സംവാദം:അൽ ഖാഇദ
The Base എന്നതിന്റെ മലയാളം എന്താണ്? അടിസ്ഥാനം? അടിത്തറ? ലേഖനത്തിലെ The Base എന്നത് മലയാളത്തിലാക്കേണ്ടതുണ്ട്. സജിത്ത് വി കെ 09:28, 26 ഫെബ്രുവരി 2007 (UTC)
കരുതപ്പെടുന്നു
തിരുത്തുകഈ ലേഖനത്തിൽ കുറെ ഭാഗങ്ങളിൽ കരുതപ്പെടുന്നു എന്ന് കാണുന്നു. കരുതലുകൾ വിക്കിയിൽ പറ്റുമോ? --ബ്ലുമാൻഗോ ക2മ 08:01, 25 ഫെബ്രുവരി 2008 (UTC)
- വിശ്വസിക്കപ്പെടുന്നു കരുതപ്പെടുന്നു എന്നൊക്കെ ആകാം പക്ഷേ സാമാന്യബുദ്ധിക്കു നിരക്കുന്നതല്ലെങ്കിൽ തെളിവ് ആവശ്യപ്പെട്ട് നീക്കാൻ ശുപാർശ ചെയ്യാം. --Vssun 10:44, 25 ഫെബ്രുവരി 2008 (UTC)
"ഇന്ത്യയിലെ സിമി തുടങ്ങിയ സംഘടനകൾ അൽ ഖാഇദയിലെ സംഗങ്ങളാണ്" ശരിയായ പ്രസ്താവന! എന്തായലും സംഘ് പരിവാർ വെബ്സൈറ്റിൽ നിന്നു തന്നെ വേണം അവലംബം! അപ്പൊ അത് നിഷ്പക്ഷാവൊല്ലോ...!
- നീക്കം ചെയ്തു. --ജേക്കബ് 20:49, 18 ഏപ്രിൽ 2008 (UTC)
തിവ്രവാദ ആരോപണം
തിരുത്തുകഅൽ ഖാഇദ ക്കെതിരെ തിവ്രവാദ ആരോപണം തെറ്റാണ്. തെളിവ് കൊടുത്തതിൽ മാന്യതയില്ല. വിക്കി നയത്തിനനുകൂലവുമല്ല. ഇംഗ്ലീഷിൽ ഉള്ളതെല്ലാം മലയാളത്തിൽ പറ്റുമോ? അൽ ഖാഇദ ശത്രക്കളുടെ സൈറ്റിൽ നിന്നുള്ള പ്രൂഫ് പറ്റുമോ?എഡിറ്റ് വാർ നടത്താൻ ഞാനില്ല.അൽ ഖാഇദ യുടെ ഏതെങ്കിലും സൈറ്റിൽ ഞങ്ങൾ അങ്ങനെ ആണെന്നുണ്ടോ?--212.138.69.19 09:18, 26 ഏപ്രിൽ 2009 (UTC)
- സെപ്റ്റംബർ 11ലെ അമേരിക്കൻ ലോകവാണിജ്യകേന്ദ്ര ആക്രമണമാണ് ഇവർ നടത്തിയിട്ടുള്ള പ്രധാന തീവ്രവാദ പ്രവർത്തനം മിസ്റ്റർ അനൂപൻ കൊടുത്ത പ്രൂഫിൽ ഇങ്ങനെ ഒന്നു കാണിക്കാമോ?--212.138.69.19 09:39, 26 ഏപ്രിൽ 2009 (UTC)
- ആരും ഞാനൊരു തീവ്രവാദിയാണെന്ന് വിളിച്ചു പറയുമെന്ന് തോന്നുന്നില്ല. അൽ ഖാഇദ പോലുള്ളോരു സംഘടന അങ്ങ്നനെ വിളിച്ചു പറയാൻ അത്ര വിഡ്ഢികളാണെന്നും കരുതുന്നില്ല. അവർ അതിനെ ജിഹാദ് എന്നോ മറ്റോ പേരിട്ടു വിളിച്ചായിരിക്കണം അവതരിപ്പിക്കുന്നത്. സ്വന്തം സൈറ്റിൽ പറയുന്നത് മുഴുവൻ റഫറൻസായി സ്വീകരിക്കുവാൻ വിക്കിപീഡിയിൽ പറ്റില്ല.--Anoopan| അനൂപൻ 09:44, 26 ഏപ്രിൽ 2009 (UTC)
- സഹോദരന് ജിഹാദിന്റെ അർത്ഥം മനസ്സിലായില്ലെന്ന് തോന്നുന്നു.അവർ അതിനെ ജിഹാദ് എന്നോ മറ്റോ പേരിട്ടു വിളിച്ചായിരിക്കണം ഇത് ആരുടെ പക്ഷം ചേർന്ന് എഴുതിയതാ? ഒരു സഘടനയുടെ ലക്ഷ്യം അവരല്ലെ തീരുമാനിക്കുന്നത്? ആരോപണങ്ങൾ ഉണ്ടെങ്കിൽ ആ രീതിയിലാണ് വിജ്ഞാന കോശത്തിൽ വരേണ്ടത്. --212.138.47.13 09:53, 26 ഏപ്രിൽ 2009 (UTC)