സംവാദം:അബു ഏബ്രഹാം
"തന്റെ ജീവിതകാലം മുഴുവൻ അദ്ദേഹം ഒരു നിരീശ്വരവാദിയായിരുന്നു" എന്ന് ലേഖനത്തിന്റെ ആദ്യത്തെ ഖണ്ഡികയിൽ തന്നെ കാണുന്നു. ഒന്നാമത് അബുവിനെ സംബന്ധിക്കുന്ന ഏറ്റവും പ്രധാന വിവരം എന്ന മട്ടിൽ ഏറ്റവും മുകളിൽ എഴുതിച്ചേർക്കേണ്ട കാര്യമൊന്നുമല്ല ഇത്. പിന്നെ, തെളിവായി ഗാർഡിയനിലെ ലേഖനം കൊടുത്തിട്ടുണ്ടെങ്കിലും ഇത് വസ്തുതയാണോ എന്ന് എനിക്ക് സംശയമുണ്ട്. വളരെക്കാലം മുൻപ് ഒരു കോളത്തിൽ താൻ "Syrian Christian by birth and Agnostic by conviction" ആണെന്ന് അബു എഴുതിയിരുന്നത് ഞാൻ നന്നായി ഓർക്കുന്നു. 'Agnostic' എന്ന വാക്ക് ഞാൻ ആദ്യമായി ശ്രദ്ധിച്ചത് തന്നെ അത് വായിച്ചപ്പോഴാണെന്നും ഓർമ്മയുണ്ട്. ആ വാക്യം അതേപടി ഓർത്തിരിക്കാൻ അതാണ് കാരണം. "Agnostic" ദൈവത്തെക്കുറിച്ച് ഒന്നും പറയുക സാധ്യമല്ല എന്നു വിശ്വസിക്കുന്ന അജ്ഞേയവാദി മാത്രമാണ്, നിരീശ്വരനല്ല.Georgekutty 12:00, 20 മേയ് 2009 (UTC)
- തൽക്കാലം ഹിഡൺ ആക്കിയിട്ടുണ്ട്. ശരിയായ അവലംബം ലഭിച്ചിട്ട് വാക്യം ശരിയാക്കി എഴുതാം. -- Rameshng | Talk 12:09, 20 മേയ് 2009 (UTC)