സംവാദം:ഉരുളക്കിഴങ്ങു തിന്നുന്നവർ
ഈ താൾ ആവശ്യമുണ്ടോ?
തിരുത്തുകവിൻസെന്റ് വാൻഗോഗ് എന്ന താൾ ആദ്യമേ ലഭ്യമാണെന്നിരിക്കേ എന്തിനാണു അദ്ദേഹത്തിന്റെ ഒരു രചനയ്ക്കായി മാത്രം മറ്റൊരു താൾ? ഈ താളിൽ കൊടുത്തിരിക്കുന്നവ ചിത്രകാരന്റെ പേരിലുള്ള താളിൽ ചേർക്കാവുന്നതേയുള്ളൂ. ഈ താളിൽ വിശേഷിച്ചൊന്നും രേഖപ്പെടുത്തിയിട്ടില്ല താനും. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. മാത്തമാജിക്സ് അഥവാ Mathemagics 14:58, 23 ജൂലൈ 2009 (UTC)
വാൻഗോഗിന്റെ ആദ്യത്തെ പ്രധാന രചനയാണിത് എന്നതിനാൽ ഈ പെയിന്റിങ്ങിന് പ്രാധാന്യമുണ്ട്. ഈ താളിൽ അധികം വിവരങ്ങളൊന്നും ഇല്ല എന്ന് സമ്മതിക്കുന്നു. ഇംഗ്ലീഷ് വിക്കിയിലും ഒരുവിധം അങ്ങനെത്തന്നെയാണ്. ഫ്രഞ്ച് നന്നായറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ Les Mangeurs de pommes de terre എന്ന പേജിൽ നീണ്ട ചരിത്രവും ചിത്രത്തെക്കുറിച്ചുള്ള വിശദീകരണവുമുണ്ട്. പെയിന്റിങ്ങുകളെക്കുറിച്ച് നന്നായറിയുന്ന ആർക്കെങ്കിലും ഈ വിഷയത്തിൽ സഹായിക്കാനായാൽ ഈ താളിന് സ്വയം നിലനില്പുണ്ടാവും എന്നാണെന്റെ അഭിപ്രായം -- റസിമാൻ ടി വി 10:37, 24 ജൂലൈ 2009 (UTC)
തൽക്കാലം വിൻസെന്റ് വാൻഗോഗ് എന്ന താളിൽ ഒരു വിഭാഗമായി ഇട്ടിട്ടു് ആ ഭാഗം വികസിച്ചു് ആവശ്യത്തിനു് വിവരം ആകുമ്പോൾ പിരിച്ച് വേറെ താളാക്കിയാൽ മതി എന്ന് എന്റെ അഭിപ്രായം.--Shiju Alex|ഷിജു അലക്സ് 01:58, 25 ജൂലൈ 2009 (UTC)
ഷിജുവിന്റെ അഭിപ്രായം തന്നെയാണ് എനിക്കും ---ജിതിൻ- 17:44, 27 ജൂലൈ 2009 (UTC)
- പ്രത്യേകമായി നിലനിൽക്കാനുള്ള വിവരങ്ങളായെന്നു കരുതുന്നു. ലയനഫലകം പിൻവലിക്കട്ടെ? --Vssun 01:36, 28 ജൂലൈ 2009 (UTC)
പരിഭാഷ.
തിരുത്തുക- ഫ്രഞ്ചുതാളിന്റെ പരിഭാഷ ഇതാ .... --ബിപിൻ 01:46, 25 ജൂലൈ 2009 (UTC)
ചെറുകഥ
തിരുത്തുകകഥാകൃത്തായ സുഭാഷ് ചന്ദ്രന്റെ പറുദീസാനഷ്ടം എന്ന ചെറുകഥാസമാഹാരത്തിൽ ഇതെ പേരിൽ ഒരു കഥയുണ്ട്. വാൻഗോഗിന്റെ ഈ ചിത്രത്തെ അടിസ്ഥാനമാക്കിയാണ് സുഭാഷ് ആ കഥ മെനഞ്ഞിരിക്കുന്നത്. --Anoopan| അനൂപൻ 17:29, 27 ജൂലൈ 2009 (UTC)