സംവാദം:ഇട്ടിത്തൊമ്മൻ കത്തനാർ

Latest comment: 11 വർഷം മുമ്പ് by Georgekutty

ഉദയംപേരൂർ സൂനഹദോസ് എന്നതാണോ ഉദയംപേരൂർ സുന്നഹദോസ് എന്നതാണോ ശരി??--കോട്ടക്കാടൻ 11:24, 12 മേയ് 2012 (UTC)

'സൂനഹദോസ്' എന്നും 'സുന്നഹദോസ്' എന്നും ഉപയോഗിക്കാറുണ്ട്. കേരളത്തിലെ കത്തോലിക്കാ സഭ സൂനഹദോസ് എന്നുപയോഗിക്കുമ്പോൾ ഓർത്തഡോക്സ് സഭകളും മറ്റും സുന്നഹദോസ് എന്നുപയോഗിക്കുന്നു. ഇതിനെപ്പറ്റി സൂനഹദോസുകൾ എന്ന താളിൽ ചെറിയ പരാമർശമുണ്ട്. പൗരസ്ത്യ-പാശ്ചാത്യ സുറിയാനികളിലെ വ്യത്യാസമാവാം ഇതിനു കാരണം. ---Johnchacks (സംവാദം) 12:18, 12 മേയ് 2012 (UTC)Reply


ഇട്ടിത്തൊമ്മൻ കത്തനാർക്ക് ക്രൈസ്തവചിന്തകൻ എന്ന വർഗ്ഗം ചേർമെന്നു തോന്നുന്നില്ല. തന്റെ കാലത്തെ മതരാഷ്ട്രീയത്തിൽ സജ്ജീവമായി ഇടപെട്ട് അതിനെ സ്വന്തം ശൈലിയിൽ മൗലികമായി സ്വാധീനിച്ച കർമ്മധീരനും ദേശീയവാദിയും ആയിരുന്നു ആ പുരോഹിതൻ. പോർത്തുഗീകാരൻ മെനസിസ് മെത്രാപ്പോലീത്തയ്ക്ക് നസ്രാണി പക്ഷത്തു നിന്നുള്ള മറുപടി. ക്രൈസ്തവചിന്തകൻ എന്ന വർഗ്ഗീകരണം അദ്ദേഹത്തിന്റെ വ്യക്തിത്ത്വത്തേയോ, ചരിത്രത്തിൽ അദ്ദേഹം വഹിച്ച പങ്കിനേയോ പ്രതിഫലിപ്പിക്കുന്നില്ല.ജോർജുകുട്ടി (സംവാദം) 11:28, 15 മേയ് 2012 (UTC)Reply

"ഇട്ടിത്തൊമ്മൻ കത്തനാർ" താളിലേക്ക് മടങ്ങുക.