സംവാദം:ഓഡിറ്റിങ്
Sahridayan 04:53, 5 സെപ്റ്റംബർ 2007 (UTC)ആഡിറ്റ് എന്ന വാക്കാണ് സാധാരണ എഴുത്തു ഭാഷയിൽ കാണാറുള്ളത്.പക്ഷെ ഓഡിറ്റ് എന്നാണ് ആംഗലേയ ഉച്ചാരണം.Sahridayan 05:48, 3 സെപ്റ്റംബർ 2007 (UTC)
ഓഡിറ്റ് എന്നതാണ് അനുയോജ്യം എന്നു കരുതുന്നു. പിന്നെ ഇതിനെ ഏതു വിഭാഗത്തിൽ പെടുത്താം? ധനതത്വശാസ്ത്രത്തിലാണോ? അതോ മറ്റെന്തെങ്കിലും വിഭാഗം നൽകാമോ?--Vssun 18:51, 3 സെപ്റ്റംബർ 2007 (UTC)
വിഭാഗം സംബന്ധിച്ച് ആശയകുഴപ്പം എനിക്കുമുണ്ട്.
ഓഡിറ്റിങ്ങ് തന്നെ ഇംഗ്ലീഷ് വാക്കാണ്. അത് മലയാളീകരിക്കേണ്ടതുണ്ട്. കണക്കെടുപ്പ് അല്ലേ ഉദ്ദേശിക്കുന്നത്. --ചള്ളിയാൻ ♫ ♫ 04:54, 5 സെപ്റ്റംബർ 2007 (UTC)
അവിടെയാണ് പ്രശ്നം.ഫിനാൻഷ്യൽ ഓഡിറ്റാണ് കണക്കെടുപ്പ് (ശരിക്കു പറഞ്ഞാൽ കണക്കുപരിശോധന ).ഓഡിറ്റിങ്ങ് എന്ന വാക്ക് കുറച്ചു കൂടി വിശാല അർത്ഥതിൽ ആണ് ഉപയോഗിക്കുന്നത്.( ഉദ: ഐ.എസ്.ഒ.ഓഡിറ്റ്)Sahridayan 05:26, 5 സെപ്റ്റംബർ 2007 (UTC)
- എന്തായാലും ഓഡിറ്റിങ്ങ് എന്ന മലയാളം വാക്ക് ഇല്ല എന്നാണ് തോന്നുന്നത്. തത്തുല്യമായ മലയാള പദം ഇല്ലെങ്കിൽ ഇത് തന്നെ ഉപയോഗിക്കേണ്ടിവരും --ചള്ളിയാൻ ♫ ♫ 05:33, 5 സെപ്റ്റംബർ 2007 (UTC)
പുന:പരിശോധന എന്ന് പേരിടാനാവുമോ? --Vssun 20:13, 5 സെപ്റ്റംബർ 2007 (UTC)
പരിശോധന എന്ന വാക്കുപോലും ശരിയല്ല.( അത് വെരിഫികേഷൻ ).“Auditor is a watchdog not a bloodhound " എന്ന വിധി ന്യായ വചനം ഇവിടെ ഓർക്കാം.Sahridayan 06:05, 6 സെപ്റ്റംബർ 2007 (UTC)
ഇന്റേർണൽ എക്സ്റ്റേർണൽ ഓഡിറ്റുകൾ ഇല്ലേ? --വിക്കിമേസ്തിരി 16:53, 4 ഫെബ്രുവരി 2008 (UTC)