സംവാദം:ഇ. മൊയ്തു മൗലവി
Latest comment: 15 വർഷം മുമ്പ് by Riyaz Ahamed
മുൻ ആർ.എസ്.പി നേതാവും എഴുത്തുകാരനുമായ എം.റഷീദ് മൊയ്തുമൗലവിയുടെ മകനല്ലേ--വിചാരം 18:01, 26 ഓഗസ്റ്റ് 2009 (UTC)
ഓൺലൈൻ അല്ലാത്ത അവലംബങ്ങൾ തെളിവായി നൽകുമ്പോൾ ആരു പ്രസിദ്ധീകരിച്ചു,ഏത് വർഷം,ഗ്രന്ഥകാരൻ എന്നീ വിവരങ്ങൾ നൽകുന്നത് നന്നായിരിക്കും--വിചാരം 13:06, 15 സെപ്റ്റംബർ 2009 (UTC)
ചേകനൂർ മൗലവിയുടെ ഒരു ഭാര്യ ഇ. മൊയ്തുമൗലവിയുടെ അടുത്ത ബന്ധുവാണെന്ന് തൊന്നുന്നു. അതിനാൽ കൂടിയായിരിക്കണം അദ്ദേഹം ചേകനൂർ അന്വേഷണ വിഷയത്തിൽ പ്രത്യേക താല്പര്യം കാട്ടിയത്--വിചാരം 14:04, 15 സെപ്റ്റംബർ 2009 (UTC)
- അതെ. ചേകന്നൂർ മൗലവിടെ പത്നിയുടെ അമ്മാവനാണ് ഇ. മൊയ്തുമൗലവി. അതിനുമപ്പുറം മലപ്പുറം ജില്ലയിൽ കോളിളക്കം സൃഷ്ടിക്കപ്പെട്ട സംഭവം കൂടി ആയിരുന്നു അത്. 1993 ജൂലൈ 23-ന് രാത്രി 9 മണിയോടെ അജ്ഞാത സംഘം വിളിച്ചിറക്കി കൊണ്ടുപോയ ചേകന്നൂർ മൗലവി പിന്നെ തിരിച്ചു വന്നില്ല. മുഖ്യമന്ത്രിയെ കാണാൻ തൃശൂരിലെത്തിയ മൊയ്തുമൗലവിയോട് 'ഇക്കാര്യത്തിന് ഇവിടെ വരണമായിരുന്നോ, ഒന്നറിയിച്ചിരുന്നെങ്കിൽ ഞാൻ അവിടെ വന്ന് കാണുമായിരുന്നല്ലോ' എന്ന് കെ. കരുണാകരൻ ചോദിച്ചു. അവിടെ വെച്ചു തന്നെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയില്ലെങ്കിൽ താൻ നിരാഹാരമിരിക്കുമെന്ന് 108 വയസ്സുകാരനായ മൊയ്തു മൗലവി പ്രഖ്യാപിച്ചതും. തുടർന്നുള്ള അന്വേഷണത്തിലാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പത്താം പ്രതിയായ കൊലപാതകത്തിന്റെ ചുരുൾ പുറത്തു വന്നത്. ഇത് നിരവധി വിവാദങ്ങൾക്ക് വഴിയൊരുക്കി. (ഇത്രയും എഴുതിയത് വാൻഡലിസമല്ല! മൗലവി എന്ന പേര് രണ്ടു പേരുടെയും കൂടെയുണ്ടെങ്കിലും പ്രഖ്യാപിത മുസ്ലിം പൗരോഹിത്യത്തിന്റെയും 'ഞമ്മന്റെ ആളുകളുടെയും' ബദ്ധ വൈരികളായിരുന്നു ഇവർ രണ്ടു പേരും!) riyazahamed 15:12, 15 സെപ്റ്റംബർ 2009 (UTC)