സംവാദം:ആകാശഗംഗ
Latest comment: 9 വർഷം മുമ്പ് by Manuspanicker
സൌരയൂഥം ഉൾപ്പെടുന്ന നമ്മുടെ ഗാലക്സിക്ക് ഇംഗ്ലീഷിൽ Milky Way എന്നാണ് പേര് എന്നതുകൊണ്ടും ഗാലക്സികൾക്ക് താരാപഥം എന്ന വാക്ക് ഉപയോഗിക്കുന്നതിനാലും മലയാളത്തിൽ ക്ഷീരപഥം എന്ന പേരല്ലേ കൂടുതൽ അനുയോജ്യം ? ഇതിന്റെ പേര് ക്ഷീരപഥം എന്ന് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. ശബീബ് 13:24, 18 മാർച്ച് 2015 (UTC)
- ക്ഷീരപഥം എന്നത് ഒരു തത്ഭവമായ വാക്കും ആകാശഗംഗ എന്നത് ഒരു തനത് മലയാളം പേരും ആയതിനാൽ ഈ പേര് നിലനിർത്തണം എന്നാണ് എന്റെ അഭിപ്രായം. എന്നാൽ ക്ഷീരപഥം തീർച്ചയായും തിരിച്ചുവിടലാക്കണം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:41, 18 മാർച്ച് 2015 (UTC)
അത് മാത്രമല്ല കാരണങ്ങൾ. മലയാളത്തിലെ ജ്യോതിശാസ്ത്ര പണ്ഡിതരായ പ്രോഫ്ഫസർ : പാപ്പൂട്ടി, എ. രാജഗോപാൽ കമ്മത്ത് തുടങ്ങി പലരുമെഴുതിയ പുസ്തകങ്ങളിലും നമ്മുടെ ഗാലക്സിയെ ക്ഷീരപഥം എന്നും ഗാലക്സികളെ ആകാശ ഗംഗ എന്നുമാണ് പ്രതിപാദിച്ചിട്ടുള്ളത് . അതും പെരുമാറ്റുന്നതാണ് നല്ലത് എന്ന വാദത്തിന് പ്രസക്തി നൽകുന്നു. ശബീബ് 06:32, 19 മാർച്ച് 2015 (UTC)