സംവാദം:അലക്സാണ്ടർ ചക്രവർത്തി

സംവാദം ചേർക്കുക
Active discussions

തലക്കെട്ട്തിരുത്തുക

മഹാനായ എന്നു വേണമോ? --സാദിക്ക്‌ ഖാലിദ്‌ 14:31, 5 ജൂൺ 2008 (UTC)

അലക്സാണ്ടർ അല്ലെങ്കിൽ അലക്സാണ്ടർ ചക്രവർത്തി മതി, മഹാനായ അക്ബർ എന്നത് അക്ബർ എന്നാക്കി മാറ്റിയതോർക്കുന്നു - --ഷാജി 14:34, 5 ജൂൺ 2008 (UTC)

പല രാജാക്ക്‌ന്മാർ ഉപയോഗിച്ച് പേരാണ് അലക്സാണ്ടർ. മഹാൻ എന്നില്ലെങ്കിൽ തിരിച്ചറിയാൻ പറ്റൂല്ല. അല്ലേൽ നമ്പരിട്ട് വിളിക്കണം(ഒന്നാമൻ, രണ്ടാമൻ...). ഇദ്ദേഹം മൂന്നാമനാണ്.--അഭി 14:39, 5 ജൂൺ 2008 (UTC)


അലക്സാണ്ടർ ചക്രവർത്തിമാർ വേറേം ഉണ്ട്. 1 ,2 ഒക്കെ അതിനാലാന്‌ തിരിച്ചറീയാൻ മഹാനായ എന്ന് ചേർക്കുന്നത്.

ഒന്നും രണ്ടുമല്ല. പത്തമ്പതുപേരുണ്ട്. ഇവിടെ കാണാം--അഭി 15:01, 5 ജൂൺ 2008 (UTC)


മഹാനായ എന്ന് തലക്കെട്ടിൽ കൊടുക്കുന്നതിന് പറയുന്ന ന്യായങ്ങളിൽ കുറെ കഴമ്പുണ്ടെന്ന് സമ്മതിക്കുന്നു. ഇംഗ്ലീഷ് വിക്കിയിൽ Alexander the Great എന്നാണെന്നതും ശ്രദ്ധിച്ചു. എങ്കിലും, മലയാളത്തിലെ ലേഖനത്തിന്റെ തലക്കെട്ടിൽ മഹാനായ എന്ന് വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഒരു തരത്തിൽ നോക്കിയാൽ അത്, തലക്കെട്ടിൽ തന്നെ ഒരു Point of View കടത്തി വിടുന്നതിന് തുല്യമാകും. അല്ലെങ്കിൽ inverted coma-കൾക്കിടയിൽ 'മഹനായ' എന്നെഴുതണം. അത് സ്വീകാര്യമാവില്ലല്ലോ. മഹാനായ അലക്സാണ്ഡർ എന്നത് Alexander the Great-നെക്കാൾ വീര്യം കൂടിയതാണ്. അത് തിരിച്ച് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തയാൽ The Great Alexander എന്നാകും. അതിലൂടെ ആ മനുഷ്യൻ മഹാനായിരുന്നു എന്ന് assert ചെയ്യുകയാണെന്ന് തോന്നും. Alexander the Great-മായി ചേർന്നു പോകുന്ന മലയാളം വേണമെന്നാണെങ്കിൽ 'അലക്സാണ്ഡർ മഹാൻ' എന്നോ 'മഹാൻ അലക്സാണ്ഡർ' എന്നോ ഒക്കെ ആവാം. പക്ഷേ അവയും സ്വീകാര്യമാവില്ല. 'അലക്സാണ്ഡർ ചക്രവർത്തി' തന്നെയാണ് ശരി. വേറെ ഏതൊക്കെ അലക്സാണ്ഡർ ചക്രവർത്തിമാരുണ്ടായിരുന്നാലും, ഏറ്റവും അറിയപ്പെടുന്ന അലക്സാണ്ഡർ ചക്രവർത്തി ഇദ്ദേഹമാണല്ലോ. അലക്സാണ്ഡർ ചക്രവർത്തി എന്നു കേൾക്കുമ്പോൾ മിക്കവർക്കും ആദ്യം സ്മരണയിൽ വരുന്നതും മറ്റാരുമായിരിക്കില്ല എന്നാണ് എന്റെ തോന്നൽ. വേറൊരു ഉദാഹരണത്തിന്, മഹാത്മഗാന്ധി ശരിയാണ്; എന്നാൽ മഹാത്മാവായ ഗാന്ധി തെറ്റും. Georgekutty 16:55, 5 ജൂൺ 2008 (UTC)

  •   അനുകൂലിക്കുന്നു ജോർജ്ജുകുട്ടിയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു--സുഗീഷ് 16:58, 5 ജൂൺ 2008 (UTC)

അലക്സാണ്ടർ മൂന്നാമൻ എന്നാക്കാം. --117.196.136.95 17:01, 5 ജൂൺ 2008 (UTC)

ആ പേരിൽ അലക്സാണ്ഡർ ചക്രവർത്തിയെ ആർക്കാണറിയുന്നത്? അത് ശരിയാവില്ല.Georgekutty 21:47, 5 ജൂൺ 2008 (UTC)

തലക്കെട്ട് അലക്സാണ്ടർ ചക്രവർത്തി എന്നാക്കുന്നതാണ്‌ നല്ലത്. ജോർജ്ജുകുട്ടി പറഞ്ഞത് ശരിയാണ്‌ നമ്പർ ഇട്ട് വിളിക്കാൻ ഇതെന്താ ജയിലോ ? മാത്രവുമല്ല മൂന്നാമൻ എന്നു പറഞ്ഞാലൊന്നും ആർക്കും തിരിച്ചറിയാൻ പറ്റില്ല.--സുഗീഷ് 17:37, 6 ജൂൺ 2008 (UTC)
 തലക്കെട്ട് അലക്സാണ്ടർ ചക്രവർത്തി എന്നാക്കി--അഭി 17:54, 6 ജൂൺ 2008 (UTC)
"അലക്സാണ്ടർ ചക്രവർത്തി" താളിലേക്ക് മടങ്ങുക.