ക്രിസ്ത്യൻ പീഡിയ ആക്കല്ലേ ജോർജ് കുട്ടീ...മറ്റു സംഭാവനകളും ആവാം....വിക്കി എഴുത്ത് സ്വർഗത്തിലേക്കുള്ള വഴിയല്ല.. :-)— ഈ തിരുത്തൽ നടത്തിയത് 90.148.190.132 (സംവാദംസംഭാവനകൾ)

സ്വർഗത്തിലെക്കുള്ള 'വിക്കിവഴി'

തിരുത്തുക

മുകളിൽ കൊടുത്തിരിക്കുന്ന കമന്റ് എഴുതിയത് ആരാണെന്ന് കാണിച്ചിട്ടില്ലെങ്കിലും കമന്റ് എനിക്ക് ഇഷ്ടപ്പെട്ടു. ഒരു തരത്തിൽ ആലോചിച്ചാൽ ന്യായമായ ഒരു പരാതി ആണ് അതെന്നും തോന്നാം. എന്നാലും അതിന് വളരെ വ്യക്തമായ ഒരു മറുപടി എനിക്കു പറയാനുണ്ട്. അതിതാണ്. ഏറെ വിഷയങ്ങളിലൊന്നും അറിവുള്ള ആളല്ല ഞാൻ. എഴുതുന്നത് എനിക്ക് അല്പമെങ്കിലും അറിയാവുന്ന കാര്യങ്ങളെ വിഷയമാക്കിയാണ്. അങ്ങനെയാവുമ്പോഴല്ലേ എഴുതുന്ന വിഷയത്തോട് കുറച്ചെങ്കിലും നീതി പുലർത്താനൊക്കുക? എല്ലാവരും അവരവർക്കു കുറച്ചെങ്കിലും അറിയാവുന്ന വിഷയങ്ങളിൽ എഴുതിയാൽ വിക്കിപീഡിയ നന്നാകും എന്ന് എനിക്കു തോന്നുന്നു. പിന്നെ, ഞാൻ എഴുതിയിട്ടുള്ള ലേഖനങ്ങളിൽ ഒന്നിന്റേയും വിഷയം കൊള്ളാവുന്ന ഒരു സെക്യുലർ വിജ്ഞാനകോശത്തിൽ ഇല്ലാതിരിക്കില്ല. ആ സ്ഥിതിക്കു അവയെക്കുറിച്ച് ഒക്കെ ലേഖനങ്ങൾ മലയാളം വിക്കിയിലും ഉണ്ടാകേണ്ടതല്ലേ? ക്രിസ്തുമതവുമായി ബന്ധമുള്ള വിഷയങ്ങളിലാണ് ഞാൻ ഇതുവരെ എഴുതിയിട്ടുള്ളത് എന്നു സമ്മതിക്കുന്നു. എന്നാൽ നിഷ്പക്ഷമായിട്ടേ എഴുതിയിട്ടുള്ളു. എഴുതിയതൊന്നും ക്രിസ്ത്യൻ പ്രചാരണ സാഹിത്യമാണെന്ന് ആരും പറയുമെന്നു തോന്നുന്നില്ല. ഈ ലേഖനത്തിന് വിഷയമായ Teresa of Avila, മനുഷ്യചരിത്രത്തെ കാര്യമായി സ്വാധീനിച്ച വ്യക്തിയാണ്. ആ നിലക്ക് അവരെ ബഹുമാനിക്കുന്നത് ക്രിസ്ത്യാനികൾ മാത്രമല്ല. അന്യമതസ്തരും, ഒരു മതത്തിലും വിശ്വസിക്കാത്തവരും അവരെ ബഹുമാനിക്കുന്നവരായുണ്ട്. വിക്കി എഴുത്തോ മറ്റെന്തെങ്കിലുമോ സ്വർഗ്ഗത്തിലേക്കുള്ള വഴി ആണെന്ന് ആരെങ്കിലും പറഞ്ഞാലും ഞാൻ എളുപ്പം വിശ്വസിക്കില്ല. സ്വർഗകവാടത്തിനു മുൻപിൽനിന്നു പോലും നരകത്തിലേക്കു വഴിയുണ്ടെന്നു ജോൺ ബന്യൻ പറഞ്ഞത് അപ്പോൾ എനിക്കു ഓർമ്മ വരും. ഏതായാലും മുകളിലെ രസകരമായ കമന്റിന് നന്ദി. Georgekutty 01:17, 21 ജനുവരി 2008 (UTC)Reply

സ്വർഗ്ഗവും നരകവും മനുഷ്യനല്ലേ സൃഷ്ടിക്കുന്നത്. അവൻററ പ്രവൃത്തികൾ മൂലം. ജോർജ്ജ് കുട്ടി എഴുതുന്നതിൽ തെറ്റൊന്നുമില്ല. അദ്ദേഹത്തിന്‌ അറിവുള്ള കാര്യങ്ങളിലൂടെ വിക്കിയെ സമ്പുഷ്ടമാക്കുവാൻ അദ്ധ്വാനിക്കുന്ന മനസ്സ് അദ്ദേഹത്തിനുണ്ട്. എത്ര തന്നെ അദ്ധ്വാനിച്ചാലും അല്പം ചായ്വ് എഴുത്തുകളിൽ വന്നുചേരാം അത് ശരിയാക്കാനാണല്ലോ മറ്റു വിക്കിപീഡിയർ ശ്രദ്ധിക്കേണ്ടത്. അല്ലാതെ ഏറ്റവും മുകളിലെ കമന്റു പോലെയുള്ള കമന്റുകൾ (ജോർജ്ജ്കുട്ടിയായതിനാൽ കുഴപ്പമില്ല) മറ്റുള്ളവർക്ക് വിഷമം ഉണ്ടാക്കാം. വിക്കിപീഡിയരോട് ഇന്ന ഇന്ന കാര്യങ്ങൾ സംഭാവന ചെയ്യണം എന്ന് നമുക്ക് നിർബന്ധിക്കാനും സാധിക്കില്ല. ലേഖനത്തിൽ മറ്റുള്ളവർ കൈവച്ചും കാണുന്നില്ല. പിന്നെ ജോ.കു.നെ മാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. എന്നാൺ എന്റെ എളിയ അഭിപ്രായം--ചള്ളിയാൻ ♫ ♫ 04:35, 22 ജനുവരി 2008 (UTC)Reply

ഇങ്ങനത്തെ ലേഖനം എഴുതുമ്പോൾ അത് സൻഡേ സ്കൂൾ ലേഖനമെന്ന് പറയാൻ ആരുമുണ്ടാവില്ല.(സൻഡേസ്കൂൾ മോശമാണെന്ന് എനിക്ക് അഭിപ്രായമില്ല).ബ്ലുമാങ്ങ ഇസ്ലാമിക ലേഖനമെഴുതിയപ്പോൾ എന്തെല്ലാം പുകിൽ.[ഇത് ശൈജു അലക്സ് കാണില്ലല്ലോ കാരണം അദ്ദേഹം തന്നെ ആണല്ലോ ഈ ജോർജ്ജുട്ടി] — ഈ തിരുത്തൽ നടത്തിയത് 77.64.99.11 (സംവാദംസംഭാവനകൾ)

ഞാൻ Shiju Alex തന്നെ ആണത്രെ! ദൈവമേ, ഞാൻ എന്നെത്തന്നെ അറിയാൻ എത്ര വൈകി?Georgekutty 16:41, 22 ജനുവരി 2008 (UTC)Reply

എന്തായാലും പ്രായം കുറച്ച് കുറഞ്ഞ് കിട്ടിയല്ലോ... ഒരു വിവാഹം കൂടെ കഴിക്കാനും വകുപ്പുണ്ട്. എന്തായാലും ഷെർലക്ക് ഹോംസിക്കുകൾ കലക്കുന്നുണ്ട് --ചള്ളിയാൻ ♫ ♫ 02:17, 23 ജനുവരി 2008 (UTC)Reply

മിസ്റ്റിക്യൂ

തിരുത്തുക

മിസ്റ്റിസിസത്തെ മലയാളത്തിൽ എന്ത് പറയും. കാലിപ്സോക്കിഷ്ടമുള്ള നിഘൺഡുവിൽ നിഗൂഢമായ, യോഗാത്മകമായ എന്നൊക്കെയാണ്‌ കാണുന്നത്... കാലിപ്സോ? --ചള്ളിയാൻ ♫ ♫ 04:45, 22 ജനുവരി 2008 (UTC)Reply

ഈ ലേഖനം എഴുതുന്നതിനു മുൻപ് മിസ്റ്റിസിസത്തിന് മലയാളം ഞാൻ കുറേ അന്വേഷിച്ചതാണ്. പക്ഷേ തൃപ്തി തന്ന വാക്കൊന്നും കിട്ടിയില്ല. മലയാളം വാക്കന്വേഷിച്ച് ഞാൻ രണ്ടു വിക്കി സുഹൃത്തുക്കൾക്ക് സന്ദേശം അയക്കുക പോലും ചെയ്തിരുന്നു. അതും ഫലം കണ്ടില്ല. ഒടുവിൽ മിസ്റ്റിസിസം എന്നു തന്നെ എഴുതാമെന്നു വച്ചു.Georgekutty 15:40, 22 ജനുവരി 2008 (UTC)Reply

ഞാനും അന്വേഷിച്ചിട്ട് മറ്റൊരു വാക്ക് കിട്ടിയില്ല.. മിസ്റ്റിക്ക് എന്നു തന്നെയാണ്‌ ഞാൻ 1~2 പ്രാവശ്യം‍ ഉപയോഗിച്ചു കേട്ടിട്ടുള്ളത്. --ജേക്കബ് 16:59, 22 ജനുവരി 2008 (UTC)Reply

വിശുദ്ധ

തിരുത്തുക

ഇതിലെ വിശുദ്ധയുമാണ്‌ എന്ന പ്രയോഗം ന്യൂട്രൽ അല്ലെന്നു തോന്നുന്നു.. --Vssun 05:30, 24 ജനുവരി 2008 (UTC)Reply

ന്യൂട്രാലിറ്റിയെപ്പറ്റി

തിരുത്തുക

'വിശുദ്ധയുമാണ്' എന്നതിൽ ഒരു "value judgement" ഉൾ‍ക്കൊള്ളുന്നു എന്നു വാദിക്കുന്നത് ബാലിശമാണ്. വിശുദ്ധ എന്നതിനെ ഒരു സാങ്കേതിക സംജ്ഞ ആയേ എടുക്കേണ്ടതുള്ളു. ത്രേസ്യാ കത്തോലിക്കാ സഭയിലെ പ്രഖ്യാപിത വിശുദ്ധരിൽ ഒരാളാണെന്നത് സത്യമാണല്ലോ. വിശുദ്ധ എന്നു പറഞ്ഞത് കത്തോലിക്കാ സഭയുടെ context-ൽ ആണെന്നതിനു ആ വാചകത്തിൽ തന്നെ സൂചനയുമുണ്ട്. അതല്ല ഇനി ഒരു തരം mechanical kind of neutrality വേണമെന്ന് വാശിപിടിച്ചാൽ "പലരാലും വിശുദ്ധയായി കണക്കാക്കപ്പെടുന്നവളും" എന്നോ മറ്റോ വളച്ചുകെട്ടി എഴുതി ആ വാക്യം വികലമാക്കേണ്ടി വരും. മറ്റൊന്നു കൂടി, ഈ വാദം കുറേകൂടി മുന്നോട്ടു കൊണ്ടുപോയാൽ, 'സന്ന്യാസിനിയും' എന്ന പ്രയോഗവും ന്യൂട്രൽ അല്ല എന്നു വാദിക്കാൻ പറ്റും. സന്ന്യാസവസ്ത്രം ഒരാളെ സന്ന്യാസി ആക്കണമെന്നില്ല. സന്ന്യാസവും ഒരു ഗുണമാണ്. അപ്പോൾ സന്ന്യാസിനി ആണെന്നു പറയുന്നതും neutrality ഇല്ലാത്ത ഒരു അവകാശവാദമാണെന്നു പറഞ്ഞു കൂടേ? Georgekutty 11:06, 24 ജനുവരി 2008 (UTC)Reply

“(വിശ്വാസികൾക്ക്) വിശുദ്ധയുമാണ്” എന്നാക്കിയാൽ പരിഹാരമാകുമോ? --Arayilpdas 11:23, 24 ജനുവരി 2008 (UTC)Reply

പിന്നീട് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതുമായ ഒരാളാൺ എന്ൻ കൊടുത്താൽ അർത്ഥം താനേ വന്നുകൊള്ളില്ലേ? --ചള്ളിയാൻ ♫ ♫ 11:25, 24 ജനുവരി 2008 (UTC)Reply

ഞാൻ ഒന്നു മാറ്റിയിട്ടുണ്ട്. ഇത് സ്വീകാര്യമാകുമെന്നു കരുതുന്നു. Georgekutty 12:47, 24 ജനുവരി 2008 (UTC)Reply

കത്തോലിക്കാ സഭയിലെ വിശുദ്ധയുമാണ് ഇങ്ങനെ ഒരു വാചകം തപ്പുകയായിരുന്നു.. ഇതാണ്‌ ശരി.. --Vssun 13:03, 24 ജനുവരി 2008 (UTC)Reply

Doctor of Church

തിരുത്തുക

"Doctor of Church" എന്നതിന്റെ മലയാളം പദം വേദപാരംഗതൻ/വേദപാരംഗത എന്നുതന്നെയാണോ? ആവിലായിലെ ത്രേസ്യാ "വേദപാരംഗത" എന്നാണ്‌ കത്തോലിക്കാ സഭയിൽ അറിയപ്പെടുന്നത്. അതു തന്നെയാണോ ഈ Doctor of Church? ഈ ഇംഗ്ലീഷ് പദസഞ്ചയത്തിന്റെ നേരിട്ടുള്ള word-by-word വിവർത്തനം സഭാപണ്ഡിതൻ/സഭാപണ്ഡിത എന്നായിരിക്കേ, തനതായ ഒരു മലയാളം പദം ശരിയായുണ്ടെങ്കിൽ അതു മറ്റിടങ്ങളിലും ഉപയോഗിക്കാമായിരുന്നു. --ജേക്കബ് 15:03, 24 ജനുവരി 2008 (UTC)Reply

ഡോക്ടർ ഒഫ് ചർച്ച് തന്നെയാണ് വേദപാരംഗതൻ. ജെറോം, അംബ്രോസ് എന്നീ ലേഖനങ്ങളിൽ ഞാൻ ഡോക്ടർ എന്നു തന്നെ എഴുതിയതിനെ ആയിരിക്കും ജേക്കബ്ബ് ഉദ്ദേശിച്ചത് എന്ന് കരുതുന്നു. ആ ലേഖനങ്ങൾ എഴുതിയപ്പോൽ എനിക്ക് വേദപാരംഗതൻ എന്ന വാക്ക് എങ്ങനെയോ ഓർമ്മ വന്നില്ല. ഇപ്പോൾ രണ്ടിലും മാറ്റിയിട്ടുണ്ട്. Georgekutty 16:12, 24 ജനുവരി 2008 (UTC)Reply

നന്ദി. --ജേക്കബ് 17:42, 24 ജനുവരി 2008 (UTC)Reply

രണ്ടു സംശയങ്ങൾ

തിരുത്തുക
  1. കൊച്ചുത്രേസ്യയിൽനിന്ന് വിവേചിച്ച് അമ്മത്രേസ്യ എന്നു വിളിക്കുന്നത് ആവിലായിലെ ത്രേസ്യയെയല്ലേ?
  2. roving nun-ന്റെ മലയാളം എന്താണ്‌?

--ജേക്കബ് 20:45, 24 ജനുവരി 2008 (UTC)Reply

ലൂഥറന്മാരും ത്രേസ്യായും

തിരുത്തുക
  1. അമ്മത്രേസ്യാ ആവിലായിലെ ത്രേസ്യാ തന്നെയാണ്. ലേഖന്ത്തിൽ അത് സൂചിപ്പിക്കേണ്ടതുമാണ്.
  2. Roving nun എന്നത് എങ്ങനെ മലയാളത്തിൽ പറയുമെന്ന് എനിക്കു നിശ്ചയമില്ല. Roving-ന് ദേശാടനം, ഊരുചുറ്റൽ, പാഞ്ഞു നടക്കൽ, നാടോടൽ എന്നൊക്കെ പറയാം. പക്ഷേ അതൊന്നും ഇവിടെ ശരിയാകുമെന്ന് തോന്നുന്നില്ല.

പിന്നെ ഒരു കാര്യം. ത്രേസ്യായെ Lutheran സഭയും Anglican സഭയും വിശുദ്ധയായി വണങ്ങുന്നു എന്നു പറയുന്നത് ശരിയാണോ? ഇംഗ്ലീഷ് വിക്കിയിൽ അങ്ങനെ കാണുന്നെങ്കിലും എനിക്ക് ഇപ്പോഴും സംശയം. ലൂഥറും മറ്റും നയിച്ച പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനെതിരായ Catholic counter reformation-ന്റെ മുൻ‌നിരയിൽ നിന്നിരുന്നവരിൽ ഒരുവളായിരുന്നല്ലോ Teresa. സുകൃതസരണി ഒന്നാം അദ്ധ്യായത്തിൽ ത്രേസ്യാ ഇങ്ങനെ എഴുതിയിട്ടുണ്ട്:-

"At about this time there came to my notice the harm and havoc that were being wrought in France by these Lutherans and the way in which their unhappy sect was increasing. This troubled me very much, and, as though I could do anything, or be of any help in the matter, I wept before the Lord and entreated Him to remedy this great evil". http://www.ourladyswarriors.org/saints/wayperf.htm

മാത്രമല്ല, Lutherans വിശുദ്ധന്മാരെ വണങ്ങുന്നതിൽ വിശ്വസിക്കാത്തവരാണെന്നാണ് ഞാൻ കരുതിയിരുന്നത്. Georgekutty 22:43, 24 ജനുവരി 2008 (UTC)Reply

അത് ശക്തമായൊരു വാദം തന്നെ. ഞാൻ ഇംഗ്ലീഷ് വിക്കിയിലൊന്നു ചോദിക്കട്ടെ. --ജേക്കബ് 09:34, 25 ജനുവരി 2008 (UTC)Reply

പേരിനു പിന്നിൽ

തിരുത്തുക

ത്രേസ്യാ എന്നാണോ ത്രേസ്യ എന്നാണോ? ഇത് ഹീബ്രുവിലെ പദമല്ലേ? അതിന്റെ അർത്ഥം എന്താണ്‌. ആവിലായിലെ ത്രേസ്യാ എന്നറിയപ്പെടാനുള്ള കാരണം, വേറേ ത്രേസ്യ ഉണ്ടോ? ഇംഗ്ലീഷില് തെരേസ എന്നും മലയാളത്തില് ത്രേസ്യ എന്നും വരാനുള്ള കാരണമെന്ത്? --ചള്ളിയാൻ ♫ ♫ 02:11, 25 ജനുവരി 2008 (UTC)Reply

തെരേസ എന്ന ആംഗലേയ പദത്തിന്‌ സമാനമായി പ്രചാരമുള്ള മലയാളം പദം ത്രേസ്യാ ആണ്‌. സ്റ്റീഫൻ->എസ്തപ്പാനോസ്, പീറ്റർ->പത്രോസ്, ആൻഡ്രൂ->അന്ത്രയോസ്, ജോൺ->യോഹന്നാൻ, എന്നൊക്കെപോലെ. വിശുദ്ധ ത്രേസ്യ പലരുണ്ട്. ഈ പട്ടിക കാണുക. --ജേക്കബ് 09:33, 25 ജനുവരി 2008 (UTC)Reply

പട്ടിക ഇവിടെ വന്നിട്ട് കാര്യമില്ലല്ലോ. ലേഖനത്തിൽ മുകളിൽ മറ്റു ത്രേസ്യാമാർക്കായി ടെമ്പ്റ്റേറ്റ് വച്ച് അതിലൂടെ കടത്തിവിടണ്ടേ? ആംഗലേയത്തിൽ നിന്നുത്ഭവിച്ചതല്ലല്ലോ ത്രേസ്യാ? ഇംഗ്ലീഷുകാർ വരുന്നതിനും മുന്നേ തന്നെ ത്രേസ്യാ ഇവിടെ ഉണ്ട്. അത് ഹീബ്രുവാണോ സുറിയാനിയാണോ എന്നാണ്‌ എന്റെ സംശയം. തെരേസയും ട്രീസയും പിന്നീട് വന്നതാണെങ്കിലും. അതിന്റെ ഉത്ഭവവും മറ്റും അറിയണ്ടേ. അറിയാവുന്നവർ അത് ചേർത്താൽ നന്നായിരിക്കും. കൃസ്ത്യാനികൾക്ക് പോലും സംശയം ഉള്ളത് മറ്റു മതക്കാർക്ക് തീർച്ചയായും ഉണ്ടാവാതിരിക്കില്ലല്ലോ--ചള്ളിയാൻ ♫ ♫ 10:21, 25 ജനുവരി 2008 (UTC)Reply

ചള്ളിയാന്റെ ചോദ്യത്തിനുത്തരം en:Teresa എന്ന താളിലുണ്ട്. ഈ പദം ഗ്രീക്കാണത്രേ. പിന്നെ ചള്ളിയാന്റെ ആദ്യത്തെ ചോദ്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ത്രേസ്യാ എന്നു നീട്ടിയോ ത്രേസ്യ എന്നോ ഉപയോഗിക്കാം. മറ്റേതിനു റീഡയറക്ട് കൊടുത്തിട്ടുണ്ട്. --ജേക്കബ് 10:30, 25 ജനുവരി 2008 (UTC)Reply

അമ്മത്രേസ്യാ

തിരുത്തുക

അമ്മത്രേസ്യാ എന്ന സംബോധനയുടെ കാര്യം പറയുന്ന വാക്യം ഒന്നു മാറ്റി. അതു നടപ്പിൽ വന്നിട്ട് ഒത്തിരിക്കാലമൊന്നുമായിരിക്കാനിടയില്ല. 1925-ൽ നടന്ന കൊച്ചുത്രേസ്യായുടെ cannonisation കഴിഞ്ഞപ്പോഴായിരിക്കണം അതിന്റെ ആവശ്യം വന്നത്. അത് ലത്തീൻ റീത്തിലുള്ളവരും ഉപയോഗിക്കുന്നുണ്ട്. അതൊക്കെ കണക്കിലെടുത്താണ് മാറ്റിയത്.Georgekutty 01:08, 26 ജനുവരി 2008 (UTC)Reply

വീണ്ടും ലൂഥറന്മാർ

തിരുത്തുക

ലൂഥറന്മാരും ആംഗ്ലിക്കന്മാരും ആവിലായിലെ ത്രേസ്യായെ venerate ചെയ്യുന്നുണ്ട് എന്ന് ഇംഗ്ലീഷ് വിക്കിയിൽ ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഈ ലേഖനത്തിലും അങ്ങനെ ചേർത്തിരുന്നതിനെക്കുറിച്ച് ഞാൻ മുകളിൽ ഉന്നയിച്ച സംശയം, ജേക്കബ്ബ് ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിന്റെ സംവാദം താളിൽ ആവർത്തിച്ചിരുന്നു. രണ്ടുമാസമായിട്ടും ആ സംശയത്തിന് മറുപടി കാണാത്തതുകൊണ്ട് അക്കാര്യം സൂചിപ്പിച്ചിട്ട് ഇന്നലെ ഞാൻ ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിൽ നിന്നു ലൂഥറൻ, ആംഗ്ലിക്കൻ സഭകളെക്കുറിച്ചുള്ള പരാമർശം മാറ്റിയിരുന്നു. പിന്നീട് ജേക്കബ്ബ് ഈ ലേഖവും അതിനനുസരിച്ച് മറ്റിയിട്ടുണ്ട്. എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ ആ പരാമര്ശം പുനസ്ഥാപിച്ചിരിക്കുന്നതായി കാണുന്നു. ലൂഥറനിസത്തോടുള്ള ത്രേസ്യായുടെ കടുത്ത എതിർപ്പ് പരിഗണിക്കുമ്പോൾ "it does not seem correct that Lutherans and Anglicans venerate Teresa of Availa" എന്നു ഞാൻ എഴുതിയിരുന്നതിന് മറുപടി പറഞ്ഞിരിക്കുന്നത് "doesn't matter what "seems" correct, she is on their calendar of saints" എന്നാണ്. അവരുടെ കലണ്ടർ ഞാൻ കണ്ടിട്ടില്ല. എന്നാലും കലണ്ടറിന്റെ കാര്യം പറഞ്ഞിരിക്കുന്നത് ശരിയായിരിക്കണം. പക്ഷേ, ലൂഥറനിസം എന്ന "വലിയ തിന്മയെ" നശിപ്പിക്കാൻ ദൈവത്തോട് കരഞ്ഞപേക്ഷിച്ച് ത്രേസ്യായെ ലൂഥറൻ സഭ വന്ദിക്കാനിടയായതെങ്ങനെയെന്ന് അറിയാൻ കൗതുകമുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ ചോദിച്ചിട്ട് കാര്യമില്ലെന്ന് തോന്നുന്നു. മലയാളം വിക്കിയിലുള്ളവരാരെങ്കിലും തന്നെ ഈ mystery പരിഹരിക്കുകയേ വഴിയുള്ളു. ഈ പ്രശ്നത്തിന്റെ dynamics മുഴുവൻ എനിക്കു മനസ്സിലാട്ടില്ല എന്നു വരാം. എന്നാലും എന്റെ സംശയം reasonable ആണെന്നാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്.Georgekutty 10:23, 26 മാർച്ച് 2008 (UTC)Reply

തത്കാലം മലയാളം വിക്കിയിലെ അതുപോലെ കിടക്കട്ടെ. ഇംഗ്ലീഷിലേതിന്‌ ഇവിടെ ചോദിച്ചിട്ടുണ്ട്. പിന്നെ ഇംഗ്ലീഷ് വിക്കിയിൽ തിരുത്തുമ്പോൾ ലോഗിൻ ചെയ്താൽ സംശയം ദൂരികരിക്കാൻ കൂടുതൽ സഹായകമാവാം. --ജേക്കബ് 10:47, 26 മാർച്ച് 2008 (UTC)Reply
ദയവായി ഇതും ഇതും ശ്രദ്ധിക്കുക. --ജേക്കബ് 16:04, 26 മാർച്ച് 2008 (UTC)Reply
ലൂഥറൻ കലണ്ടർ ഇവിടെയും ഇവിടെയും കാണാം. ഈ കണ്ണിയിൽ ഇങ്ങനെയും നൽകിയിരിക്കുന്നു:
മറ്റൊരു രസകരമായ വസ്തുത ഈ സൈറ്റിൽ പറയുന്ന കാര്യമാണ്‌‌:

--ജേക്കബ് 16:17, 26 മാർച്ച് 2008 (UTC)Reply

പോപ്പിന്പോലും വിശുദ്ധപദവി അനുവദിക്കുന്ന പ്രൊട്ടസ്റ്റന്റ് സഭ എന്നത് എനിക്ക് പുതിയ അറിവാണ്. ആൽബർട്ട് ഷ്വൈറ്റ്സർ ആണെങ്കിൽ ചരിത്രത്തിലെ യേശുവിനെ അന്വേഷിച്ചുപോയി വിശ്വാസം നഷ്ടപ്പെട്ട് ഒടുവിൽ ഹ്യൂമനിസത്തെ മതമാക്കിയ ആളാണ്. sainthood-നോട് വളരെ തുറന്ന സമീപനമാണ് ലൂഥറൻ സഭക്കെന്ന് കരുതണം. പണ്ടൊരിക്കൽ, മാർട്ടിൻ ലൂഥർക്ക് കത്തോലിക്കാസഭ വിശുദ്ധ പദവി നൽകണമെന്ന് ചില reform-minded കത്തോലിക്കാ ദൈവ ശാസ്ത്രജ്ഞന്മാർ ആവശ്യപ്പെട്ടത് വായിച്ചത് ഇപ്പോൾ ഓർമ്മ വരുന്നു. വളരെ നന്ദി ജേക്കബ്ബ്, ഇത്രയും വിവരങ്ങൾ തേടിപ്പിടിച്ചതിന്. ഈ ലേഖനത്തിലെ പഴയ പരാമർശം പുനസ്ഥാപിച്ചാലും കുഴപ്പമൊന്നുമില്ലെന്നു തോന്നുന്നു. Georgekutty 16:53, 26 മാർച്ച് 2008 (UTC)Reply

പുനഃസ്ഥാപിച്ചിട്ടുണ്ട്. --ജേക്കബ് 17:33, 26 മാർച്ച് 2008 (UTC)Reply
"ആവിലായിലെ ത്രേസ്യ" താളിലേക്ക് മടങ്ങുക.