സംവാദം:ഇസ്ലാമോഫോബിയ
ഇസ്ലാമോഫോബിയയും സച്ചാർ കമ്മറ്റിയും
തിരുത്തുകസച്ചാർ കമ്മറ്റിയുടെ ലക്ഷ്യങ്ങൾ
- രാജ്യത്തെ എത്ര ശതമാനം ജനങ്ങൾക്ക് ഇസ്ലാമോഫോബിയ പിടിച്ചിട്ടുണ്ട്
- 1980 ന് ശേഷം പശ്ചിമ ബംഗാളിലുള്ള എത്ര മുസ്ലിംകൾക്ക് ഫോബിയ നിമ്മിത്തം ജോലി നഷ്ടപ്പെട്ടു
- മുസ്ലീങ്ങൾ വിവേചനത്തിന് വിധേയരാണ് എന്ന പരാധികൾ ഉണ്ടാവുന്നത് ഇസ്ലാമോഫോബിയ നിമിത്തം ആണോ.
ഇതു കൂടി ലേഖനത്തിൽ ചേർക്കേണ്ടതല്ലേ. ഒരു പീക്കിരി സംശയം പട്ടികജാതി ഫോബിയയും പട്ടികവർഗ്ഗ ഫോബിയയും ഇറക്കാറായോ. --—ഈ തിരുത്തൽ നടത്തിയത് lee2008 17:34, 29 ജൂലൈ 2009 (UTC)
കല്പിത ലക്ഷ്യങ്ങൾ
തിരുത്തുകസച്ചാർ സമിതി റിപ്പോർട്ട് മൂന്ന് വർഷം മുമ്പ് സമർപ്പിക്കപെട്ടതല്ലേ. അതിൽ ലീ പറയുന്ന ലക്ഷ്യങ്ങളും ഒന്നും കാണുന്നില്ലല്ലോ. ഇനിയിപ്പോ പുതിയ റിപ്പോർട്ട് വരികയാണങ്കിൽ താങ്കൾക്ക് അതിന്റെ ടേംസ് ഓഫ് റഫറൻസായി മുകളിൽ പറഞ്ഞത് സമർപ്പിക്കാവുന്നതാണ്.ഇസ്ലാമോഫോബിയ എത്രപേർക്ക് പിടിപ്പെട്ടുണ്ട് എന്ന് വിശദമാക്കാൻ താങ്കൾ വല്ല അവലംബവും നൽകി ഈ താൾ തിരുത്തിയങ്കിൽ !--Apibrahimk 18:03, 31 ജൂലൈ 2009 (UTC)
ഇതു കാണണം
തിരുത്തുകlee യെ പോലുള്ള ഉപയോക്താക്കൾ യുക്തിവാദി പ്രസിദ്ധീകരണമായ യുക്തിരേഖ (ഫെബ്രുവരി-മാർച്ച് 2009 ലക്കം)യിൽ വന്ന ഡോ. ശരത് മണ്ണൂരിന്റെ "ഭീകരവാദവും ഇസ്ലാമോഫോബിയയും" എന്ന ലേഖനം കൂടി വായിക്കുന്നത് ഇക്കാര്യത്തിൽ ചെറിയ വെളിച്ചം ലഭിക്കാൻ അവസരമൊരുക്കും. ആ ലേഖനം ഇവിടെയും വായിക്കാം--Apibrahimk 02:18, 6 ഓഗസ്റ്റ് 2009 (UTC)
സന്തുലിതപ്രയോഗമല്ല
തിരുത്തുകഇസ്ലാമോഫോബിയ (ഇസ്ലാമിനെപ്പേടി), ഇസ്ലാമോഫാസിസം (ഇസ്ലാമിക അസഹിഷ്ണുതാവാദം) തുടങ്ങിയ പ്രയോഗങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയതാണു്. ഈ പ്രയോഗങ്ങൾ ഇസ്ലാമിനെതിരെ ചില ആരോപണങ്ങൾ പുറപ്പെടുവിയ്ക്കുന്നുണ്ടു്.
സന്തുലിതപ്രയോഗമായ ഇസ്ലാമികവാദം (ഇസ്ലാമിസം) എന്ന ഒരു താളിൽ ഇസ്ലാമിക ഭരണം, ഇസ്ലാമിക നിയമം, മുസ്ലീം മത മൗലികവാദം, മുസ്ലീം മതതീവ്രവാദം തുടങ്ങിയവയോടൊപ്പം ഉപശീർഷകം മാത്രമായി ഇസ്ലാമോഫോബിയ (ഇസ്ലാമിനെപ്പേടി), ഇസ്ലാമോഫാസിസം (ഇസ്ലാമിക അസഹിഷ്ണുതാവാദം) തുടങ്ങിയ പദങ്ങൾ ചുരുങ്ങണം., താലിബാൻ, അൽ ഖയിദ പോലെയുള്ള പദമല്ലല്ലോ ഇസ്ലാമിനെപ്പേടി, ഇസ്ലാമോഫാസിസം പോലുള്ള വിവാദശൈലികൾ.
ഹിന്ദു ഫാസിസം, ഹൈന്ദവ ഫാസിസം, ഹൈന്ദവ ഫാസിസ്റ്റുകൾ തുടങ്ങിയ പ്രയോഗങ്ങളും താളിന്റെ തലക്കെട്ടായി വേണ്ട.--എബി ജോൻ വൻനിലം 07:53, 14 ഓഗസ്റ്റ് 2009 (UTC)