സന്നിപാതജ്വരം എന്നല്ലേ ഇതിന്റെ ശരിക്കുമുള്ള പേര്?--Vssun 15:06, 1 ജൂലൈ 2009 (UTC)Reply

പേരിനെ സംബന്ധിച്ച്

തിരുത്തുക

ജ്വരം എന്നത് ആയുർവേദത്തിൽ ‘പനി’ക്ക് (Hyperpyrexia) പറയുന്ന വാക്കാണ്. ജ്വരം എന്നത് ഒരു രോഗത്തിന്റെ പേരായി ഒരു ആയുർവേദടെക്സ്റ്റിലും ഉപയോഗിച്ചിട്ടില്ല. ചരകസംഹിതയുടെ നിദാനസ്ഥാനത്തിലെ ആദ്യ അധ്യായമായ “ജ്വരനിദാന”ത്തിൽ വളരെ വ്യക്തമായിത്തന്നെ ജ്വരത്തെ പല രോഗങ്ങളുടെയും ലക്ഷണമായി പറയുന്നുണ്ട്. ഇൻഫ്ലുവെൻസയ്ക്ക് ജ്വരം എന്ന് പേരുമാറ്റിയത് വൻ അബദ്ധമാണ്. തലക്കെട്ട് ഇതിനാൽ തിരുത്തുന്നു --സൂരജ് | suraj 20:15, 14 സെപ്റ്റംബർ 2010 (UTC)Reply

ജ്വരം പേജിനുള്ള റീഡയറക്റ്റ്

തിരുത്തുക

ജ്വരം എന്ന് സെർച് ചെയ്താൽ ഇൻഫ്ലുവെൻസയിലേക്കാണു പോയ്ക്കോണ്ടിരുന്നത്. വൻ അബദ്ധമായിരുന്നു തെറ്റായ പേരുവിളിയിലൂടെ അങ്ങനൊരു റീഡയറക്റ്റ് താൾ ഉണ്ടാക്കപ്പെട്ടത്. ജ്വരം എന്ന പേജിനെ പനിയിലേക്ക് റീഡയറക്റ്റ് ചെയ്യുന്നു --സൂരജ് | suraj 20:24, 14 സെപ്റ്റംബർ 2010 (UTC)Reply

പേരും വലയവും

തിരുത്തുക
  1. ഈ താളിലെ ഏറ്റവും മുകളിലുള്ള ചോദ്യം ഒന്നുകൂടി ആവർത്തിക്കുന്നു.
  2. ഈ താളിന്റെ പേര് തുടക്കത്തിൽ ഇൻഫ്ലുവെൻസ എന്നായിരുന്നു. വലയത്തിൽ ഫ്ലൂ വേണമെന്നുണ്ടോ?

--Vssun (സുനിൽ) 16:41, 15 സെപ്റ്റംബർ 2010 (UTC)Reply

@ സുനിൽ ജീ,

  1. ‘സന്നിപാത’ജ്വരം എന്നതു കൊണ്ടുദ്ദേശിക്കുന്ന ത്രിദോഷങ്ങളിലെ എല്ലാ ദോഷവും വർദ്ധിച്ചുണ്ടാകുന്ന ജ്വരം എന്ന അർത്ഥത്തിലാണ്. അത് ആധുനിക ശാസ്ത്രത്തിൽ ഉദ്ദേശിക്കുന്ന ഇൻഫ്ലുവെൻസയുമായോ ടൈഫോയ്ഡുമായോ ഒന്നും സാമ്യം പറയാനാവില്ല. ഏതെങ്കിലും ആയുർവേദ ടെക്സ്റ്റിനെ ഇതിൽ ആധികാരികമായി കണക്കാക്കാനും ബുദ്ധിമുട്ടാണ്.
  2. ഫ്ലൂ വലയത്തിൽ ഇട്ടത് ഇൻഫ്ലുവെൻസ എന്ന പേരിൽ വേറെ താളുണ്ട് എന്ന് തുടർച്ചയായി വാണിംഗ് മെസ്സെജ് വരുന്നതുകൊണ്ടാണ്.ഈ റീഡയറക്റ്റ് പേജ് അങ്ങ് ദഹിപ്പിച്ചു കളഞ്ഞാൽ ശല്യം തീരും. മാറ്റാൻ പറ്റുമെങ്കിൽ ഫ്ലൂവിനെ വലയത്തിൽ നിന്ന് മോചിപ്പിക്കണം. --സൂരജ് | suraj 20:44, 16 സെപ്റ്റംബർ 2010 (UTC)Reply
വലയം തട്ടി --റസിമാൻ ടി വി 04:39, 17 സെപ്റ്റംബർ 2010 (UTC)Reply

വിശദീകരണത്തിന് നന്ദി സൂരജ്. പ്രൈമറി ക്ലാസുകളിലെവിടെയോ സന്നിപാതജ്വരം=ഇൻഫ്ലുവെൻസ എന്നു കേട്ടിട്ടുണ്ട്. --Vssun (സുനിൽ) 08:09, 17 സെപ്റ്റംബർ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഇൻഫ്ലുവെൻസ&oldid=4025101" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇൻഫ്ലുവെൻസ" താളിലേക്ക് മടങ്ങുക.