunnathinanu thumbikayyar chavittunnathu (Sivakumar Kumaranellur 10/05/2015) Ente Kuttikalathu njanu thekkukarante koode kambakkayaril kayari irikkarundu. Kotta Thalam, Kalathekku Nada ithokke ithinte abivagya khadakangal anu.
- ഇങ്ങനെയാണോ കാളത്തേക്ക് പ്രവർത്തിക്കുന്നത്?
-- ലീ 2©©8 →/††← 06:43, 21 മാർച്ച് 2009 (UTC)
- നല്ല അനിമേഷൻ.. ജോൺ ഹില്ലിന്റെ പുസ്തകമനുസരിച്ച് ഇങ്ങനെത്തന്നെ.. പ്രവർത്തനം..--Vssun 17:55, 21 മാർച്ച് 2009 (UTC)