ഉപനിഷത്തുകളെപ്പറ്റിയൊരു ലേഖനം ഇട്ടിരിയ്ക്കുന്നു

‘ഉപനിഷദ്, ഉപനിഷത്ത്”

‘ഉപനിഷത്തുക്കൾ’ ,’ഉപനിഷദുകൾ’, ഉപനിഷത്തുകൾ’

ഈ വാക്കുകളിലൊക്കെ ഏതാണ് സ്വീകാര്യമെന്നുള്ളത് ഭാഷാ ജ്ഞാനമുള്ളവർ ദയവായി ഒന്നു തിരുത്തിത്തന്നാൽ‍ നന്നായിരുന്നു. മറ്റു തിരുത്തുകളും.

പ്രധാന താളിൽ ‘ഉപനിഷത്തുകൾ ‘എന്നു ടയിപ്പ് ചെയ്താൽ മാത്രമേ ഈ ലേഖനത്തിലെ താളിലേയ്ക്കെത്തുന്നുള്ളൂ..ഏകവചനത്തിലെ ശരിയായ രൂപം ടയിപ്പു ചെയ്താലും ഈ താളിലേയ്ക്കെത്തുന്ന പോലെ ആരെങ്കിലും ദവവായി തിരുത്തുമോ

Kaaliyambi 20:14, 6 ഡിസംബർ 2006 (UTC) കാളിയംബിReply

ഓരോ വാക്കിലും റീഡയറക്ഡ് ചെയ്യാമല്ലോ! ലിജു മൂലയിൽ 22:47, 6 ഡിസംബർ 2006 (UTC)Reply

അക്കാബറോപനിഷത്ത്

തിരുത്തുക

അക്ബറുടെ കാലത്ത് ഒരു ഉപനിഷത്തുണ്ടായിട്ടുണ്ടത്രേ..ഇത് ലേഖനത്തിൽ ചേർക്കണ്ടേ? --Vssun 07:43, 8 നവംബർ 2008 (UTC)Reply

അക്ബറുടെ കാലത്ത് അക്കാബ്ബറോപനിഷത്ത് മാത്രമല്ല, ദീൻ ഇലാഹിയുടെ പ്രചരണം ലക്‌ഷ്യമാക്കി ഒരു അള്ളോപനിഷത്തും ആരോ ചമച്ചത്രെ. അക്ബറുടെ കാലത്തെന്നല്ല, ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനകാലം വരെ ഉപനിഷത്തുകൾ എഴുതപ്പെട്ടിട്ടുണ്ടെന്നാണ് സുകുമാർ അഴീക്കോട് തത്ത്വമസിയിൽ പറയുന്നത്. ക്രൈസ്തവോപനിഷത്തുകളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഉപനിഷല്പ്രസ്ഥാനത്തിന്റെ അപചയത്തെ സൂചിപ്പിക്കുന്ന ദശക്കണക്കായ വികലോപനിഷത്തുകളിൽ പെടുന്നവയാണ് ഇവയൊക്കെയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്.Georgekutty 11:04, 8 നവംബർ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഉപനിഷത്ത്&oldid=663785" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉപനിഷത്ത്" താളിലേക്ക് മടങ്ങുക.