സംവാദം:ഊതകസംയോജ്യ സംശ്ലിഷ്ടം

Latest comment: 10 വർഷം മുമ്പ് by Rojypala

ഊതകസംയോജ്യ സംശ്ലിഷ്ടം എന്നൊരുവാക്ക് വിക്കിപീഡിയയ്ക്ക് പുറത്ത് നിലവിലില്ല.[1]

ഇത്തരം കൃത്രിമപദങ്ങൾ സൃഷ്ടിക്കുന്നത് വിക്കിനയത്തിനു വിരുദ്ധമാണെങ്കിൽ ഇതിന്റെ തലക്കെട്ട് അടിയന്തിരമായി മാറ്റാൻ കാര്യനിർവാഹകരോട് അഭ്യർത്ഥിക്കുന്നു. --Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 10:12, 4 ജൂൺ 2013 (UTC)Reply

ഇവിടെ ഉപയോഗിക്കുന്നുണ്ട്.--റോജി പാലാ (സംവാദം) 10:23, 4 ജൂൺ 2013 (UTC)Reply
ഇല്ലല്ലോ. തന്നിരിക്കുന്ന ലിങ്കിൽ രണ്ടു സ്ഥലത്ത് "Histocompatibility Protein" എന്നതിന്റെ പരിഭാഷയായി "ഊതകസംയോജിതപ്രോട്ടീൻ" എന്നും ഒരിടത്ത് "Histo compatability complex mole cells" എന്നതിന്റെ പരിഭാഷയായി "ഊതകസംയോജ്യ-സങ്കീർണ-തന്മാത്രാ കോശങ്ങൾ" എന്നും പ്രയോഗിക്കുന്നുണ്ടെന്നല്ലാതെ "Histocompatibility Complex" എന്നതിന്റെ പരിഭാഷയായി "ഊതകസംയോജ്യ സംശ്ലിഷ്ടം" എന്ന് അവിടെ ഉപയോഗിച്ചിട്ടില്ല. "സംശ്ലിഷ്ടം" എന്നൊരു വാക്കേ ആ ലേഖനത്തിൽ ഒരിടത്തും ഇല്ല. "ഊതകസംയോജ്യ സംശ്ലിഷ്ടം" എന്ന സമസ്തപദം പൂർണ്ണമായി എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ദയവായി ഈ ലേഖനത്തിന്റെ തലക്കെട്ട് മാറ്റുക. അല്ലെങ്കിൽ താങ്കളുടെ നിഷ്പക്ഷതയെ സംശയിക്കേണ്ടിവരും.--Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 10:42, 4 ജൂൺ 2013 (UTC)Reply
അയ്യോ പ്രിൻസേ അങ്ങനെ ഘോരവാക്കുകളൊന്നും ഉപയോഗിക്കല്ലേ? പഴയതാളല്ലേ ഓടിമാറ്റണ്ടാന്നു കരുതി. മാറ്റിയാൽ പിന്നെ അതൊരു ആരോപണമായി മാറും. Major histo compatability complex എന്നതിന് അത് അല്പമെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും ആയില്ലേ?--റോജി പാലാ (സംവാദം) 12:33, 4 ജൂൺ 2013 (UTC)Reply
"ഊതകസംയോജ്യ സംശ്ലിഷ്ടം" താളിലേക്ക് മടങ്ങുക.