സംവാദം:കരിമ്പ ഗ്രാമപഞ്ചായത്ത്

Latest comment: 16 വർഷം മുമ്പ് by Shijualex
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കരിമ്പ ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


കരിമ്പ എന്നു പോരെ. ഗ്രാമപഞ്ചായത്ത് എന്നതിന്റെ ആവശ്യമുണ്ടോ. എങ്കിൽ കൊച്ചി കോർപ്പറേഷൻ, ചാലക്കുടി മുൻസിപ്പാലിറ്റി എന്നൊക്കെ വേണ്ടിവരുമല്ലോ? --ചള്ളിയാൻ ♫ ♫ 04:28, 29 ഒക്ടോബർ 2008 (UTC)Reply

വേണ്ടി വരും എന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. കരിമ്പ എന്ന താളിൽ കരിമ്പ എന്ന ഗ്രാമത്തെ പറ്റി മാത്രമേ പരാമരിശിക്കുകയുള്ളൂ. കരിമ്പ ഗ്രാമപഞ്ചായത്തിന്റെ താളാണെങ്കിൽ ആ പഞ്ചായത്തിൽ ഉൾപ്പെടുന്ന മറ്റു ഗ്രാമങ്ങളെക്കൂടി ഉൾപ്പെടുത്തണം. കൊച്ചി കോർപ്പറേഷന്റെ താൾ വരുകയാണെങ്കിൽ വടക്ക് കളമശേരി മുതൽ തുടങ്ങണം. അതു കൊണ്ട് (ഗ്രാമപഞ്ചായത്ത്) വേണം എന്ന് അഭിപ്രായപ്പെടുന്നു. --Vssun 04:32, 29 ഒക്ടോബർ 2008 (UTC)Reply


വേണ്ടി വരും. കെരളത്തിലെ 991 ഗ്രാമപഞ്ചായത്തുകളേയും വിക്കിയിലാക്കാനുള്ള ബൃഹത് പദ്ധതിയുടെ ഭാഗമാണിത്. ഈ ലേഖനങ്ങൾക്കെല്ലാം ഏകീകൃതമായ തലക്കെട്ടു ശൈലി പിന്തുടരുകയും വേണം.

ഉദാ: പാലക്കാട് (ജില്ല), പാലക്കാട് (പട്ടണം), പാലക്കാട് (ബ്ലോക്ക്), പാലക്കാട് (താലൂക്ക്) ഇങ്ങനെ വിവിധ ലേഖനങ്ങൾ വേണം. പാലക്കാട് പട്ടണത്തെക്കുറിച്ചുള്ളതൊക്കെ പാലക്കാട് (പട്ടണം) എന്ന ലേഖനത്തിൽ വരണം.

അതെ പോലെ തന്നെ ഗ്രാമപഞ്ചായത്തിന്റെ കാര്യവും. ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ചെറുസ്ഥലങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഒക്കെ അതതു ഗ്രാമപഞ്ചായത്ത് ലേഖനങ്ങൾക്കകത്തു വരണം. അതിൽ ഉൾക്കൊള്ളാനാകാത്ത വിവിധത്തിലുള്ള വലിപ്പവും ചരിത്രവും ഒക്കെ ഒരു സ്ഥലത്തിനുണ്ടെങ്കിൽ പിരിച്ചു വെവ്വേറെ ലെഖനം ആക്കണം. അല്ലെങ്കിൽ എല്ലാം റീഡയറക്ട് ചെയ്യണം. --Shiju Alex|ഷിജു അലക്സ് 04:39, 29 ഒക്ടോബർ 2008 (UTC)Reply

"കരിമ്പ ഗ്രാമപഞ്ചായത്ത്" താളിലേക്ക് മടങ്ങുക.