ഓന്ത് എന്നത് chamelion എന്ന നിറം മാറുന്ന ഉരഗം മാത്രമല്ല, നിറം മാറുന്നതും മാറാത്തതുമായ നിരവധി ഉരഗങ്ങളെ മലയാളത്തിൽ വിളിക്കുന്ന പേരാണ്. അതിനാൽ ഈ താളിന്റെ തലക്കെട്ട് വസ്തുതാവിരുദ്ധമാണ്.

ശരിയാണ്. Chameleon എന്നതിനു 'മരയോന്ത്' എന്നാണ് പറയുക. ഇൻഡ്യയിൽ ഒരേ ഒരു സ്പീഷീസ് മരയോന്തു മാത്രമേ ഉള്ളൂ -ഇൻഡ്യൻ/ ശ്രീലങ്കൻ മരയോന്ത് (Chamaeleo zeylanicus). നമ്മുടെ നാട്ടിൽ കണ്ടുവരുന്ന സാധാരണ ഓന്തുകൾ ഇരയെ പിന്തുടർന്ന് കടിച്ചുപിടിക്കുകയാണ് ചെയ്യുക. ഇൻഫോബോക്സിൽ കൊടുത്തിരിക്കുന്ന ഓന്ത് സാധാരണ ഓന്താണ് (ഓറിയെന്റൽ ഗാ(ർ)ഡൻ ലിസാ(ർ)ഡ്). അനൂപ് മനക്കലാത്ത് (സംവാദം) 05:00, 15 ഫെബ്രുവരി 2021 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഓന്ത്&oldid=3527621" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഓന്ത്" താളിലേക്ക് മടങ്ങുക.