ആട്ടക്കഥ ഒരു സാഹിത്യവിഭാഗമാണ്. അതിന്റെ ഫോട്ടോ കൊടുക്കണമെങ്കിൽ ഏതെങ്കിലും ഒരു ആട്ടക്കഥയുടെ പുസ്തകത്തിന്റെ ഫോട്ടോ വേണ്ടി വരും. നോവൽ എന്ന് പറഞ്ഞ് വല്ലവരും ഫോട്ടോ ഇടാറുണ്ടോ? രുഗ്മിണീസ്വയംവരം ആട്ടക്കഥ എന്ന് പറഞ്ഞ് കൊടുത്ത ആ ചിത്രം ഒട്ടും തന്നെ ഉചിതമല്ല ഇവിടെ. കഥയുടെ, നോവലിന്റെ, കവിതയുടെ ഫോട്ടോ എടുക്കാൻ പറ്റാത്തപോലെ ആട്ടക്കഥയുടെ ഫോട്ടോയും എടുക്കാൻ പറ്റില്ല. വേണമെങ്കിൽ നളചരിതമോ മറ്റോ പ്രിന്റ് ചെയ്ത ബുക്കിന്റെ ഫോട്ടോ ഇടുക എന്നതല്ലാതെ വേറെ നിവൃത്തിയില്ല്.അതിനാൽ ആ ഫോട്ടോ മാറ്റണം.(Muthukurussi (സംവാദം) 10:17, 18 ഡിസംബർ 2012 (UTC)സുMuthukurussi (സംവാദം) 10:17, 18 ഡിസംബർ 2012 (UTC))Reply

ചിത്രത്തിന്റെ അടിക്കുറിപ്പ് മാറ്റിയിട്ടുണ്ട്, ഇത് മതിയാവുമോ? -- റസിമാൻ ടി വി 10:24, 18 ഡിസംബർ 2012 (UTC)Reply

ഞാൻ അത് നീക്കം ചെയ്യുക എന്ന് പറഞ്ഞാൽ, ഒരു ഏകാധിപതിയുടെ ഇഷ്ടം ഉണ്ട് അതിൽ. അത്കൊണ്ട് തന്നെ ഞാൻ നീക്കം ചെയ്യുല്ല റസിമാൻ. ഔചിത്യം എന്ന് ഒന്ന് നോക്കൂ. തിരക്കഥ എന്നൊരു ലേഖനം ഉണ്ട് എങ്കിൽ എന്ത് ചിത്രം അവിടെ കൊടുക്കും? അല്ലെങ്കിൽ കഥ എന്നോ കവിത എന്നോ ലേഖനങ്ങൾ ഉണ്ടെങ്കിൽ അതിനൊക്കെ എന്ത് ചിത്രം കൊടുക്കും? ഒന്ന് ആലോചിക്കൂ. —ഈ തിരുത്തൽ നടത്തിയത് 159.0.81.117 (സം‌വാദംസംഭാവനകൾ) --Muthukurussi (സംവാദം) 16:40, 22 മാർച്ച് 2016 (UTC) തിരുത്ത് നന്ന്. രുഗ്മിണിസ്വയം വരം എന്നും പറയാൻ പറ്റില്ല. അത് ഒരു കത്തി വേഷം എന്ന് വിശേഷിപ്പിക്കുകയായിരിക്കും നല്ലത്. കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ എന്നത് വാസ്തവം തന്നെ. അന്നാൽ അത് ലേഖനത്തിൽ പറഞ്ഞാൽ മതി. ഫോട്ടോവിന്റെ അടിയിൽ ആവശ്യമില്ല. അവിടെ കഥകളിയിലെ ഒരു കത്തി വേഷം എന്ന് മാത്രം മതി. കാരണം രാവണനായാലും ചെറിയ നരകാസുരനായാലും ഒക്കെ വേഷം ഒരു പോലെ കത്തി വിഭാഗത്തിൽ പെടും. നന്ദി.Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ആട്ടക്കഥ&oldid=4025266" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആട്ടക്കഥ" താളിലേക്ക് മടങ്ങുക.