സംവാദം:കറൻസി
Latest comment: 13 വർഷം മുമ്പ് by PrinceMathew in topic ചേരസാമ്രാജ്യ കാലം
ചേരസാമ്രാജ്യ കാലം
തിരുത്തുകനമശ്ശിവായ. ശ്രീ രാജാധിരാജ പരമേശ്വരഭട്ടാരക രാജശെഖരവേദർക്കു ച്ചെല്ലാനിന്റെ യാണ്ടു വന്നിരണ്ട് അവ്വാണ്ടു തിരുവാറ്റുവായ് പതിനെട്ടുനാട്ടാരും വാഴൈപ്പള്ളി ഊരാരുംകൂടി രാജശേഖരദേവർ ത്രികൈക്കീഴു വൈതു ചെയ്ത കച്ചം. തിരുവാറ്റ് വായ് മുട്ടാപ്പലി വിലക്കുവാർ പെരുമാനടികട്കു നൂറു തീനാരം തണ്ടപ്പടുവതു.
[നമശ്ശിവായ. ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവർ ഭരണം ഏറ്റെടുത്തതിൻറെ പന്ത്രണ്ടാം വർഷമാണിത്. ഈ വർഷം തിരുവാറ്റുവായി എന്ന സ്ഥലത്തെ പതിനെട്ടുനാട്ടാരും വാഴപ്പള്ളി ക്ഷേത്രത്തിന്റെ ഭരണാധികാരികളും കൂടി രാജശേഖരദേവരുടെ തൃക്കൈകീഴിൽ വച്ചുണ്ടാക്കിയ ഉടമ്പടിയാണിത്. തിരുവാറ്റുവായ് മുടങ്ങാബലി വിലക്കുന്നവർ ചേരമാൻപെരുമാൾക്ക് നൂറ് ദിനാർ പിഴ ഒടുക്കണം.] (വാഴപ്പള്ളി ശാസനം ക്രി.വ. 832) --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 05:58, 1 മാർച്ച് 2011 (UTC)