സംവാദം:അർണ്ണോസ് പാതിരി
തൃശൂരിലെ വേലൂരിൽ അദ്ദേഹത്തിന്റെ സ്മാരകങ്ങൾ ഉണ്ട് എന്ന് പറയപ്പെടുന്നു. ആർക്കെങ്കിലും ചിത്രങ്ങൾ തന്ന് സഹായിച്ചുകൂടെ? --ചള്ളിയാൻ ♫ ♫ 14:02, 25 ജനുവരി 2008 (UTC)
പാതിരിയുടെ സംസ്കൃത പാണ്ഡിത്യം സൂചിപ്പിക്കുന്ന ഒരു കഥ കേട്ടിട്ടുണ്ട്. ഒരു നമ്പൂതിരി പാതിരിയെ സംസ്കൃതത്തിൽ "ഗജമുഖ വാഹന രിപു നയനാ" (ഗജമുഖനായ ഗണപതിയുടെ വാഹനമായ എലിയുടെ ശത്രുവായ പൂച്ചയുടെ കണ്ണുള്ളവനേ)എന്നു വിളിച്ച് കളിയാക്കിയെന്നും, പാതിരി അദ്ദേഹത്തെ "ദശരഥനന്ദന സഖി വദനാ" (ദശരഥപുത്രനായ ശ്രീരാമന്റെ സുഹൃത്തായിരുന്ന ഹനുമാന്റെ മുഖമുള്ളവനേ) എന്നു തിരികെ വിളിച്ചെന്നും ആണ് ആ കഥ.Georgekutty 23:10, 11 നവംബർ 2008 (UTC)
"മലയാളഭാഷയിൽ ‘ത’ എന്നക്ഷരം അദ്ദേഹത്റ്റിന്റെ സംഭാവനയാണ്" എന്ന് കണ്ടു. ഈ വിവരത്തിന്റെ ആധാരം എവിടെ നിന്നാണെന്ന് വ്യക്തമാക്കാമോ? Devadas|ദേവദാസ് 22:43, 25 മേയ് 2011 (UTC)
- ഇങ്ങനെ അവലംബത്തോടെ തിരുത്തിയിട്ടുണ്ട്..........അദ്ദേഹം തയ്യാറാക്കികൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്നക്ഷരം വരെ പൂർത്തീകരിക്കാനേയായുള്ളൂ.--കണ്ണൻഷൺമുഖം 13:09, 1 ജൂലൈ 2013 (UTC)
- അതെ കണ്ണൻ മാഷ് ഇപ്പോൾ തിരുത്തിയത് തന്നെയാണ് ശരി. ഞാൻ മുന്നു നാലിടത്ത് അർണ്ണോസ് ത എന്ന അക്ഷരം വരെയേ പൂർത്തിയാക്കിയുള്ളൂ എന്ന വിവരം കണ്ടു. ഉള്ളൂരിന്റെ പരാമർശത്തിന്റെ കൃത്യമായ സ്രോതസ്സ് കണ്ടെത്തണം. ഉള്ളൂരിന്റെ പരാമർശം ക്വോട്ടു ചെയ്ത ആൾക്ക് പിഴച്ചതാവാനാണ് കൂടുതൽ സാദ്ധ്യത. എന്തയാലും ത അർണ്ണോസിന്റെ കണ്ടെത്തലാണെന്നുള്ള പ്രസ്താവന ശരിയല്ല--ഷിജു അലക്സ് (സംവാദം) 16:13, 1 സെപ്റ്റംബർ 2013 (UTC)
Jesuit, യേശൂയി എന്ന് ഉച്ചാരണം - ഇതു ശരിയാണോജോർജുകുട്ടി (സംവാദം) 09:35, 1 മേയ് 2013 (UTC)