സംവാദം:കണ്ണൂർ
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കണ്ണൂർ എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ഒരേ പേരിൽ രണ്ട് ലേഖനങ്ങൾ
തിരുത്തുകകണ്ണൂർ , കണ്ണൂർ ജില്ല എന്നീ പേരുകളിൽ രണ്ട് ലേഖനങ്ങളുണ്ട്. ഇത് രണ്ടും സംയോജിപ്പിച്ച് ഒറ്റ ലേഖനമാക്കിയാൽ നന്നായിരുന്നു.
--സാദിക്ക് ഖാലിദ് 14:29, 14 ജനുവരി 2007 (UTC)
- കണ്ണൂർ എന്ന താൾ കണ്ണൂർ നഗരത്തെക്കുറിച്ചുള്ളതും, കണ്ണൂർ ജില്ല പ്രസ്തുത ജില്ലയെക്കുറിച്ചുള്ളതുമായിരിക്കണം. നിർഭാഗ്യവശാൽ രണ്ടിലും ജില്ലയെക്കുറിച്ചുള്ള വിവരങ്ങളാണ്.--Vssun 18:30, 14 ജനുവരി 2007 (UTC)
ഈ ലേഖനത്തിൽ കണ്ണൂർ പട്ടണത്തെ കുറിച്ച് അല്ലാത്ത കാര്യങ്ങൾ കണ്ണൂർ ജില്ലഎന്ന താളിലേക്ക് മാറ്റേണ്ടതാണ്. ഉദാഹരണത്തിനു തിരുവനന്തപുരം, തിരുവനന്തപുരം ജില്ല എന്നീ ലേഖനങ്ങൾ നോക്കുക. --Shiju Alex 04:42, 15 ജനുവരി 2007 (UTC)
- എനിക്കറിയാവുന്നത് മാറ്റി --Vssun 08:08, 15 ജനുവരി 2007 (UTC)
വ്യക്തികൾ
തിരുത്തുകപേഴ്സനാലിറ്റീസ് എന്ന ആംഗലം മലയാളത്തിലാക്കുന്നത് വ്യക്തികൾ എന്നായിരിക്കണം. വ്യക്തിത്വങ്ങൾ എന്നല്ല. പ്രമുഖ വ്യൿതിത്വങ്ങൾഎന്നതിലെ ൿ തെറ്റായ പ്രയോഗമാണ്. ഡോ.മഹേഷ് മംഗലാട്ട് 07:58, 29 മേയ് 2007 (UTC)
- താങ്കള് പറയുന്നത് ശരിയാണെങ്കില് ധൈര്യമായി മാറ്റിക്കോളൂ --സാദിക്ക് ഖാലിദ് 09:06, 29 മേയ് 2007 (UTC)
നഗരവും ജില്ലയും
തിരുത്തുകനഗരവും ജില്ലയും കൺഫ്യൂഷൻ തുടരുന്നു. നഗരത്തിലെ പ്രധാനസ്ഥലങ്ങളലല്ലോ പട്ടികയിൽ. അതു പോലെ നഗരത്തിലെ പ്രമുഖ വ്യക്തികളുമല്ല. ഡോ.മഹേഷ് മംഗലാട്ട് 10:50, 1 ജൂൺ 2007 (UTC)
ശരിയല്ലാത്തതൊക്കെ മാറ്റൂ മഹേഷ് സാറെ, ഞങ്ങൾ എല്ലവരും കണ്ണൂരിനു പുറത്തുള്ളവരാ.--Shiju Alex 11:05, 1 ജൂൺ 2007 (UTC)
ലേഖനശീർഷകം
തിരുത്തുകലേഖനശീർഷകം കണ്ണൂർ നഗരം എന്നാക്കിയിട്ടാവാം തിരുത്തൽ എന്നാണ് തോന്നുന്നത്. ഇംഗ്ലീഷി വിക്കിയിൽ ഇതുലേറെ ഇൻഫോ ഉണ്ട്. ഡോ.മഹേഷ് മംഗലാട്ട് 11:07, 1 ജൂൺ 2007 (UTC)
ലേഖന ശീർഷകം മാറ്റിയിട്ടുണ്ട്. --Shiju Alex 11:18, 1 ജൂൺ 2007 (UTC)
- കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ താളുകളിലും ഇതേ പ്രശ്നമുണ്ട്. എരു സ്റ്റാർഡേർഡ് രീതിയാവണം എല്ലായിടത്തും. സജിത്ത് വി കെ 11:21, 1 ജൂൺ 2007 (UTC)
എല്ലാ താളുകളും ഇന്നു രാത്രിയിൽ മാറ്റാം. പക്ഷെ നഗരം ആണോ പട്ടണം ആണോ കൂടുതൽ നല്ലത്--Shiju Alex 11:24, 1 ജൂൺ 2007 (UTC)
- മറ്റ് ജില്ലകളിലുള്ള രീതിയനുസരിച്ച് കണ്ണൂർ എന്ന് മാത്രം പോരെ?(തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട)--അഭി 07:39, 24 ഏപ്രിൽ 2008 (UTC)
പ്രമുഖ വ്യക്തികൾ
തിരുത്തുകഇവർ എല്ലാവരും കണ്ണൂർ നഗരത്തിലാണോ?
- സുകുമാർ അഴീക്കോട്
- ശ്രീനിവാസൻ
- വിനീത് ശ്രീനിവാസൻ
- എ.പി. അബ്ദുള്ളക്കുട്ടി
- ഇ.കെ. നായനാർ
- കെ. കരുണാകരൻ
- ടി.പത്മനാഭൻ
- കൈതപ്രം ദാമോദരൻ നമ്പൂതിരി
- ഇ. അഹമ്മദ്
— ഈ തിരുത്തൽ നടത്തിയത് ShajiA (സംവാദം • സംഭാവനകൾ)
- ഇവിടെയുള്ള പ്രമുഖ വ്യക്തികൾ എന്ന ഭാഗം കണ്ണൂർ (ജില്ല) എന്ന താളിലേക്ക് മാറ്റുന്നു--Anoopan| അനൂപൻ 14:49, 24 മേയ് 2009 (UTC)
കെ.കരുണാകരൻ
തിരുത്തുകഇദ്ദേഹം എങ്ങിനെ കണ്ണൂരുകാരനായി?? തൃശ്ശൂർ മാള തന്നെയല്ലെ സ്വദേശം?? -- ജിഗേഷ് സന്ദേശങ്ങൾ 10:11, 11 ഡിസംബർ 2008 (UTC)
വിസ്തീർണ്ണം
തിരുത്തുകകണ്ണൂരിന്റെ വിസ്തീർണ്ണം 11 ചതുരശ്രകിലോമീറ്റർ എന്നത് ശരിയാണെന്ന് തോന്നുന്നില്ല. 111.54 എന്ന് ഇംഗ്ലീഷ് വിക്കിയിൽ. തൽക്കാലം അത് ഇവിടെച്ചേർക്കുന്നു. --Vssun 11:38, 10 മാർച്ച് 2010 (UTC)
വിസ്തീർണ്ണം 11.03 ച. കി. മീ തന്നെയാണ്. മുനിസിപ്പാലിറ്റിയൂടെ ഔദ്യോഗിക സൈറ്റ് (www.kannurmunicipality.in) നോക്കൂ.കണ്ണൂരാൻ 10:56, 24 മാർച്ച് 2010 (UTC)
- ശരിയാക്കിയിട്ടുണ്ട്. --Vssun 11:31, 24 മാർച്ച് 2010 (UTC)
വലിയ പട്ടണം
തിരുത്തുക"കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവ കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ നഗരവുമാണ് ഇത്". ഇത് തെറ്റാണ്. തൃശൂർ, കൊല്ലം, പാലക്കാട്, ആലപ്പുഴ എന്നിവ കണ്ണൂരിനെക്കാൾ വലിയ പട്ടണങ്ങളാണ്. കോഴിക്കോട് കഴിഞ്ഞാൽ വടക്കെ മലബാറിലെ ഏറ്റവും വലിയ പട്ടണം എന്നു പറയുന്നതാവും ശരി ബാബുരാജ് 11:12, 24 മാർച്ച് 2010 (UTC)
വ്യവസായം
തിരുത്തുകവെസ്റ്റേൺ ഇൻഡ്യ (പ്ലവുഡ് നിർമാതാക്കൾ), ദിനേശ് സഹകരണ സംഘങ്ങൾ എന്നിവയുടെ വിവരങ്ങൾ ചേർത്തിരിന്നെങ്കിൽ നന്നായിരുന്നു--Sahridayan 11:18, 30 ഒക്ടോബർ 2010 (UTC)