സംവാദം:അഹറൊനോവ്-ബോം പ്രതിഭാസം
“ | ഒരു കണികയുടെ സാന്നിദ്ധ്യമില്ലാത്ത സ്ഥലങ്ങളിലെ വൈദ്യുതകാന്തികമണ്ഡലത്തിന് ആ കണികയിൽ സ്വാധീനം ചെലുത്താനാകുന്ന | ” |
ഇത് മനസിലാകുന്നില്ലല്ലോ.. --Vssun 03:34, 8 ഓഗസ്റ്റ് 2009 (UTC)
ഇംഗ്ലീഷിൽ നിന്നു് പരിഭാഷ ചെയ്യുമ്പോൾ കടന്നു കൂടുന്ന ഒരു പ്രയോഗം. മലയാളത്തിൽ അതിന്റെ ആവശ്യമില്ല. --Shiju Alex|ഷിജു അലക്സ് 04:03, 8 ഓഗസ്റ്റ് 2009 (UTC)
ഒരു ക്ലാസ്സിക്കൽ കണികയുടെ ചലനം സങ്കല്പിക്കുക. അത് ഇന്ന പാതയിലൂടെ പോകുന്നു എന്നാണ് നാം കരുതുക. എന്നാൽ ആ പാതയിൽ വൈദ്യുതകാന്തികമണ്ഡലങ്ങൾ ഇല്ലാതിരുന്നാലും മറ്റൊരു സ്ഥലത്തുള്ള മണ്ഡലം മൂലം കണികയ്ക്ക് മാറ്റം സംഭവിക്കുന്നു. ഉദാഹരണത്തിൽ കൊടുത്ത ഇലക്ട്രോണിന്റെ പാത നോക്കൂ : കാന്തികമണ്ഡലം സോളിനോയ്ഡിൽ മാത്രമേ ഉള്ളൂ. അതിലൂടെ ഇലക്ട്രോൺ നീങ്ങുന്നില്ല. എന്നിട്ടും സോളിനോയ്ഡിലെ കാന്തികമണ്ഡലത്തിന് വ്യത്യാസം വരുമ്പോൾ അതിനു പൂറത്ത് സഞ്ചരിക്കുന്ന ഇലക്ട്രോണിന്റെ phase മാറുന്നു.
ഇതാണ് ഉദ്ദേശിച്ചത്. എനിക്കുതന്നെ സൈദ്ധാന്തികമായ സങ്കീർണ്ണതകളെക്കുറിച്ച് അറിയില്ല. കൂടുതൽ നന്നായി മനസ്സിലാകുന്ന രീതിയിൽ ആമുഖം മാറ്റിയെഴിതാമെങ്കിൽ ചെയ്തോളൂ -- റസിമാൻ ടി വി 04:34, 8 ഓഗസ്റ്റ് 2009 (UTC)
- ഇംഗ്ലീഷിലെ നിർവചനം നോക്കിയപ്പോൾ ചാർജ്ജുള്ള കണിക എന്നു കണ്ടു. അതിവിടെയില്ലല്ലോ.. --Vssun 05:23, 8 ഓഗസ്റ്റ് 2009 (UTC)
- ചേർത്തിട്ടുണ്ട്. ഇതാണ് ഞാൻ വിവരമില്ലാത്ത വിഷയങ്ങളിൽ അധികമൊന്നും എഴുതാത്തത്. ഏതായാലും ഞാൻ കാന്തിക മോണോപോളുകൾ കണ്ടുപിടിക്കുമ്പോൾ ലേഖനം തിരുത്താനുള്ളതാ:-) -- റസിമാൻ ടി വി 05:36, 8 ഓഗസ്റ്റ് 2009 (UTC)
You can add if you want:
It was chosen by the New Scientist magazine as one of the seven wonders of quantum world.
Seven wonders of the quantum world, newscientist.com
Tzahy Lerner, Hebrew wikipedia.
ആമുഖം
തിരുത്തുക“ | ഒരു വൈദ്യുതകാന്തികമണ്ഡലത്തിന് സാന്നിദ്ധ്യമില്ലാത്ത മേഖലയിൽ സ്ഥിതി ചെയ്യുന്ന ചാർജ്ജുള്ള കണികയിൽ ആ വൈദ്യുതകാണ്ഠികമണ്ഡലത്തിന് സ്വാധീനം ചെലുത്താനാകുന്ന പ്രതിഭാസം. | ” |
ഇങ്ങനെയെഴുതിയാൽ എങ്ങനെയിരിക്കും? --Vssun 11:14, 28 മേയ് 2010 (UTC)
- തിരുത്തിയിട്ടുണ്ട് -- റസിമാൻ ടി വി 16:00, 28 മേയ് 2010 (UTC)