സംവാദം:ഒരേ റാങ്ക് ഒരേ പെൻഷൻ

Latest comment: 9 വർഷം മുമ്പ് by Arunsunilkollam in topic വൃത്തിയായോ ?

വൃത്തിയാക്കൽ

തിരുത്തുക

@ഉ:‎Arunsunilkollam ലേഖനത്തിലെ ഭാഷ ശരിയാക്കണം. ഇതൊരു പൈങ്കിളി/മനോരമ വാർത്താ രീതിയിലാണെഴുതിയിട്ടുള്ളതെന്ന് ഞാൻ കരുതുന്നു. ഉദാ:-

  • സൈനികർക്കായി പ്രഖ്യാപിച്ച പദ്ധതി തങ്ങൾക്കും ലഭ്യമാക്കണമെന്ന് റെയിൽവേ ജീവനക്കാരും പാരാമിലിട്ടറി ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരിക്കുകയാണ്.[4].
  • വിമുക്തഭടൻമാരുടെ 42 വർഷങ്ങളായുള്ള സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുന്നതിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്.
  • 2015ൽ വിരമിക്കുന്ന ഒരാൾക്ക് തന്റെ അവസാനവർഷ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കുന്നുവെന്ന് സങ്കൽപ്പിക്കുക.
  • ശേഷമുള്ള ആദ്യ മാസത്തെ ആദ്യ ദിനം (ജൂലൈ 1) തന്നെ ബി.ജെ.പി. സർക്കാർ, പദ്ധതിയുടെ ആരംഭത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. [6]
  • ഏറെ വർഷങ്ങളായി ആഗ്രഹിച്ചിരുന്ന പദ്ധതി നടപ്പിലായെങ്കിലും വിമുക്തഭടൻമാർ നിരാശയിലാണ്.

ഇവിടെ കുറിപ്പു ചേർക്കാൻ വിട്ടുപോയതിന് ക്ഷമാപണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:56, 15 സെപ്റ്റംബർ 2015 (UTC)Reply

ഉ:Manuspanicker മനോരമയുടേത് ഒരു പൈങ്കിളി ഭാഷയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മനോരമ പത്രം റെഫർ ചെയ്തത് സത്യം തന്നെയാണ്. പക്ഷെ വാക്യങ്ങൾ എന്റെ സ്വന്തം സൃഷ്ടിയാണ്. മനോരമ പത്രത്തെ ആശ്രയിക്കാതെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള എത്ര ആനുകാലിക ലേഖനങ്ങളുണ്ട് വിക്കിപീഡിയയിൽ ??

എന്റെ എല്ലാ ആനുകാലിക ലേഖനങ്ങളും മനോരമ റെഫർ ചെയ്തു നിർമ്മിച്ചവയാണ്. മനോരമ ഇല്ലായിരുന്നെങ്കിൽ അവയൊന്നും നിർമ്മിക്കുവാൻ എനിക്കു കഴിയില്ലായിരുന്നു. ഞാൻ മനോരമയുടെ ഏജന്റൊന്നുമല്ല. എല്ലാ പത്രങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. പത്രവാർത്താരീതിയെ പൈങ്കിളി ശൈലി എന്നൊക്കെ പറയുന്നത് ശരിയാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. ചില വിക്കിപീഡിയർക്കു മനോരമയെയും മാതൃഭൂമിയെയും ഇഷ്ടമല്ല. അതെന്താണു കാരണമെന്ന് എനിക്കറിയില്ല. മലയാളം വിക്കിപീഡിയയെക്കുറിച്ച് ഞാൻ കേൾക്കുന്നതു തന്നെ മനോരമയിൽ ഒരിക്കൽ വന്ന ഒരു 'പൈങ്കിളി' ലേഖനത്തിലൂടെയാണ്.

ഈ ലേഖനത്തിന്റെ ഭാഷ പൈങ്കിളിയായിപ്പോയെങ്കിൽ അതിൽ മനോരമയ്ക്കു യാതൊരു പങ്കുമില്ല. ഭാഷ എന്റേതു തന്നെയാണ്.... ലേഖനത്തിൽ ചില ഭാഗങ്ങൾ പത്ര റിപ്പോർട്ട് പോലെയായിപ്പോയി എന്ന കാര്യം സത്യം തന്നെയാണ്.

താങ്കൾ സൂചിപ്പിച്ചിരിക്കുന്ന വാക്യങ്ങൾ ലേഖനത്തിൽ ഒഴിവാക്കാൻ കഴിയാത്തവയാണ്. അവ പ്രധാനപ്പെട്ട വസ്തുതകൾ തന്നെയാണ്. അതിൽ ഏതെങ്കിലും ഒരെണ്ണത്തെ പൈങ്കിളി അല്ലാത്ത രീതിയിൽ ഒന്നു പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു. അപ്പോൾ എനിക്കു നന്നായി മനസ്സിലാകും. അരുൺ സുനിൽ (കൊല്ലം) (സംവാദം) 13:08, 15 സെപ്റ്റംബർ 2015 (UTC)Reply

പൈങ്കിളി എന്നത് മനോരമയെ ഉദ്ദേശിച്ചാണെന്നു കരുതണ്ടതില്ല. താങ്കളുടെ വാക്കുകൾ വിജ്ഞാനകോശ ശൈലിയിലല്ലാത്തതിനാൽ വിക്കിയിൽ ഈ രീതിയിൽ നിലനിർത്തുക ബുദ്ധിമുട്ടാണെന്ന് മാത്രം. കൂടുതൽ വിവരങ്ങൾക്കായി മറ്റു ലേഖനങ്ങളിലെ ഭാഷാശൈലി നോക്കുക.--117.218.66.74 15:16, 15 സെപ്റ്റംബർ 2015 (UTC)Reply
@ഉ:Arunsunilkollam വീണ്ടും - ഒരു ക്ഷമാപണം കൂടി. ഇച്ചിരി അത്ഭാവുകത്വം കൂട്ടി മനോരമ ഭാഷയെന്നു പറഞ്ഞന്നേയുള്ളൂ. എനിക്കു മനോരമയോടോ താങ്കളോടോ ഒരു വിരോധവുമില്ല. പിന്നെ ഇത് മനോരമയിൽ അവലംബമാക്കി എഴുതിയതാണെന്നു താങ്കൾ പറഞ്ഞത് വായിച്ചിട്ട് ഒന്നൂടെ പോയിനോക്കിയപ്പോഴാ ഞാൻ ശ്രദ്ധിച്ചതു തന്നെ. അതു വിട്ടേരെ.
താങ്കൾ ഒരു വിശ്വവിജ്ഞാനകോശമാണ് എഴുതുന്നത്. അപ്പോൾ ഏതെങ്കിലും ഒരു പത്രത്തിന്റെ ഭാഷ ഉപയോഗിച്ചാൽ മതിയോ? കുറച്ച് ഉദാഹരണങ്ങൾ പെറുക്കിയെന്നേയുള്ളൂ. അതിലൊന്നിനെ എടുത്താൽ... വിമുക്തഭടൻമാരുടെ 42 വർഷങ്ങളായുള്ള സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുന്നതിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്. - ഇതെന്താ ഇങ്ങനെ? ഒരു വിജ്ഞാനകോശത്തിലാകുമ്പോൾ ഇതിനെ ഇത്, വിമുക്തഭടന്മാരുടെ 42 വർഷങ്ങളായുള്ള ആവശ്യം ആണ് എന്നുപോരേ? സ്വപ്നസാക്ഷാത്കാരമൊക്കെ ഒരു പത്രഭാഷയല്ലെങ്കിലും (ഡിറക്റ്റ് റിപ്പോർട്ടിംഗ് ലാംഗ്വേജ്) ആലങ്കാരികമായോ ഇച്ചിരി സാഹിത്യഭാഷ ചേർത്തെന്നോ ഒക്കെ പറഞ്ഞു നമുക്ക് പത്രങ്ങളെ സാധൂകരിക്കാം. എന്നാലും ഇവിടെ ഇങ്ങനെ എഴുതേണ്ട ഒരു കാര്യവുമില്ല. വിജ്ഞാനകോശത്തിലെ ഭാഷയിൽ വികാരങ്ങളോ വിചാരങ്ങളോ കടന്നുവരേണ്ട കാര്യമില്ല തന്നെ. (സംവാദങ്ങളിൽ അതു പറ്റും). ലേഖനം വെടിപ്പാകണം. പ്രൊഫഷണൽ ആകണം. അത്രേള്ളൂ. കാര്യം മനസ്സിലായെന്നു കരുതുന്നു. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:10, 16 സെപ്റ്റംബർ 2015 (UTC)Reply

ഉ:Manuspanicker

മനസ്സിലായി. കുറച്ചു സമയത്തേക്കു വിമുക്തഭടൻമാരുടെ പോരാട്ടത്തിൽ ലയിച്ചിരുന്നതുകൊണ്ട് സംഭവിച്ചതാണ്. കുറച്ചു തിരുത്തലുകൾ (ചരിത്രം വരെ) നടത്തിയിട്ടുണ്ട്... അരുൺ സുനിൽ (കൊല്ലം) (സംവാദം) 12:27, 16 സെപ്റ്റംബർ 2015 (UTC)Reply

വൃത്തിയായോ ?

തിരുത്തുക

ഉ:Manuspanicker

ഒരുവിധം വൃത്തിയായെന്നു തോന്നുന്നു. വൃത്തിയാക്കാനുള്ള ഫലകം നീക്കം ചെയ്യുമോ ?? അരുൺ സുനിൽ (കൊല്ലം) (സംവാദം) 15:22, 16 സെപ്റ്റംബർ 2015 (UTC)Reply

"ഒരേ റാങ്ക് ഒരേ പെൻഷൻ" താളിലേക്ക് മടങ്ങുക.