പേര് മാറ്റൽ നിർദ്ദേശം.

തിരുത്തുക

@Ajeeshkumar4u ഇംഗ്ലീഷിൽ economic freedom എന്ന് വിളിക്കുന്ന സംഗതിയെ ഉദ്ദേശിച്ചാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന പേജ് തുടങ്ങി വച്ചത്. താങ്കൾ അതിനെ financial independence എന്ന വിഷയം ആക്കി മാറ്റിയതായി കാണുന്നു. രാജ്യത്തിലെ നിയമ സംവിധാനത്തിൽ വ്യക്തികൾക്ക് ധനം സമാഹരിക്കാനുള്ള സ്വാതന്ത്ര്യത്തിനെയാണ് economic freedom എന്ന് പറയുന്നത്. ഒരാൾക്ക് പരാശ്രയമില്ലാതെ ജീവിക്കാനുള്ള ത്രാണിയെ ആണ് financial independence എന്ന് പറയുന്നത്. അത് വ്യക്തിയുടെ സ്വയം പര്യാപ്തത ആവാം രാജ്യത്തിന്റെ സ്വയം പര്യാപ്തത ആകാം. സാമ്പത്തിക സ്വാതന്ത്ര്യവും ധനപരമായ സ്വയം പര്യാപ്തതയും കടലും കടലാടിയും പോലെ വിഭിന്നമായ കാര്യങ്ങളാണ്. താങ്കൾ ഈ വിഷയം ഇത്രയും വികസിപ്പിച്ച സ്ഥിതിക്ക് ഈ പേജിനെ സാമ്പത്തിക സ്വയം പര്യാപ്തത എന്ന് നാമകരണം ചെയ്യുന്നതാണ് ഉത്തമം. എന്നിട്ട് സാമ്പത്തിക സ്വാതന്ത്ര്യം എന്ന പുതിയ പേജിൽ നേരത്തേ ഉണ്ടായിരുന്ന കാര്യങ്ങൾ ചേർക്കാം --PastaMonk 12:57, 16 ജൂലൈ 2023 (UTC)Reply

ആ തലക്കെട്ടിൽ മറ്റൊരു വിഷയം മുമ്പേ ഉള്ളത് കൊണ്ട് സംഭവിച്ചതാണ് Ajeeshkumar4u (സംവാദം) 13:44, 16 ജൂലൈ 2023 (UTC)Reply

സാമ്പത്തിക സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാക്കാൻ

തിരുത്തുക

@Ajeeshkumar4u സാമ്പത്തിക സ്വാതന്ത്ര്യം എന്നത് എന്താണെന്ന് വ്യക്തമാക്കാൻ ഒരു കാര്യം കൂടി പറയാം. Index of Economic Freedom എന്നൊരു സംഗതി ഉണ്ട്. ഇത് ലോക രാജ്യങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ റാങ്കിംഗ് ആണ്. ഇതിൽ ഇന്ത്യയുടെ സ്ഥാനം 131 ആണ്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതിരിക്കുക എന്നതിന് ഒരു ഉദാഹരണം തന്നാൽ കുറച്ചുകൂടി വ്യക്തമാക്കാം. താങ്കൾ ഒരു ബിസിനസ്സ് സംരംഭം തുടങ്ങി എന്ന് വയ്ക്കുക. കുറച്ച് ദിവസം കഴിഞ്ഞ് കുറെ ട്രേഡ് യൂണിയൻ കാർ വന്ന് അത് പൂട്ടിച്ചാൽ അത് താങ്കളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്ന് കയറ്റമാണ്. Economic freedom എന്ന് വച്ചാൽ എന്താണെന്ന് ഈ ഉദാഹരണത്തിൽ നിന്ന് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു --13:09, 16 ജൂലൈ 2023 (UTC) PastaMonk 13:09, 16 ജൂലൈ 2023 (UTC)Reply

"എക്കണോമിക് ഫ്രീഡം" താളിലേക്ക് മടങ്ങുക.