സംവാദം:ഉമയമ്മ റാണി
Latest comment: 9 വർഷം മുമ്പ് by RajeshUnuppally in topic അനിഴം തിരുനാൾ മാർത്താണ്ടവർമ്മ
കോട്ട നിർമിക്കാനുള്ള അവകാശം
തിരുത്തുകഅഞ്ചു തെങ്ങ് കോട്ട പണിതത് 1695-ലാണെന്നാണ് ഇംഗ്ലീഷ് വിക്കി താളിൽ പറയുന്നത്. ഇത് റാണിയുടെ കാലയളവിനു ശേഷമാണ്. --അജയ് ബാലചന്ദ്രൻ സംവാദം 12:41, 6 മാർച്ച് 2013 (UTC)
1678 മുതൽ 1698 വരെയായിരുന്നു റാണിയുടെ ഭരണകാലം എന്ന് കുലസ്ത്രീയും ചന്തപ്പെണ്ണൂം ഉണ്ടായതെങ്ങിനെ എന്ന പുസ്തകത്തിൽ പറയുന്നുണ്. അങ്ങനെയെങ്കിൽ റാണിക്ക് കോട്ട പണിയാനുള്ള അനുമതി 1690-ൽ കൊടുക്കാൻ സാധിക്കുമായിരുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 13:12, 6 മാർച്ച് 2013 (UTC)
ആദിത്യ വർമ്മ
തിരുത്തുക"തിരുവിതാംകൂറിന്റെ മഹാരാജാവ് ആദിത്യവർമ്മയുടെ അനന്തിരവൾ ആണ് ഉമയമ്മ റാണി" എന്ന് ലേഖനത്തിൽ പ്രസ്താവനയുണ്ട്. അന്ന് തിരുവിതാംകൂറുണ്ടായിരുന്നോ? --അജയ് (സംവാദം) 17:07, 26 മേയ് 2014 (UTC)
അനിഴം തിരുനാൾ മാർത്താണ്ടവർമ്മ
തിരുത്തുകമാർത്താണ്ടവർമ്മയുടെ മാതാവാണ് ഉമയമ്മ റാണിയെന്ന് ഒരിടത്തും പറയുന്നില്ല. --രാജേഷ് ഉണുപ്പള്ളി Talk 15:38, 1 ഫെബ്രുവരി 2015 (UTC)
- @ഉ:RajeshUnuppally ഞാനീ ലേഖനം എഴുതിക്കൊണ്ടിരുന്നപ്പോൾ ഒരു കണ്ണിയിൽ മാർത്താണ്ഡവർമ്മയാണ് ഉമയമ്മയുടെ മകൻ എന്നു കണ്ടിരുന്നു. അതിനു ശേഷം ആരോ (താങ്കൾ തന്നെ എന്നു തോന്നുന്നു) അതു തിരുത്തി. പിന്നെ വേറേ രണ്ടു പുസ്തകങ്ങളിൽ അങ്ങനെ(പുതിയ തിരുത്തു പ്രകാരം) തന്നെ കണ്ടപ്പോൾ അതു തന്നെ വെച്ചു. ഇപ്പോൾ ഇതു പറയാനുണ്ടായ കാരണം?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 03:56, 2 ഫെബ്രുവരി 2015 (UTC)
- അനിഴം തിരുനളിന്റെ അമ്മയല്ല ഉമയമ്മ റാണി.അനിഴം തിരുനാളിന്റെ അമ്മ കാർത്തിക തിരുനാൾ ആറ്റിങ്ങൽ ഇളയറാണിയാണ്. --രാജേഷ് ഉണുപ്പള്ളി Talk 22:26, 2 ഫെബ്രുവരി 2015 (UTC)
- വേണാട് രാജാവ് രവി വർമ്മയുടെ (ഉമയമ്മറാണിയുടെ മകൻ) കാലത്ത് കോലത്തുനാട്ടിലെ തട്ടാരി കോവിലകത്തു നിന്നും രണ്ടു രാജകുമാരന്മാരെയും, രണ്ടു രാജകുമാരിമാരെയും ദത്തെടുത്തിരുന്നു. ഇവരിൽ മൂത്തറാണി പെട്ടന്നു തന്നെ മരിക്കുകയും രണ്ടാമത്തെയാൾ ഉമയമ്മറാണിയ്ക്കുശേഷം ആറ്റിങ്ങൽ റാണി ആവുകയും ചെയ്തു. ഈ രാജകുമാരന്മാരാണ് ഉമയമ്മറാണിയുടെ പുത്രനായ രവിവർമ്മയ്ക്കു ശേഷം രാജ്യം ഭരിച്ചത്. ദത്തെടുത്തതിലെ ഇളയരാജകുമാരിയായ കാർത്തിക തിരുനാളിന്റെ പുത്രനാണ് പ്രസിദ്ധനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ.--രാജേഷ് ഉണുപ്പള്ളി Talk 23:06, 2 ഫെബ്രുവരി 2015 (UTC)