സംവാദം:കടുക്ക
'കടുക്ക' എന്നു പറഞ്ഞാൽ 'കല്ലുമ്മക്കായ' (കല്ലുമ്മേക്കായ) ആണു്.— ഈ തിരുത്തൽ നടത്തിയത് Anishviswa (സംവാദം • സംഭാവനകൾ)
കുടുംബം - Mitilidae
പച്ച പുറം തോടുള്ളത് (Green Mussels) : ശാസ്ത്രീയ നാമം - Perna Viridis
തവിട്ടുനിറമുള്ള പുറം തോടുള്ളത്(Brown Mussels) :ശാസ്ത്രീയ നാമം - Perna Indica
മലബാറിൽ കടുക്കയ്ക്ക് കല്ലുമ്മക്കായ (കക്കയുടെ വർഗത്തിലുള്ള കട്ടിയുള്ള പുറംതോടുള്ള മത്സ്യം (shell fish)) എന്ന് വിളിക്കുന്നു. കോഴിക്കോട് ജില്ലയിൽ പയ്യോളിക്കും, തിക്കോടിക്കും ഇടയ്ക്ക് നാലഞ്ചു കിലോമീറ്റർ പടിഞ്ഞാറ് കടലിൽ സ്ഥിതി ചെയ്യുന്ന "വെള്ളിയാൻ കല്ലി" ലും അനുബന്ധ പാറകളിലും പണ്ട് ഇവ ധാരാളമായി വളർന്നിരുന്നു. ഇക്കാലത്ത് (ക്രിസ്ത്വബ്ദം 2013) പരിസ്ഥിതി ആഘാതവും കടൽജല മലിനീകരണവും കൊണ്ടാവാം വിളവു വളരെ കുറവാണ് . അതുപോലെ പണ്ടുള്ളത്ര രുചിയുണ്ടോ എന്നു സംശയം . ഇവിടെക്കൂടാതെ കണ്ണൂരും മംഗലാപുരത്തും ഇവ വളരുന്നുണ്ട്. കേരളത്തിൽ മിക്ക ജില്ലകളിലും വളരുന്നു.--Raveendrankp (സംവാദം) 14:08, 12 ജനുവരി 2013 (UTC)
മലബാറിൽ കടുക്ക എന്ന മരത്തിനെ കുളിർമാവ് എന്നാണു വിളിക്കുന്നത്.--Raveendrankp (സംവാദം) 02:16, 14 ജനുവരി 2013 (UTC)
- കുളമാവ് അങ്ങനെ അറിയപ്പെടുന്നുണ്ടല്ലോ?--റോജി പാലാ (സംവാദം) 14:30, 21 ജനുവരി 2013 (UTC)