സംവാദം:അക്‌ബർ കക്കട്ടിൽ

Latest comment: 12 വർഷം മുമ്പ് by Georgekutty

ഫലകം:Orphan

ഈ ഫലകത്തിൻറെ അർത്ഥം മനസ്സിലായില്ല. മറ്റു ലേഖനങ്ങളിൽ നിന്ന് എന്നതുകൊണ്ട് അവലംബമാണോ? അതോ വിക്കിയിലെ തന്നെ മറ്റു ലേഖനങ്ങളിൽ നിന്നുള്ള കണ്ണിയാണോ? എതാണ് ഉദ്ദേശിക്കുന്നത്. ആരെങ്കിലും ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.--Subeesh Talk‍ 13:02, 1 ജൂൺ 2009 (UTC)Reply
വിക്കിയിലെ തന്നെ മറ്റു ലേഖനങ്ങളിൽ നിന്നുള്ള കണ്ണികൾ ആണെന്ന് തോന്നുന്നു. --Anoopan| അനൂപൻ 13:08, 1 ജൂൺ 2009 (UTC)Reply
അപ്പൊപ്പിന്നെ ഫലകം നീക്കം ചെയ്യേണ്ടി വരില്ലേ? മറ്റു ലേഖനങ്ങളിൽ നിന്നുള്ള കണ്ണികൾ ഈ ലേഖനത്തിൽ ഉണ്ടല്ലോ!--Subeesh Talk‍ 13:51, 1 ജൂൺ 2009 (UTC)Reply
അങ്ങനെയല്ല. മറ്റു ലേഖനങ്ങളിൽ നിന്ന് ഈ ലേഖനത്തിലേക്ക് ഇപ്പോൾ കണ്ണികൾ ഒന്നുമില്ല എന്നാവും. എന്നാൽ മലയാള സാഹിത്യം എന്ന താളിൽ നിന്നു കണ്ണി ഉണ്ടു താനും --Anoopan| അനൂപൻ 13:54, 1 ജൂൺ 2009 (UTC)Reply

മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ അവലംബിച്ച് ഇന്ത്യൻ ഭാഷകളിൽ ആദ്യം എഴുതപ്പെടുന്ന ‘സ്ത്രൈണം’ എന്ന നോവൽ എന്നു പറയുന്നല്ലോ. മഹാഭാരതത്തെ ആശ്രയിച്ച് ഇന്ത്യൻ ഭാഷകളിൽ നേരത്തേ നോവലൊന്നും ഉണ്ടായിട്ടില്ലെന്നോ? "ഉപാഖ്യാനത്തെ ആശ്രയിച്ച്" എന്നു പറഞ്ഞാലും ഈ പ്രസ്താവന ശരിയാകും എന്നു തോന്നുന്നില്ല. വി.എസ്. ഖാണ്ഡേക്കാറുടെ യയാതിയും മറ്റും നേരത്തേ ഉണ്ടായിരുന്നില്ലേ?ജോർജുകുട്ടി (സംവാദം) 22:20, 18 ഏപ്രിൽ 2012 (UTC)Reply

"അക്‌ബർ കക്കട്ടിൽ" താളിലേക്ക് മടങ്ങുക.