സംവാദം:ഇവാൻ ഇല്ലിച്ചിന്റെ മരണം

ഇതിൻറെ ഒറിജിനൽ പേര് കൊടുത്തുകൂടെ? --ചള്ളിയാൻ ♫ ♫ 03:00, 15 മാർച്ച് 2008 (UTC)Reply

ഇപ്പോൾ കൊടുത്തിട്ടുണ്ട്. Georgekutty 14:20, 15 മാർച്ച് 2008 (UTC)Reply


ഗാന്ധിയും കെ.പി. അപ്പനും പറഞ്ഞത്

തിരുത്തുക

ഇവാൻ ഇല്ലിച്ചിന്റെ മരണം, റഷ്യൻ സാഹിത്യത്തിലെ ഏറ്റവും നല്ല കൃതിയാണ് എന്ന് മഹാത്മഗാന്ധി പറഞ്ഞതായി English വിക്കിയിൽ, source ഒന്നും കാണിക്കാതെ പറഞ്ഞിട്ടുണ്ട്. ഗാന്ധി അതിനെക്കുറിച്ച് ശരിക്കും എന്താണ് പറഞ്ഞതെന്നും എവിടെയാണ് പറഞ്ഞതെന്നും ആർക്കെങ്കിലും അറിയാമെങ്കിൽ ഈ ലേഖനത്തിൽ reference കൊടുത്ത് ചേർക്കാമായിരുന്നു. അതുപോലെ, മലയാളത്തിലെ പ്രമുഖ സാഹിത്യവിമർശകൻ കെ.പി. അപ്പൻ ഈ നോവലിനെ വളരെ പുകഴ്ത്തി എഴുതിയ ഒരു ലേഖനം ഞാൻ പത്തു-പതിനഞ്ചു കൊല്ലം മുൻപ് വായിച്ചിട്ടുണ്ട്. നല്ല സാഹിത്യത്തിലേക്ക് തന്റെ വഴിതുറന്നത്, ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഈ കൃതി വായിക്കാനിടയായ‍തോടെയാണെന്നാണ് ആ ലേഖനത്തിൽ അപ്പൻ പറഞ്ഞതെന്നാണ് ഓർമ്മ. കെ.പി. അപ്പന്റെ ലേഖനങ്ങളുടെ ഏതെങ്കിലും സമാഹാരത്തിൽ അത് ഉണ്ടാകണം. അതും reference സഹിതം ചേർക്കാൻ പറ്റിയുരുന്നെങ്കിൽ നന്നായേനെ.Georgekutty 12:54, 16 മാർച്ച് 2008 (UTC)Reply

തലക്കെട്ട്

തിരുത്തുക

ചലച്ചിത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുടെ തലക്കെട്ട് രസതന്ത്രം (മലയാളചലച്ചിത്രം) എന്നുപയോഗിക്കുന്നതുപോലെ ഈ ലേഖനത്തിന്റെ തലക്കെട്ട് ഇവാൻ ഇല്ലിച്ചിന്റെ മരണം(ലഘുനോവൽ) എന്നു മാറ്റണോ? --ഷാജി 22:50, 16 മാർച്ച് 2008 (UTC)Reply

കൂടുതൽ നല്ലത് അതായിരിക്കും.. സെർച്ച് ചെയ്യുന്നവർക്കും എളുപ്പം കാര്യം പിടികിട്ടുമല്ലോ..--ചള്ളിയാൻ ♫ ♫ 02:56, 17 മാർച്ച് 2008 (UTC)Reply

രസതന്ത്രം എന്ന വാക്കിന് വേറൊരു അര്ത്ഥമുള്ളതുകൊണ്ടാണ്‌ സിനിമയാണെന്ന് എടുത്തെഴുതിയിരിക്കുന്നത്. എന്നാല് ഇവാനില്ലിച്ചിന്റെ മരണം എന്ന പേരില് മറ്റൊന്നും ഉണ്ടാകാനിടയില്ലാത്തതിനാല് അങ്ങിനെ കൊടുക്കേണ്ട എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 03:40, 17 മാർച്ച് 2008 (UTC)Reply

തലെക്കെട്ട് മാറ്റേണ്ട കാര്യമൊന്നുമില്ല. രസതന്ത്രത്തിന്റെ ഉദാഹരണത്തിന് ഇവിടെ ഒരു പ്രസക്തിയുമില്ല. ആ സിനിമയുടെ കാര്യത്തിൽ, സാധാരണ രസതന്ത്രമെന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് chemistry ആയതുകൊണ്ട്, അങ്ങനെ കൊടുക്കുകയല്ലാതെ വഴിയില്ല. ഇവിടെ അതല്ല സ്ഥിതി.Georgekutty 09:46, 17 മാർച്ച് 2008 (UTC)Reply


ചലച്ചിത്രത്തിന്റെ കാര്യവും പുസ്തകത്തിന്റെ കാര്യവും തമ്മിൽ കൂട്ടിക്കുഴക്കേണ്ട. ചലച്ചിത്രത്തിന്റെ കാര്യത്തിൽ നമുക്കു കൈകാര്യം ചെയ്യെണ്ടി വരുന്ന ലേഖനങ്ങളുടേയും പട്ടികകളൂടേയും ആധിക്യവും അതിൽ സംഭാവന നൽകുന്നവരുടേയും എണ്ണം വളരെയധികമാണു. ഒരോ വർഷം തിരിച്ച് ചലച്ചിത്രങ്ങളുടെ പട്ടിക വിക്കിഫൈ ചെയ്തപ്പോ തന്നെ അതിന്റെ ബുദ്ധിമുട്ട് ഞാൻ അറിഞ്ഞതാണ്‌. അതു കൊണ്ട് തന്നെ ചില ശൈലികൾ പിന്തുടർന്നില്ലെങ്കിൽ പിന്നിടുവളരെ ബുദ്ധിമുട്ടായിരിക്കും. അതു കൊണ്ടാണു ചലച്ചിത്രങ്ങൾക്ക് വിക്കിഫൈ ചെയ്തപ്പ്പോൾ പ്രത്യേക ശൈലി സ്വീകരിച്ചത്.

പുസ്തകങ്ങളെ കുറിച്ച് ഇപ്പോൾ എഴുതുന്നത് ഒരാൾ മാത്രമേ ഉള്ളൂ. ചില ശൈലികൾ പിന്തുടറേണ്ടതു അത്യാവശ്യം ആണ്‌ എന്നു തോന്നുന്ന ഘട്ടത്തിൽ ആ വിധത്തിൽ ചെയ്താൽ മതി. ഇപ്പോൾീ രീതി തന്നെ തുടരട്ടെ എന്നു എന്റെ അഭിപ്രായം.--ഷിജു അലക്സ് 09:58, 17 മാർച്ച് 2008 (UTC)Reply

"ഇവാൻ ഇല്ലിച്ചിന്റെ മരണം" താളിലേക്ക് മടങ്ങുക.