Translated from English Wikipedia: Computer

മലയാള പദം ഏത് തിരുത്തുക

കമ്പ്യൂട്ടറിൻറെ മലയാളം ഗണികാരം എന്നും സോഫ്റ്റ് വെയറിനെ നിർദ്ദേശസഞ്ചിക എന്നും പറഞ്ഞാലോ? --ചള്ളിയാൻ 10:31, 4 ഡിസംബർ 2006 (UTC)Reply

കമ്പ്യൂട്ടർ എന്നും സോഫ്റ്റ്‌വെയറെന്നുമല്ലേ മലയാളം പത്രങ്ങളിലും പൊതുജനങ്ങളുമെല്ലാം ഉപയോഗിക്കുന്നത്--പ്രവീൺ:സംവാദം‍ 11:42, 4 ഡിസംബർ 2006 (UTC)Reply

എന്താണു സംഗണികം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അതൊന്നു വിശദീകരിക്കാമൊ? തത്തുല്യമായ മലയാള പദം ലഭ്യമല്ലായെങ്കിൽ ഇംഗ്ലീഷ് വാക്കുകൾ അതേപടിഉപയോഗിക്കുന്നതല്ലെ നല്ലത്. പുതിയ ഒരു വാക്കു ഉപയോഗിക്കുമ്പോൾ എല്ലാവർക്കും അതിനെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുമൊ? --Riyad 16:58, 22 ജൂൺ 2008 (UTC)Reply

തമിഴും ഹിന്ദിയും വിക്കിപ്പീഡിയകളിൽ അവരുടെതായ പദങ്ങളാണ് കമ്പ്യൂട്ടറിന് ഉപയോഗിച്ചിരിക്കുന്നത്. മലയാളം പദം 'ഗണികാരം' ആണ്. 'സംഗണകം' ഹിന്ദിയിൽ നിന്ന് എടുത്തതാണ്. - Bharath chand (സംവാദം) 10:28, 4 ഒക്ടോബർ 2014 (UTC)Reply

എന്താണ്‌ കമ്പ്യൂട്ടർ? തിരുത്തുക

  • വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു വൈദ്യുത ഉപകരണം
  • കമ്പ്യൂട്ടർ നിർദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങൾ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം അല്ലെങ്കിൽ ഇലക്ട്രോണിക്ക് യന്ത്രം ആണ്. വിധേയമാക്കേണ്ട വിവരങ്ങൾ സംഖ്യകൾ, എഴുത്ത്, ചിത്രങ്ങൾ, ശബ്ദം എന്നിങ്ങനെ പല തരത്തിലുള്ളതിനെ സൂചിപ്പിക്കാം.

മുകളിൽ പറഞ്ഞ രണ്ട്‌ നിർവചനങ്ങളിൽ ലളിതവും കൃത്യവും മലയാളത്തിലുള്ളതുമായ നിർവചനത്തെ പറ്റി താങ്ങളുടെ അഭിപ്രായം അറിയിക്കുക

സാദിക്ക്‌ ഖാലിദ്‌ 15:59, 7 ജനുവരി 2007 (UTC)Reply

നിർവചനം എന്ന നിലക്ക് ഞാൻ ആദ്യത്തേതിനെ പിന്താങ്ങുന്നു. --Vssun 19:11, 7 ജനുവരി 2007 (UTC)Reply

റിയാദ് പറഞ്ഞതിനോട് യോജിക്കുന്നു . സംഗണകത്തിന്റെ അർത്ഥം വിശദമാക്കണം . അറിയില്ലെങ്കിൽ കംപ്യൂട്ടർ എന്നു തന്നെ ഉപയോഗിക്കുന്നതല്ലേ നല്ലത്? — ഈ തിരുത്തൽ നടത്തിയത് 59.93.39.153 (സംവാദംസംഭാവനകൾ) 08:55, 16 ഏപ്രിൽ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കമ്പ്യൂട്ടർ&oldid=4025954" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കമ്പ്യൂട്ടർ" താളിലേക്ക് മടങ്ങുക.