ഈ ലേഖനത്തിൽ ഉപഭാഷാ വാദത്തിന്റെയും സ്വതന്ത്രഭാഷാവാദത്തിന്റെയും ആശയങ്ങൾ ഇട ക ലർന്ന് വന്നിട്ടുള്ളതിനാൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നില്ലേ എന്നൊരു സംശയം -ഉ:mra

ഉള്ളൂരിന്റെ വാദഗതി മാത്രമേ അങ്ങനെയുള്ളതായി തോന്നുന്നുള്ളൂ. അദ്ദേഹത്തിന്റെ വാദം മൗലികമാണെന്നും സ്വതന്ത്രവാദത്തോട് ബന്ധിപ്പിക്കാറുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, തമിഴിനും മലയാളത്തിനും തമ്മിലുള്ള ബന്ധം അദ്ദേഹം നിഷേധിക്കുന്നില്ല. പ്രഭാകരവാരിയർ അദ്ദേഹത്തെ ഉപഭാഷാവാദിയായി പരിഗണിച്ചിരിക്കുന്നു(പൂർവ്വകേരളഭാഷ). സ്വതന്ത്രവാദിയായ ജോർജ്ജ് സാർ തന്റെ വാദത്തിലേക്ക് ഉള്ളൂരിനെക്കൂടി ചേർക്കുന്നുണ്ട്.(പ്രസ്ഥാനങ്ങളിലൂടെ). വേണെങ്കിൽ ജ്യേഷ്ഠസഹോദരീവാദമെന്ന് പണ്ഡിതവിളിയുണ്ടായാൽ അതിലേക്കു മാറ്റാം.:-). വേറെവിടെയാണ്‌ കലർച്ച എന്ന് വ്യക്തമാക്കിയാൽ...--തച്ചന്റെ മകൻ 16:13, 11 സെപ്റ്റംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഉപഭാഷാവാദം&oldid=663805" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉപഭാഷാവാദം" താളിലേക്ക് മടങ്ങുക.