മലയാളത്തിൽ യുവകഥാകാരന്മാർക്ക് നൽകിവരുന്ന ശ്രദ്ധേയമായ പുരസ്കാരങ്ങൾ കിട്ടിയ വ്യക്തിയാണ്‌ ഉണ്ണി ആർ. എല്ലാവർക്കും കേരളസാഹിത്യ അക്കാദമി പുരസ്കാരം കിട്ടണമെന്നാണോ:) --തച്ചന്റെ മകൻ 16:50, 26 ജൂലൈ 2010 (UTC)Reply

അങ്ങനെയാണെന്ന് തോന്നുന്നു വിക്കിപീഡിയയിലെ ശ്രദ്ധേയതാ നയം. സാഹിത്യകാരന്മാർക്ക് (മാത്രം) സർക്കാർ പുരസ്കാരങ്ങൾ ലഭിച്ചാൽ മാത്രമേ ശ്രദ്ധേയരാവൂ. അല്ലാത്തവർക്കൊക്കെ പട്ടം വീഴും :) അടുത്ത സാഹിത്യ അക്കാദമി പുരസ്കാരം ഉണ്ണിക്കാകട്ടെ! :) --Anoopan| അനൂപൻ 17:09, 26 ജൂലൈ 2010 (UTC)Reply

ഇങ്ങനെയായാൽപ്പറ്റില്ല. മലയാള കഥയിലും കവിതയിലും മുന്നിരക്കാരായ ഇന്ദു മേനോൻ, സി.എസ്. ചന്ദ്രിക, വി.എം. ഗിരിജ, കെ.എ. ജയശീലൻ തുടങ്ങിയവരും ലിസ്റ്റിലുണ്ട്. ഇവർക്കെല്ലാം അടുത്ത പുരസ്കാരം നൽകണ്ടിവരും :)--തച്ചന്റെ മകൻ 18:47, 26 ജൂലൈ 2010 (UTC)Reply

ഈ വിഷയത്തിൽ അറിവുള്ളർ ഇങ്ങനെ പരിഹാസം ചൊരിയുകയാണോ‌ വേണ്ടത്? ഒന്നുകിൽ എഴുത്തുകാരന്മാർക്കായുള്ള ശ്രദ്ധേയതാനയം തയാറക്കുകയോ, അതല്ലെങ്കിൽ ശ്രദ്ധേയമാണെന്ന് സമർത്ഥിക്കുകയോ ചെയ്യുക. --Vssun (സുനിൽ) 02:05, 1 ഓഗസ്റ്റ് 2010 (UTC)Reply

ക്ഷമിക്കണം, പരിഹാസം ഉദ്ദേശിച്ചതല്ല. കേരളീയരായ എഴുത്തുകാരെ സംബന്ധിച്ച ലേഖനങ്ങൾ പലതിനും ശ്രദ്ധേയത തെളിയിക്കുന്നതിനോ അവലംബം നൽകുന്നതിനോ വേണ്ട സംഗതികൾ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. ആ അവസരത്തിൽ സാധാരണ വരുന്ന ചോദ്യം ഇദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ടോ, നാലുവരി സിൽമാപ്പാട്ടെങ്കിലും എഴുതിയിട്ടുണ്ടോ എന്നാണ് (ഭാഗ്യത്തിന് ഉണ്ണി ഒന്നുരണ്ട് തിരക്കഥകൾ എഴുതിയിട്ടുണ്ട്.). കലയെക്കാൾ ജനപ്രിയമേഖലയെ അവലംബിക്കേണ്ടിവരുന്നത് വിക്കിപീഡിയയുടെ മൊത്തം പ്രശ്നമാണ്. ജയശീലനെക്കാൾ മുരുകൻ കാട്ടാക്കട ശ്രദ്ധേയനാകുന്നത് അങ്ങനെയാണ്. സിനിമയിൽത്തന്നെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ അധികം പേരും അറിയില്ല. ഈ ലേഖനത്തിൽത്തന്നെ ശ്രദ്ധേയമായ പുരസ്കാരങ്ങൾ എന്നു ഞാൻ പറഞ്ഞത് തെളിയിക്കാൻ വഴിയൊന്നുമില്ല. സാഹിത്യമേഖലയിൽ സാമാന്യം ധാരണയുള്ളവർ അംഗീകരിക്കും എന്നേയുള്ളൂ. ഇന്നതിന്നതൊക്കെയാണ് ശ്രദ്ധേയപുരസ്കാരം എന്ന് സർക്കാർ വ്ജ്ഞാപനമോ മറ്റോ ഇറങ്ങേണ്ടിവരും:) നയം ഉദാരമാക്കിയാൽ പലരും കയറിക്കൂടും; കർക്കശമാക്കിയാൽ പലരെയും പുറത്തുനിർത്തേണ്ടിവരും. എന്തുവേണമെന്ന ഈ പിടികിട്ടായ്മയാണ് താങ്കൾക്ക് പരിഹാസമായിത്തീർന്നത്. നയം രൂപപ്പെടുത്താൻ ഇവിടെ ഇട്ടിട്ടുണ്ട്. വഴി നിർദ്ദേശിക്കുക --തച്ചന്റെ മകന്‍ 05:02, 1 ഓഗസ്റ്റ് 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഉണ്ണി_ആർ.&oldid=763526" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉണ്ണി ആർ." താളിലേക്ക് മടങ്ങുക.