സംവാദം:ആഴ്സണൽ എഫ്.സി.

(സംവാദം:ആർസനൽ എഫ്.സി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോഗോ തിരുത്തുക

ആർസനൽ ടീമിന്റെ ലോഗോ ഇൻഫോ ബോക്സിൽ ഉൾപ്പെടുത്താൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? Jairodz 09:30, 10 ഏപ്രിൽ 2011 ക(UTC)

  ചേർത്തിട്ടുണ്ടേ... --വിക്കിറൈറ്റർ : സംവാദം 16:07, 7 സെപ്റ്റംബർ 2011 (UTC)Reply
ആഴ്സണലിന്റെ ലോഗോ മുമ്പ് കോമൺസിലില്ലായിരുന്നു. ഈയടുത്ത് അപ്‌ലോഡ് ചെയ്തതാണെന്ന് തോന്നുന്നു. ഞാൻ ഒരുതവണ അപ്‌ലോഡ് ചെയ്തെങ്കിലും നീക്കം ചെയ്യപ്പെട്ടു. സാവധാനം മലയാളം വിക്കിപീഡിയയിലേക്ക് അപ്‌ലോഡാം എന്നു വിചാരിച്ചിരിക്കുകയായിരുന്നു. :) --Jairodz സം‌വാദം 16:47, 7 സെപ്റ്റംബർ 2011 (UTC)Reply
ഞാൻ അപ്‌ലോഡാൻ പോയപ്പോഴാണ് ഇങ്ങനൊരെണ്ണം ഇവിടുണ്ടല്ലോ ചേട്ടാ നു ഇവർ പറഞ്ഞത്. വേഗം അതിട്ടു.   --വിക്കിറൈറ്റർ : സംവാദം 16:51, 7 സെപ്റ്റംബർ 2011 (UTC)Reply

തലക്കെട്ട് തിരുത്തുക

ആർസണൽ ആണോ അതോ ആഴ്സണൽ? --വിക്കിറൈറ്റർ : സംവാദം 16:08, 7 സെപ്റ്റംബർ 2011 (UTC)Reply

Arsenal എന്നുച്ചരിക്കുമ്പോൾ r പൂർണ്ണമായും നിശബ്ദമാണോ? ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ആഴ്സണൽ ആണെന്ന് തോന്നുന്നു. ന-ക്ക് പകരം ണ തന്നെയാണ്. --Jairodz സം‌വാദം 16:40, 7 സെപ്റ്റംബർ 2011 (UTC)Reply
പത്രങ്ങളിലെല്ലാം ആഴ്സണൽ എന്നു തന്നെയാണ് കണ്ടിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. ആഴ്സണൽ എന്നതിനോടാണ് ഞാൻ യോജിക്കുന്നത്. --വിക്കിറൈറ്റർ : സംവാദം 16:43, 7 സെപ്റ്റംബർ 2011 (UTC)Reply

ആഴ്സനൽ എന്നു മതി എന്നാണ് എന്റെ അഭിപ്രായം. ഇവിടെ ഇംഗ്ലീഷ് ഉച്ചാരണം ശ്രദ്ധിക്കുക. --Vssun (സുനിൽ) 19:04, 7 സെപ്റ്റംബർ 2011 (UTC)Reply

അവിടെ കൊടുത്തിരിക്കുന്ന ഉച്ചാരണം ഒരു സ്പെയിൻകാരൻ പറഞ്ഞത്. ആഴ്സണൽ ഒരു ഇംഗ്ലീഷ് വാക്കാണ്. 'nal' എന്നുള്ളത് ണൽ എന്നു തന്നെയാണ് ഉച്ചരിക്കുന്നത്, like tribunal, emotional etc. Arsenal-ലെ r ശബ്ദം പൂർണ്ണമായി നിശ്ശബ്ദമല്ലെങ്കിലും ഉച്ചരിക്കുമ്പോൾ അധികം ഊന്നൽ കൊടുക്കുന്നില്ല. അതിനാൽ ആഴ്സണൽ ആണ് ശരി എന്നാണെന്റെ പക്ഷം. ഗൂഗിളിൽ തിരഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്നതും ആഴ്സണൽ തന്നെ.--Jairodz സം‌വാദം 03:52, 8 സെപ്റ്റംബർ 2011 (UTC)Reply
അവിടെ സ്പെയിൻകാരനു പുറമേ ഇംഗ്ലീഷുകാരനും, അമേരിക്കക്കാരനും പറഞ്ഞ ഉച്ചാരണങ്ങളുമുണ്ട്. --Vssun (സുനിൽ) 07:28, 8 സെപ്റ്റംബർ 2011 (UTC)Reply
കേട്ടു, പക്ഷേ എനിക്ക് 'ണ' എന്നു തന്നെയാണ് കേൾക്കുന്നത്. --Jairodz സം‌വാദം 07:51, 8 സെപ്റ്റംബർ 2011 (UTC)Reply
ആ സൈറ്റിൽ കാണുന്നവർക്കും ആഴ്സണൽ എന്നതിനോട് തന്നെയാണ് യോജിപ്പ് എന്നു തോന്നുന്നു. ഇംഗ്ലീഷ് ക്ലബ്ബിനെപ്പറ്റി ഇംഗ്ലീഷുകാരൻ അങ്ങനെ പറയുമ്പോൾ പിന്നെ... --വിക്കിറൈറ്റർ : സംവാദം 09:20, 8 സെപ്റ്റംബർ 2011 (UTC)Reply
ഇവിടെ നിന്നുള്ള ഐ.പി.എ. ഉച്ചാരണം നോക്കുക
/ˈɑrsənl, ˈɑrsnəl/
ഇവിടെ ഉച്ചാരണസൂചികയും നോക്കുക. no, dinner, thin എന്നിവയിലെ n ആണെന്നല്ലേ പറയുന്നത്? എങ്കിലും -ക്ക് തുല്യമായ ഒരു കീ ഇല്ലാത്തത് കുഴക്കുന്നു. --Vssun (സുനിൽ) 16:01, 8 സെപ്റ്റംബർ 2011 (UTC)Reply
പത്രങ്ങളിൽ ആഴ്സണൽ എന്നാണ് പൊതുവെ കാണാറ്. വരുന്നവർ സെർച്ച് ചെയ്യുമ്പോഴും കണ്ടു പരിചയിച്ച രീതിയിൽ തന്നെയല്ലെ സെർച്ച് ചെയ്യുക... --വിക്കിറൈറ്റർ : സംവാദം 16:40, 8 സെപ്റ്റംബർ 2011 (UTC)Reply
ന-യ്ക്കും ണ-യ്ക്കും ഐ.പി.എ.-യിൽ ഒരേ കീ തന്നെയാണ്. പൊതുവേ ഉച്ചരിക്കുന്നത് ആഴ്സണൽ എന്നാണ്. കൂടുതൽ പേരുടെ അഭിപ്രായം കിട്ടിയിരുന്നെങ്കിൽ ഒരു തീരുമാനമെടുക്കാമായിരുന്നു. --Jairodz സം‌വാദം 17:47, 8 സെപ്റ്റംബർ 2011 (UTC)Reply

ആഴ്സണൽ എന്നു മാറ്റിയിട്ടുണ്ട്. (എന്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ :-)) --Vssun (സുനിൽ) 11:42, 10 സെപ്റ്റംബർ 2011 (UTC)Reply

പ്രഥമം തിരുത്തുക

പ്രഥമ ടീം അംഗങ്ങൾ എന്ന തലക്കെട്ട് ആശയക്കുഴപ്പമുണ്ടാക്കുന്നു എന്ന് സംശയം. നിലവിലെ ടീമംഗങ്ങൾ എന്നു പോരേ?‌ --Vssun (സുനിൽ) 02:37, 26 ഒക്ടോബർ 2011 (UTC)Reply

മതി.  Y ചെയ്തു --Jairodz സം‌വാദം 02:46, 26 ഒക്ടോബർ 2011 (UTC)Reply

വസ്തു തിരുത്തുക

കിറ്റ് നിർമ്മാതാക്കൾ എന്നു പോരെ? --Vssun (സുനിൽ) 12:39, 26 ഒക്ടോബർ 2011 (UTC)Reply

വസ്ത്രം? കിറ്റ് മതി. പരമാവധി മലയാളത്തിലാക്കാൻ ശ്രമിച്ചതാണ്. --Jairodz സം‌വാദം 12:51, 26 ഒക്ടോബർ 2011 (UTC)Reply

കിറ്റ് നിർമ്മാതാക്കൾ എന്നാക്കി.  Y ചെയ്തു --Jairodz സം‌വാദം 12:53, 26 ഒക്ടോബർ 2011 (UTC)Reply

ഉടമസ്ഥാവകാശം തിരുത്തുക

മനസിലാക്കാൻ വിഷമിച്ച ഇടയിലെ ഒരു ഭാഗം പരിഭാഷപ്പെടുത്തിയില്ല. കമന്റായി ഇട്ടിട്ടുണ്ട്. --Vssun (സുനിൽ) 19:43, 4 നവംബർ 2011 (UTC)Reply

 Y ചെയ്തു --Jairodz സം‌വാദം 11:23, 6 നവംബർ 2011 (UTC)Reply

In popular culture തിരുത്തുക

ഈ വിഭാഗത്തിലെ ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച്, ജനകീയത എന്ന തലക്കെട്ടിനേക്കാൾ നല്ലത്, മാദ്ധ്യമങ്ങളിൽ എന്ന തലക്കെട്ടായിരിക്കും എന്നുവിചാരിക്കുന്നു. --Vssun (സുനിൽ) 10:51, 6 നവംബർ 2011 (UTC)Reply

  --Jairodz സം‌വാദം 11:23, 6 നവംബർ 2011 (UTC)Reply

 Y ചെയ്തു --Vssun (സുനിൽ) 01:59, 7 നവംബർ 2011 (UTC)Reply

സ്റ്റേഡിയങ്ങൾ തിരുത്തുക

ഈ വിഭാഗത്തിലെ മേട എന്ന പരാമർശങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നു. മേട എന്നാൽ വലിയ വീടെന്നൊക്കെയല്ലേ‌ അർത്ഥം? ടെറസ് എന്ന അർത്ഥമുണ്ടോ? --Vssun (സുനിൽ) 03:03, 7 നവംബർ 2011 (UTC)Reply

ടെറസ് എന്നാണുദ്ദേശിച്ചത്. അങ്ങനെ തന്നെയിട്ടാൽ മതിയോ? --Jairodz സം‌വാദം 03:52, 7 നവംബർ 2011 (UTC)Reply

തട്ട് ആയിരിക്കില്ലേ നല്ലത്? --Vssun (സുനിൽ) 12:12, 7 നവംബർ 2011 (UTC)Reply

കൂടുതൽ പേരുടെ അഭിപ്രായമറിഞ്ഞാൽ നന്നായിരിക്കും. ടെറസിന് മേട എന്നയർത്ഥം പലയിടത്തും കണ്ടു. --Jairodz സം‌വാദം 08:15, 12 നവംബർ 2011 (UTC)Reply

ബഹുമതികൾ തിരുത്തുക

ബഹുമതികൾ എന്ന വിഭാഗത്തിന്റെ താഴെയുള്ള ഖണ്ഡികകൾ, സ്ഥിതിവിവരക്കണക്കുകളിൽത്തന്നെ ഉൾപ്പെടുത്തേണ്ടതല്ലേ? --Vssun (സുനിൽ) 08:25, 10 നവംബർ 2011 (UTC)Reply

വേണമെന്നില്ല. അവ ആഴ്സണൽ നേടിയ ബഹുമതികളെ കുറിച്ച് പരാമർശിക്കുന്നതാണ്. --Jairodz സം‌വാദം 08:14, 12 നവംബർ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ആഴ്സണൽ_എഫ്.സി.&oldid=2458841" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആഴ്സണൽ എഫ്.സി." താളിലേക്ക് മടങ്ങുക.