വില്ല് (വാദ്യം) അല്ലേ ഇത്?--ഷാജി 20:50, 24 മാർച്ച് 2009 (UTC)Reply


തിരുവനന്തപുരത്ത് പദ്മനാഭസ്വാമിക്ഷേത്രത്തിൽ ഓണവിൽ കാഴ്ച വക്കുന്നത് മതാചാരമല്ല. ഇത് ഒരു ഫ്യൂഡൽ ആചാരമാണ്‌. ഓണക്കാലത്ത് ഇതുപോലെ വില്ലുകൾ ഉണ്ടാക്കി ജന്മി-നമ്പൂതിരി - നാടുവാഴിമാർക്ക് അതാതു ദേശത്തെ ആശാരിമാർ കാഴ്ചവക്കുന്ന പതിവുണ്ടായിരുന്നു. തിരുവിതാംകൂർ രാജാക്കന്മാർ പദ്മനാഭദാസന്മാരായപ്പോൾ തങ്ങൾക്കുള്ള കാഴ്ചകളും അമ്പലത്തിലേക്കു നീക്കിവച്ചതാകാം. നമ്മുടെ എല്ലാ ആചാരങ്ങൾക്കും മതപരമായ പശ്ചാത്തലമാണുള്ളത് എന്ന സങ്കല്പത്തിൽ ചരിത്രത്തെ സമീപിക്കുന്നത് ഉചിതമാണോ? ഇതുപോലെ ഒന്നാണ്‌ നിറ എന്നും നാമോർക്കുക. തികച്ചും ഒരു കാർഷികസങ്കല്പത്തെ അത് ഇന്ന് അമ്പലങ്ങളിൽ മാത്രമൊതുങ്ങിപ്പോയതുകൊണ്ട് മതപരമായ അനുഷ്ഠാനമാക്കിയല്ലേ നാം അവതരിപ്പിക്കുന്നത്? ഇതു ശരിയാണോ? --Chandrapaadam 17:59, 25 മാർച്ച് 2009 (UTC)Reply


തിരുവനന്തപുരത്ത് പദ്മനാഭസ്വാമിക്ഷേത്രത്തിൽ കാഴ്ച വയ്ക്കുന്ന ഓണവില്ല് വാദ്യമല്ല. അത് തടിയിൽ തീർത്ത ഒരു രൂപമാണ്.--prasanth|പ്രശാന്ത് 04:25, 26 മാർച്ച് 2009 (UTC)Reply

ഇക്കാലത്ത് തിരുവനന്തപുരത്ത് ഓണവില്ല് തടിയിൽ നിർമ്മിക്കപ്പെടുന്നത് അത് വാദ്യമായി ഉപയോഗിക്കേണ്ട ആവശ്യം വരാത്തതുകൊണ്ടാണ്‌. മൗലികമായി അതിന്റെ രൂപവും പ്രകൃതിയുമൊക്കെ ഓണവില്ലെന്ന വാദ്യത്തിന്റേതു തന്നെയാണ്‌. പഴയതിന്റെ ഒരു രൂപമാതൃക തന്നെ. ഇതിന്ന് മതപരമായ ചടങ്ങുകളിലൊന്നും സ്ഥാനവുമില്ല. വെറും കാഴ്ചവസ്തു മാത്രം. പണ്ട് അത് മഹാരാജവിനു കാഴ്ച വച്ചിരുന്നതാകാം. ഇപ്പോൾ പദ്മനാഭസ്വാമിക്കായി എന്നു മാത്രം.--Chandrapaadam 17:41, 26 മാർച്ച് 2009 (UTC)Reply

ഇതെന്താ ലേഖനത്തിലൊരു മൊബൈൽ നമ്പർ? -- Pradeep717 06:15, 19 ജൂലൈ 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഓണവില്ല്&oldid=2586028" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഓണവില്ല്" താളിലേക്ക് മടങ്ങുക.