സംവാദം:അലെക്സിസ് മെനെസിസ്
കേരളത്തിൽ എന്ന സെക്ഷൻ വായിച്ചിട്ട് മനസിലാകുന്നില്ല. ഒന്നു കൂടി ലളിതമായ ഭാഷയിൽ റിവൈസ് ചെയ്ത് എഴുതാമോ ചള്ളിയാനേ? സ്നേഹപൂർവ്വം--Vssun 17:26, 27 ജനുവരി 2007 (UTC)
- ഇനി നോക്കുമോ? --ചള്ളിയാൻ ♫ ♫ 17:06, 25 ജനുവരി 2008 (UTC)
അലെയ്ജോ എന്നോ മറ്റോ ആണ് ശരിയായ ഉച്ചാരണം എന്ന് തോന്നുന്നു. ആരെങ്കിലും ശരിയാണൊ എന്ന് പരിശോധിക്കാമോ--ചള്ളിയാൻ ♫ ♫ 17:06, 25 ജനുവരി 2008 (UTC)
അർക്കദിയോക്കാൻ/അർക്കദിയാക്കോൻ
തിരുത്തുകഅർക്കദിയോക്കാൻ/അർക്കദിയാക്കോൻ - ഏതാണ് ശരി? ഇത് Archdeacon എന്നതിന്റെ മലയാളം ആണ് എന്നേ അറിവുള്ളൂ --ജേക്കബ് 17:47, 25 ജനുവരി 2008 (UTC)
- അർക്കദിയാക്കോൻ എന്നാണ് ഉപയോഗിച്ചു കാണുന്നത്. --ചള്ളിയാൻ ♫ ♫ 02:43, 4 ഫെബ്രുവരി 2008 (UTC)
- നന്ദി, അങ്ങനെതന്നെ ലേഖനത്തിൽ മാറ്റിയിരുന്നു. --ജേക്കബ് 18:15, 4 ഫെബ്രുവരി 2008 (UTC)
ബോക്സ്
തിരുത്തുകഇതിപ്പഴാ] ശ്രദ്ധിച്ചത്.. :) തുർക്കിബോക്സ് കണ്ടപ്പോൾ മാറ്റി. --ജേക്കബ് 18:03, 25 ജനുവരി 2008 (UTC)
മെനസ്സിസിനെ വിലയിരുത്തുമ്പോൾ
തിരുത്തുകഈ ലേഖനം ഞാൻ ആദ്യമായി ശ്രദ്ധിക്കുകയാണ്. ഇതിനു മുൻപ് ഉദയമ്പേരൂർ സൂനഹദോസിനെക്കുറിച്ചുള്ള ലേഖനമേ കൺടിരുന്നുള്ളു. ഇത് ആകെ confusing ആണ്. ഉടനീളം ചിന്താക്കുഴപ്പം നിറഞ്ഞുനിൽക്കുന്നു. അതിന് ഒരു കാരണം മെനെസിസിന്റെ വ്യക്തിത്ത്വം വളരെ Controvercial ആണെന്നതാണ്. കേരളത്തിന്റെ context-ൽ അദ്ദേഹത്തെക്കുറിച്ച് dispassionate ആയി എഴുതുക ബുദ്ധിമുട്ടാണ്. കത്തോലിക്കരടക്കമുള്ള കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ മെനസ്സിസിനെ അവരുടെ സാംസ്കാരത്തനിമയെ ഇല്ലാതാക്കാൻ ശ്രമിച്ച വില്ലനായിട്ടാണ് കാണുന്നത്. എന്നാൽ ലത്തീൻ കത്തോലിക്കർ അദ്ദേഹത്തെ കേരളക്രൈസ്തവരെ ശരിയായ വിശ്വാസത്തിലേക്കു കൊണ്ടുവന്ന രക്ഷകനും സാമുഹ്യപരിഷകർത്താവുമായി ചിത്രീകരിക്കുന്നു. ഈ രണ്ടു നിലപാടുകൾക്കിടയിൽ ചാഞ്ചാടുകയാണ് ഈ ലേഖനം. പരസ്പരവിരുദ്ധമായ ഈ നിലപാടുകൾ തമ്മിൽ സമന്വയം സാദ്ധ്യമല്ലെന്നിരിക്കെ, രൺടു നിലപാടുകളും വെവ്വേറെ രേഖപ്പെടുത്തുകയായിരുന്നു വേൺടത്.
ഒരുകാര്യംകൂടി: മെനസ്സിസിനെയും ഉദയമ്പേരൂർ സൂനഹദോസിനേയും, കുറച്ചുകൂടി വസ്തുനിഷ്ടമായി വിലയിരുത്താൻ കഴിയുക ഇപ്പോഴത്തെ തർക്കങ്ങളിലൊന്നും കക്ഷികളല്ലാത്ത പാശ്ചാത്യർക്കാണ്. പാശ്ചാത്യസഭാപണ്ടിതന്മാരുടെ വിലയിരുത്തൽ പൊതുവേ negative ആണ് താനും. രസകരമായ ഒരു വായന Edward Gibbon-ന്റെ Decline and Fall of the Roman Empire-ലെ ഒരു ഭാഗമാണ്. അതിന്റെ Link താഴെയുണ്ട്. ഏതായാലും നസ്രാണികൾ നെസ്തോറിയന്മാരായിരുന്നു എന്ന ആരോപണം Gibbon അംഗീകരിക്കുന്നുണ്ട്. [1]
പെട്ടന്നു നടത്തിയ ഒരു വായനയിൽ, ഉടനേ തിരുത്തേണ്ട ഒന്നു രണ്ടു തെറ്റുകൾ ഞൻ കണ്ടു. അവ ഇതൊക്കെയാണ്:-
- മെനസ്സിസിനെ നിയമിച്ചത് സ്പയിനിലെ രാജാവാണെന്ന് പറഞ്ഞത് ശരിയാകാൻ വഴിയില്ല. മെനസ്സിസ് സ്പെയിൻകാനായിരുന്നെങ്കിലും, ഗോവയിലെ മെത്രാനായി അദ്ദേഹത്തെ നിയമിക്കാൻ Bull of demarcation, അനുസരിച്ച് പോർത്തുഗൽ രാജാവിനേ കഴിയുമായിരുന്നുള്ളു.
- സന്ദർശനവേളയിൽ മെനസ്സിസ് 30 മെത്രാന്മാരെ നിയമിച്ചു എന്നെഴുതിയിരിക്കുന്നത് അബദ്ധം പറ്റിയതായിരിക്കണം. വൈദികരെ ആയിരിക്കും ഉദ്ദേശിച്ചത് എന്നു കരുതുന്നു.
എനിക്കു തിരുത്തണമെന്നുണ്ടെങ്കിലും എന്റെ കയ്യിൽ തെളിവ് തരാൻ പുസ്തകങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട്, ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യുന്നു.Georgekutty 18:05, 25 ജനുവരി 2008 (UTC)
ഫാ.പള്ളത്ത്, സ്പെയിനിലെ രാജാവാണ് അദ്ദേഹത്തെ നിയമിച്ചത് എന്ന് തൻറെ ഗ്രന്ഥത്തിൽ പലയിടങ്ങളിലും പറയുന്നുണ്ട്. സ്പെയിനിലെ രാജാവ് അഭ്യർത്ഥിച്ചത് പ്രകാരം പോർത്തുഗലിലെ രാജാവിനെ കണ്ട് സ്ഥാനം സ്വീകരിച്ചതാവുമോ? മെത്രാപോലീത്തക്ക് മെത്രാന്മാരെ നിയമിക്കാനാകില്ലേ? (വൈദികരെയാണ് എന്ന് എനിക്കും സംശയം ഉണ്ട്) ഒന്നു കൂടെ റഫർ ചെയ്ത് ശരി വരുത്താം. പീർ റിവ്യൂ ചെയ്തതിന് നന്ദി. --ചള്ളിയാൻ ♫ ♫ 18:19, 25 ജനുവരി 2008 (UTC)
38 തിരുമേനിമാർ
തിരുത്തുക38 മെത്രാന്മാരെയെങ്കിലും ഇതിനകം പറഞ്ഞുവിട്ടിട്ടുണ്ടാകുമെന്നു കരുതി. എന്നാൽ അവർ ഇപ്പോഴും വാഴുകയാണെന്നു കാണുന്നു. ഇത് വെറും തെറ്റല്ല പരമാബദ്ധമാണെന്നു കേരളക്രൈസ്തവസഭയുടെ ചരിത്രത്തിന്റെ അക്ഷരമാലയെങ്കിലും അറിയാവുന്നവരൊക്കെ സമ്മതിക്കും. അന്ന് നസ്രാണികളുടേതായി ആകെ ഉണ്ടായിരുന്നത് ഒരു രൂപത മാത്രമയിരുന്നെന്നിരിക്കെ ഈ 38 മെത്രാന്മാർ എവിടെയാണ് വാണിരിക്കുക? മെനസിസ് നസ്രാണികൾക്കു 400 വർഷം മുൻപു നാട്ടുകാരായ 38 മെത്രാന്മാരെ കൊടുത്ത ആളാണെങ്കിൽ അദ്ദേഹം അവർക്കു വില്ലൻ അല്ല ഹീറോ ആകേണ്ടതല്ലേ? ഇന്നുപോലും കേരളത്തിൽ അത്രയും മെത്രാന്മാർ ഉണ്ടോ? 38 മെത്രാന്മാരെ മെനസിസ് വാഴിച്ചെങ്കിൽ, കൂനൻ കുരിശു സത്യം കഴിഞ്ഞ്, അന്നത്തെ അർക്കാദിയോക്കന്റെ മെത്രാൻ വാഴ്ചക്കു കൈവയ്പു നൽകാൻ ഒരു മെത്രാൻ പോലും ഇല്ലാതെ പോയതെങ്ങനെ? ഒടുവിൽ 12 കത്തനാർമാർ കൈവയ്പു നൽകുകയായിരുന്നല്ലോ ചെയ്തത്. കേരളകത്തോലിക്കർക്കു കിട്ടിയ ആദ്യത്തെ നാട്ടുകാരൻ മെത്രാൻ കൂനൻ കുരിശുസത്യം ഒക്കെ കഴിഞ്ഞു വാഴിക്കപ്പെട്ട പറമ്പിൽ ചാൺടി കത്തനാർ ആണെന്നത് ഈ ചരിത്രത്തിന്റെ ബാലപാഠം മാത്രമാണ് (സായിപ്പന്മാർ അദ്ദേഹത്തെ Alexander de Campos എന്നോ മറ്റോ ആണ് വിളിക്കുന്നതെന്നു തോന്നുന്നു). അദ്ദേഹം പോലും ഒരു ഇടക്കാല പ്രതിഭാസം മാത്രമായിരുന്നു. പോർത്തുഗീസ് വാഴ്ചയുടെ പതനത്തിൽ നിവൃത്തികേടുകൊണ്ട് വാഴിക്കപ്പെട്ടവനായിരുന്നു അദ്ദേഹം. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ഒരു നാട്ടുകാരൻ മെത്രാനെ കിട്ടാനായി രണ്ടു നസ്രാണി നേതാക്കൽ പോർത്തുഗലിലേക്കും റോമിലേക്കും നടത്തിയ ക്ലേശം നിറഞ്ഞ യാത്രയുടെ കഥയാണ് മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം എന്നു പറയുന്ന പാറേമാക്കൽ തോമ്മാകത്തനാരുടെ വർത്തമാനപ്പുസ്തകം എന്നും ഓർക്കണം. കേരളകത്തോലിക്കർക്കു കിട്ടിയ ആദ്യത്തെ മുറക്കുള്ള നാട്ടുകാരൻ മെത്രാൻ ഇരുപതാം നൂറ്റാണ്ടിലാണ് വാഴിക്കപ്പട്ടതെന്നാണ് എന്റെ അറിവ്. അദ്ദേഹം കണ്ടത്തിൽ ആഗസ്തീനോസ് ആയിരുന്നു.ഇതുപോലത്തെ അബദ്ധങ്ങൾ ലേഖനത്തിൽ വച്ചുകൊണ്ടിരുന്നാൽ കാര്യങ്ങൾ കുറച്ചെങ്കിലും അറിയാവുന്നവർക്കു ലേഖനത്തിന്റെ reliability-യിൽ തീരെ വിശ്വാസം ഇല്ലാതാകും. അറിവില്ലാത്തവരുടെ തലയിൽ അബദ്ധങ്ങൾ കയറിക്കൂടുകയും ചെയ്യും. Georgekutty 12:33, 30 ജനുവരി 2008 (UTC)
“ | അർക്കദിയോക്കാന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് മുപ്പത്തിയെട്ടുപേർക്ക് മെത്രാൻമാരായി പട്ടം നൽകി. | ” |
എന്നതു മിക്കാവാറും വൈദികർ എന്നാവാനാണു സാദ്ധ്യത. അതു തിരുത്തിയാൽ പ്രശ്നം തീർന്നില്ലേ. വൈദികർ അല്ലെങ്കിൽ തെളിവ് തീർച്ചയായും വേണം. --ഷിജു അലക്സ് 12:44, 30 ജനുവരി 2008 (UTC)
വെളിച്ചം
തിരുത്തുകമെനസ്സിസിനെ നിയമിച്ചത് ഏതു രാജ്യത്തെ രാജാവാണെന്നതിൽ, English വിക്കിയിൽ പോർത്തുഗലിനെക്കുറിച്ചുള്ള ലേഖനം വെളിച്ചം തരുമെന്നു തോന്നുന്നു. അക്കാലത്ത് സ്പയിനും പോർത്തുഗലും 1580 മുതൽ 1640 വരെ നിലനിന്ന ഐബീരിയൻ യൂണിയന്റെ ഭാഗമായിരുന്നത്കൊണ്ട് ഒരേ രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു. അപ്പോൾ ഈ ലേഖനത്തിൽ പറയുന്ന ഫിലിപ്പ്, രൺടു രാജ്യങ്ങളുടേയും രാജാവായിരുന്നിരിക്കണം. പാദ്രുവാദോ ഉടമ്പടി അനുസരിച്ച് ഇൻഡ്യയിലെ മെത്രാൻ നിയമനം, പോർത്തുഗൽ ഭരണത്തിന്റെ അവകാശമായിരുന്നതു കൊണ്ട്, മെനസ്സിസിന്റെ നിയമനം അദ്ദേഹം നടത്തിയത്, പോർത്തുഗൽ രാജാവ് എന്ന നിലയിലും ആയിരുന്നിരിക്കണം.Georgekutty 22:09, 3 ഫെബ്രുവരി 2008 (UTC)
- ശരിയാണ്. സ്പെയിനിലേയും പോർത്തുഗലിലേയും ഭരണാധികാരിയായിരുന്ന എന്നായിരുന്നിരിക്കണം; ഗ്രന്ഥകാരന് തെറ്റുപറ്റിയതുമാവാം (അല്ലെങ്കിൽ എനിക്ക്) റഫറ് ചെയ്യാനാ പുസ്തകം കിട്ടുന്നില്ല. അത് ഒന്നു കൂടി വായിക്കാനുള്ള മനസ്സും ഇല്ല. അറിയാവുന്നവർ അത് തിരുത്തി തെളിവ് ചേർത്താൽ മതിയാകും.--ചള്ളിയാൻ ♫ ♫ 02:29, 4 ഫെബ്രുവരി 2008 (UTC)