ശരദ്തിരുത്തുക

ശരത് അല്ലേ?--ഷാജി 18:05, 20 ഓഗസ്റ്റ്‌ 2008 (UTC)

ശരദല്ലേ ശരി? ഗ്രീഷ്മമല്ലേ ആദ്യം? ഹിന്ദു ഋതുക്കളോ?തിരുത്തുക

'ശരത്' ആണ് ശരി എന്ന് എനിക്കുറപ്പില്ല. നമ്മുടെ മഷിത്തണ്ട് നിഘണ്ഡു ഒന്നു കൂടി ഉറപ്പായിരിക്കട്ടെ എന്നുകരുതി കടുപ്പിച്ച്, 'ശരത്ത്' എന്നുകൊടുത്തിട്ടുണ്ടെങ്കിലും അത് തെറ്റേ ആകൂ. സംസ്കൃതത്തിൽ ശരദ് ആണ്. കാളിദാസന്റെ ഋതുസമാഹാരത്തിൽ മൂന്നാം സർഗ്ഗത്തിന്റെ പേര് 'ശരദ്വർണ്ണന' എന്നാണ്. ഹിന്ദിയിലും 'ശരദ്' എന്നുതന്നെയാണ് കണ്ടിരിക്കുന്നത് എന്ന് ഓർമ്മയുണ്ടായിരുന്നു. ഇപ്പോൾ ഞാൻ ഹിന്ദി നിഘണ്ഡു നോക്കി ഉറപ്പുവരുത്തുകയും ചെയ്തു. മറ്റൊരുകാര്യം: ഇൻഡ്യാക്കാരുടെ ഋതുസങ്കലപ്പത്തെപ്പറ്റിപ്പറയുമ്പോൾ അത് ഹൈന്ദവമാണെന്ന് പറയുന്നതെന്തിന്? അത് ഭാരതീയമാണ്. (നേരുപറഞ്ഞാൻ ഉത്തരഭാരതീയമാണെന്നത് വേറൊരു കാര്യം. മഴയും വെയിലും മാത്രം അറിയുന്ന മലയാളികൾക്ക് ആറുപോയിട്ട് നാലു ഋതുക്കൾ തന്നെ സങ്കല്പിക്കാൻ പണിപ്പെടേണ്ടി വരും.) ആറുഋതുക്കളെപ്പറ്റി ഏറ്റവും മനോഹരമായെഴുതിയിരിക്കുന്നത് കാളിദാസനാണ്. അദ്ദേഹത്തെ നമ്മൾ ഭാരതീയ കവി ആയല്ലേ അറിയുന്നത്. ഹിന്ദുകവി ആയിട്ടല്ലല്ലോ.

അതുപോലെ ഭാരതീയസങ്കല്പത്തിലെ ഋതുക്കൾ എഴുതുമ്പോൾ ആദ്യം വരേണ്ടത് ഗ്രീഷ്മമാണ്. വസന്തമല്ല. ഗ്രീഷ്മത്തിൽ തുടങ്ങി വസന്തത്തിൽ എത്തണം. ചൈത്രമാസമാണല്ലോ ശകവർഷത്തിലെ ആദ്യമാസം. ഗ്രീഷ്മത്തിന്റെ തുടക്കം ചൈത്രത്തിലാണ്.70.108.196.107 23:51, 27 ഓഗസ്റ്റ്‌ 2008 (UTC)

അതുപോലെ ഭാരതീയസങ്കല്പത്തിലെ ഋതുക്കൾ എഴുതുമ്പോൾ ആദ്യം വരേണ്ടത് ഗ്രീഷ്മമാണ്. വസന്തമല്ല. ഗ്രീഷ്മത്തിൽ തുടങ്ങി വസന്തത്തിൽ എത്തണം. ചൈത്രമാസമാണല്ലോ ശകവർഷത്തിലെ ആദ്യമാസം. ഗ്രീഷ്മത്തിന്റെ തുടക്കം ചൈത്രത്തിലാണ്. (ആദ്യം ലോഗിൻ ചെയ്യാൻ മറന്നിരുന്നു)Georgekutty 23:54, 27 ഓഗസ്റ്റ്‌ 2008 (UTC)

ഈ ലേഖനം ഒരു ഋതുവിനെ പറ്റി മാത്രമല്ലല്ലോ വിവരിക്കുന്നത്. ഋതുക്കൾ എന്ന് വേണ്ടെ തലവാചകം? --ചള്ളിയാൻ ♫ ♫ 12:27, 28 ഓഗസ്റ്റ്‌ 2008 (UTC)

ശരത് എന്നാണ് കണ്ടിട്ടുള്ളത് --സാദിക്ക്‌ ഖാലിദ്‌ 21:36, 28 ഓഗസ്റ്റ്‌ 2008 (UTC)
ശാരദേന്തു നെയ്തു നെയ്തു നെയ്തുനിവർത്തി.. (ദയ എന്ന ചിത്രത്തിലെ ഗാനം ), ശരദിന്തു മണിദീപ .. എന്നീ ഗാനങ്ങൾ ഓർമവരുന്നു. --Naveen Sankar 07:47, 5 ഒക്ടോബർ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഋതു&oldid=664219" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഋതു" താളിലേക്ക് മടങ്ങുക.