കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഇടുക്കി പട്ടണം എന്ന ഈ redirect.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


എന്റെ സംവാദം താളിൽ നിന്നും അടർത്തി താഴെ ചേർക്കുന്നു --Vssun (സുനിൽ) 12:25, 12 നവംബർ 2010 (UTC)Reply


ഇടുക്കി പട്ടണം തിരുത്തുക

ഇടുക്കി പട്ടണം ഇടുക്കിയിലെ ഒരു ചെറിയ കവലയാണ്. അതിനു സമീപം തന്നെയുള്ള ചെറുതോണി അതിലും വലിപ്പമുള്ള ഒരു സ്ഥലവും. പട്ടണമെന്നുള്ള നിഗമനം ഒരു സുഖമുള്ളതല്ല. ഇതു മറ്റു വല്ല രീതിയിലും ശരിയാണോ? ഇത്ര ചെറിയ ഒരു സ്ഥലത്തെ പട്ടണമെന്നു വിളിക്കാമോ? പട്ടണമെന്ന നിഗമനത്തിന് എന്തെങ്കിലും പ്രത്യേക പരിധി നിശ്ചയിച്ചിട്ടുണ്ടോ? ഒരു സംശയം! Rojypala 15:18, 10 നവംബർ 2010 (UTC)Reply

പ്രസക്തമായ ചോദ്യമായതുകൊണ്ട് കൂടുതൽ ചർച്ചകൾക്ക് സാധ്യതയുണ്ട് എന്നതുകൊണ്ടും ഇതിന്‌ ഉത്തരം ഇവിടെത്തന്നെ നൽകുകയാണ്.
സെൻസസ് ഓഫ് ഇന്ത്യയുടെ രീതിയനുസരിച്ച് താഴെപ്പറയുന്നവയാണ് ഒരു മേഖലയെ പട്ടണം (അർബൻ/ടൗൺ) എന്ന ഗണത്തിൽപ്പെടുത്താനുപയോഗിക്കുന്നത്.
  1. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, കന്റോണ്മെന്റ്, നോട്ടിഫൈഡ് ടൗൺ ഏരിയ പരിധിയിലായിരിക്കണം
അല്ലെങ്കിൽ
  1. ജനസംഖ്യ അയ്യായിരത്തിലധികം
  2. 75 ശതമാനത്തിലധികം പുരുഷന്മാർ കാർഷികേതരവൃത്തിയിലായിരിക്കണം
  3. ജനസാന്ദ്രത ച. കിലോമീറ്ററീന് 400-ലധികമായിരിക്കണം.
സെൻസസ് ഓഫ് ഇന്ത്യ തന്നെ ഇതിൽ പല ഇളവുകൾ നൽകി സെൻസസ് ടൗണുകൾ എന്ന ഒരു വിഭാഗം കൂടി നിർമ്മിച്ചിട്ടുണ്ടെന്ന് കരുതുന്നു. ഇതടക്കം കണക്കിൽപ്പെടുത്തി അഞ്ഞൂറിലധികം പട്ടണങ്ങൾ കേരളത്തിലുള്ളതായി സെൻസസ് ഓഫ് ഇന്ത്യയുടെ പട്ടികയിലുണ്ട്. പക്ഷേ ഈ പട്ടികയിൽപ്പോലും ഇടുക്കി ജില്ലയിലെ തൊടുപുഴ എന്ന ഒറ്റ പട്ടണത്തേയേ കണക്കിലെടുക്കുന്നുള്ളൂ. --Vssun (സുനിൽ) 15:51, 10 നവംബർ 2010 (UTC)Reply
പട്ടണം കണക്കാക്കുന്നതിൽ മറ്റു മാനദണ്ഡങ്ങളൊന്നും നിലവിലില്ലാത്തതിനാൽ സെൻസസിന്റെ മാനദണ്ഡമായിരിക്കും ഏറ്റവും നല്ലത്. അതുകൊണ്ട്‌ ഇടൂക്കിയുടെ കാര്യത്തിൽ പട്ടണം എന്ന പദം ഒഴിവാക്കാവുന്നതാണെന്ന് കരുതുന്നു.--Vssun (സുനിൽ) 16:05, 10 നവംബർ 2010 (UTC)Reply

ഇടുക്കി ജില്ലയിൽ ഏറ്റവും വലിപ്പമുള്ളതും തൊടുപുഴ ടൗൺ മാത്രമാണ്. അടിമാലിയും കട്ടപ്പനയും അതിന്റെ താഴെയെ വരൂ, ഇതൊക്കെ തട്ടിച്ചു നോക്കുമ്പോൾ ഇടുക്കി ഒന്നുമല്ല. Rojypala 04:37, 12 നവംബർ 2010 (UTC)Reply

തെളിവിനായി ചിത്രം ചേർത്തു ‌‌--Rojypala 14:55, 2 ഡിസംബർ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഇടുക്കി_പട്ടണം&oldid=861415" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇടുക്കി പട്ടണം" താളിലേക്ക് മടങ്ങുക.