സംവാദം:കമ
Latest comment: 15 വർഷം മുമ്പ് by Razimantv
ഇതിന്റെ prettyurl എങ്ങനാ?--Subeesh Balan 08:39, 27 ഒക്ടോബർ 2009 (UTC)
- Kama - എന്താ കുഴപ്പം?
- ലേഖനത്തിൽ ആദ്യത്തെ മൂന്ന് ഖണ്ഡിക മാത്രം പോരേ? ബാക്കിയുള്ളതൊക്കെ ചുരുക്കെഴുത്തുകളെക്കുറിച്ച് പൊതുവായാണല്ലോ. ചുരുക്കെഴുത്തുകൾ എന്ന താളിലേക്ക് നീക്കുന്നതല്ലേ നല്ലത്?
- ഇംഗ്ലീഷുപോലുള്ള ആംഗലേയ ഭാഷകളിലുമാണ്. ഇംഗ്ലീഷു തന്നെയല്ലേ ആംഗലേയം? പാശ്ചാത്യഭാഷ എന്നാണോ ഉദ്ദേശിച്ചത്?
-- റസിമാൻ ടി വി 16:24, 27 ഒക്ടോബർ 2009 (UTC)
- കമായിൽ തുടങ്ങി മലയാളത്തിലെ ചുരുക്കെഴുത്തുകളെക്കുറിച്ചും പാണിനീയത്തെക്കുറിച്ചുമൊക്കെ പറഞ്ഞിരിക്കുന്നു! പിന്നെ കുറേ ഫിലോസഫിയും!
- ഒന്നാമത്, കമ എന്നത് ഒരു ചുരുക്കെഴുത്തല്ല. ഒരു ശൈലി മാത്രമാണ്.
- ശക്തമായൊരു ഭാഷാപ്രയോഗത്തെ സാധ്യമാക്കുന്നതിനൊന്നുമല്ല ചുരുക്കെഴുത്ത് ഉപയോഗിക്കുന്നത്. എഴുത്തിലും പറച്ചിലിലും സമയസ്ഥലങ്ങൾ ലാഭിക്കുന്നതിനു മാത്രമാണ്. അതിൽ ചില സൗന്ദര്യം കാണും. All India Radio AIR ആയതുപോലെ.
- ഓം തുടങ്ങിയവയുടെ അർത്ഥവിവരണം അതിന്റെ w:Backronyms മാത്രമാണ്.
- രാമായണത്തിൽ ഉൾച്ചേർത്തിരിക്കുന്ന ഗായത്രീമന്ത്രം മുദ്രാലങ്കാരമാണ് (കവിതയിൽ കടപയാദി പോലുള്ള ചില വിവരങ്ങൾ എൻകോഡുചെയ്യുന്ന രീതീയാണ് മുദ്ര).
- വീണപൂവിലെ ഹാ കഷ്ടം ഒരു നിരൂപകദൃഷ്ടിമാത്രമാണ്.
ഇതൊന്നും ചുരുക്കെഴുത്ത് എന്ന വിഭാഗത്തിൽ പെടില്ല. സ്വ.ലേ. മാത്രമാണ് w:Abbreviation. അതൊരു w:Acronym കൂടിയാണ്. ഒരു വിജ്ഞാനകോശത്തിന്റെ ശൈലിയോ ഏകാഗ്രതയോ വസ്തുനിഷ്ഠതയോ ഒന്നും ഈ ലേഖനത്തിനില്ല. 'ക-മാ' എന്ന ശൈലി വിജ്ഞാനകോശപ്രസക്തവുമല്ല. മലയാളത്തിലെ ചുരുക്കെഴുത്തുകൾ എന്നൊരു ലേഖനമാണെങ്കിൽ പ്രസക്തമാണ്. പിന്നെ, Short Hand-നും ചുരുക്കെഴുത്ത് എന്നല്ലേ ഉപയോഗം?--തച്ചന്റെ മകൻ 03:24, 28 ഒക്ടോബർ 2009 (UTC)
- മോളിൽ പറഞ്ഞത് പകുതിയും മനസ്സിലായില്ല. ഈ താളും ചുരുക്കെഴുത്ത് എന്ന താളും ചേർത്ത് ഒന്ന് വൃത്തിയാക്കാൻ ശ്രമിച്ചുകൂടേ? -- റസിമാൻ ടി വി 12:15, 28 ഒക്ടോബർ 2009 (UTC)