സംവാദം:ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ

Latest comment: 11 വർഷം മുമ്പ് by Manuspanicker

Titular എന്നതിന്റെ ശരിക്കുള്ള മലയാള പദം എന്താണ്, അതുവേണം എഴുതാൻ--രാജേഷ് ഉണുപ്പള്ളി Talk‍ 07:48, 30 സെപ്റ്റംബർ 2013 (UTC)Reply

ഇപ്പോൾ അധികാരമില്ല, സ്ഥാനപ്പേരു മാത്രമേ നിലവിലുള്ളൂ എന്നതല്ലേ അർഥമാക്കുന്നത്. ഒറ്റവാക്ക് നിലവിലുണ്ടോ എന്നു വ്യക്തമല്ല--റോജി പാലാ (സംവാദം) 08:06, 30 സെപ്റ്റംബർ 2013 (UTC)Reply
അതു ഭംഗിയായി ആരെഴുതിയാലും സ്വാഗതം --രാജേഷ് ഉണുപ്പള്ളി Talk‍ 07:24, 1 ഒക്ടോബർ 2013 (UTC)Reply
Titular എന്നോ അതിന്റെ മലയാളപദമോ ഈ ലേഖനത്തിൽ ഉപയോഗിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. "Holding or constituting a purely formal position or title without any real authority" എന്നാണ് Titular എന്ന പദത്തിന്റെ അർത്ഥം. ഉദാഹരണം : "The British queen is titular head of the Church of England". ഉത്രാടം തിരുനാൾ പേരിനു പോലും തിരുവിതാംകൂറിന്റെ ഭരണാധികാരി ആയിരുന്നില്ല. അത്തരമൊരു ടൈറ്റിൽ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധവും ആണ്. --ശ്യാം കുമാർ (സംവാദം) 07:25, 16 ഡിസംബർ 2013 (UTC)Reply
ഗൂഗ്ഗിൾ പറയുന്നത് നാമമാത്രം എന്ന മലയാള പദത്തിനനുസരണമായി ഉപയോഗിക്കാവുന്ന പദമാണെന്നാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ തിരുവിതാം കൂർ രാജവംശം അദ്ദേഹത്തെ രാജാവായി അംഗീകരിച്ചിട്ടുണ്ടെങ്കിൽ ഇതുപയോഗിക്കാമെന്നു എനിക്കു തോന്നുന്നു. രാജവാഴ്ച്ച എന്നത് ആ കുടുംബത്തിന്റെ തീരുമാനമാണ് ഇന്ത്യാ മഹാരാജ്യത്തിന് അതിന്റെ മേൽ ഒരു കാര്യവും ഇല്ല. നാട്ടുകാർക്കു അത് ഒരു പഴയ പേരാണ്. ഒരാളെ രാജാവായി ജനങ്ങൾ കണക്കാക്കുന്നതും നിയമപരമായി രാജാവ് എന്നു പറയുന്നതും രണ്ടായി കാണണം എന്നാണെന്റെ അഭിപ്രായം. രാജവംശത്തിലെ ഇപ്പോഴത്തെ തലവൻ എന്നരീതിയിൽ അവരുടെ കുടുംബത്തിൽ എന്തെങ്കിലും ചടങ്ങുനടന്നിട്ടുണ്ടെങ്കിൽ നാമമാത്രരാജൻ എന്ന വിശേഷണം ഇദ്ദേഹം അർഹിക്കുന്നു. ഭരണഘടനാ പ്രതിസന്ധി വരില്ല എന്നു തന്നെ അഭിപ്രായപ്പെടുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:52, 16 ഡിസംബർ 2013 (UTC)Reply
"ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ" താളിലേക്ക് മടങ്ങുക.