സംവാദം:അടൂർ ഭാസി
അടൂർ ഭാസി പ്രശസ്തനായ ഇ.വി. കൃഷ്ണപിള്ളയുടെ മകനാണ്. കൂടാതെ ഇദ്ദേഹത്തിന്റെ മാതാവിന്റെ അച്ഛൻ സി.വി. രാമൻപിള്ളയുമാണ്. വഴുതക്കാട് (തിരുവനന്തപുരം) ആണ് ജനനം. ഇന്റ്ര് മീഡിയറ്റിനു പഠിക്കുമ്പോൽ (ഇന്നത്തെ മഹാത്മാ ഗാന്ധി കോളേജ് തിരു.) പഠിത്തം നിർത്തുകയും നെയ്ത്തിൽ പരിശീലനം നേടുകയും ചെയ്തു. പഠിത്തത്തിനിടയിലും ജോലിക്കിടയിലുമെല്ലാം കലാകാരനാകുക എന്നതായിരുന്നു ആഗ്രഹം. ഇത് എ.സി.വിയിൽ ഹരികുമാർ (ചലചിത്ര, നാടക, സീരിയൽ നടനാണ് കൂടാതെ ഇദ്ദേഹത്തിന്റെ സഹോദരീ പുത്രനുമാണ്.) അഭിമുഖത്തിൽ പറഞ്ഞതാണ്. വേറേ ഏതെങ്കിലും ആധികാരിക സ്രോതസ്സ് കിട്ടുമെന്ന് കരുതാം.. :)--സുഗീഷ് 18:23, 18 ഏപ്രിൽ 2010 (UTC)
കെ. ഭാസ്കരൻ നായരുടെ മകനായിട്ടാണ് ജനിച്ചതെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? ഭാസി ഇ.വി. കൃഷ്ണപിള്ളയുടെ മകനാണെന്നാണ് ഞാനും കേട്ടിരിക്കുന്നത്. തിരുത്തണം.Georgekutty 02:27, 19 ഏപ്രിൽ 2010 (UTC)
- തിരുത്തിയിട്ടുണ്ട്.----Anoop menon 05:10, 19 ഏപ്രിൽ 2010 (UTC)
അടൂർ ഭാസി പത്ര പ്രവർത്തകനും ആയിരുന്നോ?--Fotokannan 01:31, 17 ഓഗസ്റ്റ് 2010 (UTC)
ജനനമെവിടേ?
തിരുത്തുകഅടൂർഭാസി ജനിച്ചത് എവിടെ എന്നതിനെക്കുറിച്ച്പല അഭിപ്രായങ്ങൾ കാണുന്നു
- തിരുവനന്തപുരത്ത് വഴുതക്കാട്ട് റോസ്കോട്ട് ബങ്ലാവിലാണെന്ന് ചിലർ (വെബ് ദുനിയ, ഇംഗ്ലീഷ് വിക്കി, മലയാളസ്ംഗീതം ഇൻഫൊ, ഫിലിം ബീറ്റ്, മാതൃഭൂമി 2015 മാർച്ച് 28 )
- അടൂർ പെരിങ്ങനാട്ട് ചെറുതെങ്ങിലഴികത്ത് തറവാട്ടിലാണ് ജനനം. (മൂവി ഡേറ്റാ ബേസ്), (ചിത്രഭൂമി 2012 ജൂൺ 7)
- പലരും വെട്ടലും ഒട്ടിക്കലും ആണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അഭിപ്രായത്തിലെത്താൻ പ്രയാസം കൂടുതൽ പേർ അഭിപ്രയപ്പെട്ട തിരുവനന്തപുരം ചേർക്കുന്നു.--ദിനേശ് വെള്ളക്കാട്ട്:സംവാദം 19:29, 17 ഫെബ്രുവരി 2018 (UTC)
- അടൂർ പെരിങ്ങനാട്ട് ചെറുതെങ്ങിലഴികത്ത് തറവാട്ടിലാണ് ജനനം. (മൂവി ഡേറ്റാ ബേസ്), (ചിത്രഭൂമി 2012 ജൂൺ 7)