സംവാദം:ആജീവകമതം
ഇതിനു ഹൈന്ദവഫലകം കടുംകൈ ആണ്; മാർക്സിസത്തിനു ക്രൈസ്തവഫലം ചേർക്കുന്നതു പോലെയാണത്:) മറ്റൊരു കാര്യം ആജീവകമതമോ അജീവകമതമോ? അജീവകമതം ആണു ശരി എന്നാണു തോന്നുന്നത്.ജോർജുകുട്ടി (സംവാദം) 04:05, 15 ജനുവരി 2013 (UTC)
ഇംഗ്ലീഷ് ലേഖനത്തിൽ ചേർത്തിരിക്കുന്നത് കണ്ട് ചേർത്തതാണ്. എ.ഡി. 300 വരെ ഹൈന്ദവസിദ്ധാന്തങ്ങളെ കാര്യമായി സ്വാധീനിച്ച സന്ന്യാസിവിഭാഗം എന്ന് സർവവിജ്ഞാനകോശത്തിൽ പറഞ്ഞിരിക്കുന്നതും കണ്ടു. ഒഴിവാക്കണോ? ആജീവികൻമാർ എന്ന് സർവവിജ്ഞാനകോശം--Fotokannan (സംവാദം) 04:45, 15 ജനുവരി 2013 (UTC)
പേരിന്റെ അർത്ഥം 'ജീവിക്കുന്നത്' (Living) എന്നാണെന്ന് ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിൽ കാണുന്നു. അങ്ങനെയെങ്കിൽ പേരിലെ ആദ്യാക്ഷരം ദീർഘം തന്നെയാകണം. പക്ഷേ ജീവിക/ജീവക ഇതിൽ ഏതാണെന്ന് ഇപ്പോഴും ഉറപ്പില്ല. ഇംഗ്ലീഷ് വിക്കിയിൽ Ājīvika എന്നാണ്. പക്ഷേ ഡോക്ടർ രാധാകൃഷ്ണന്റെ Indian Philosophy-യിൽ Ajivaka എന്നാണ്.ജോർജുകുട്ടി (സംവാദം) 11:13, 15 ജനുവരി 2013 (UTC)
ഹൈന്ദവഫലകം ആവശ്യമില്ല എന്നാണ് എനിക്കു തോന്നുന്നത്ജോർജുകുട്ടി (സംവാദം) 11:14, 15 ജനുവരി 2013 (UTC)
"ഹസ്തരേഖാശാസ്ത്രം ഉപജീവനത്തിന് ഉപയുക്തമായിരുന്നു എന്ന് ദിവ്യാവതാരം തെളിവു നല്കുന്നു" എന്നെഴുതിയതിൽ അവ്യക്തതയുണ്ട്. ഹസ്തരേഖാശാസ്ത്രം കൊണ്ട് ആജീവകന്മാർ ഉപജീവനം നടത്തിയിരുന്നു എന്ന് ദിവ്യാവതാരം എന്നു പേരുള്ള ഏതോ പുസ്തകത്തിൽ പറയുന്നു എന്നാണോ?ജോർജുകുട്ടി (സംവാദം) 11:27, 15 ജനുവരി 2013 (UTC)
- സർവവിജ്ഞാനകോശത്തിലെ പരാമർശങ്ങൾ ചേർത്തതാണ്. ഫലകം ഒഴിവാക്കുന്നു--Fotokannan (സംവാദം) 12:01, 15 ജനുവരി 2013 (UTC)