സംയോജിത ശിശു വികസന സേവന പദ്ധതി
(സംയോജിത ശിശുവികസന പദ്ധതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്ത്രീകളുടേയും കുട്ടികളുടേയും സേവനത്തിനും ആരോഗ്യ പോഷകാഹാര സംരക്ഷണത്തിനും ശാക്തികരണത്തിനുമായി ഇന്ത്യാ ഗവണ്മെന്റിന്റെ വനിതാ-ശിശു വികസന മന്ത്രാലയം 1975 ഒക്ടോബർ രണ്ടാം തീയതി നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) (Hindi: समन्वित बाल विकास योजना).[1]
നവജാതശിശു മുതൽ ആറു വയസിൽ താഴെയുള്ള കുട്ടികൾ, അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ തുടങ്ങിയവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, പോഷകാഹരക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയവയാണ് ഐ.സി.ഡി.എസിന്റെ പ്രധാന പ്രവർത്തനങ്ങൾ. [2]
ലക്ഷ്യങ്ങൾ
തിരുത്തുക- നവജാത ശിശു മുതൽ 6 വയസു വരെയുള്ള കുട്ടികളുടെ ആരോഗ്യവും പോഷകാഹാര ലഭ്യതയും ശക്തിപ്പെടുത്തുക
- കുട്ടികളുടെ ശാരീരിക മാനസിക വികാസങ്ങൾക്ക് അടിത്തറ പാകുക
- ശിശു മരണനിരക്ക്, രോഗാവസ്ഥ, പോഷകാഹാരക്കുറവ്, സ്കൂൾ ഉപേക്ഷിക്കൽ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുക.
- കുട്ടികളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾക്കിടയിലുള്ള നയരൂപീകരണവും ഫലപ്രദമായ നടപ്പാക്കലും.
- ശരിയായ പോഷകാഹാരത്തിലൂടെയും ആരോഗ്യ വിദ്യാഭ്യാസത്തിലൂടെയും കുട്ടികളുടെ സാധാരണ ആരോഗ്യവും പോഷക ആവശ്യങ്ങളും പരിപാലിക്കാനുള്ള അമ്മയുടെ കഴിവ് വർദ്ധിപ്പിക്കുക.
ഐ സി ഡി എസിന് കീഴിലുള്ള സേവനങ്ങൾ
തിരുത്തുകആറ് സേവനങ്ങളുടെ ഒരു പാക്കേജ് ഐസിഡിഎസ് സ്കീംമിൽ ലഭ്യമാണ്
തിരുത്തുക- അനുബന്ധ പോഷകാഹാരം
- പ്രീ-സ്കൂൾ അനൗപചാരിക വിദ്യാഭ്യാസം.
- പോഷകാഹാരവും ആരോഗ്യ വിദ്യാഭ്യാസവും
- രോഗപ്രതിരോധം
- ആരോഗ്യ പരിശോധന
- അനുബന്ധ സേവനങ്ങൾ
അവലംബം
തിരുത്തുക- ↑ "ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ്". മിനിസ്ട്രി ഓഫ് വിമൻ ആന്റ് ചൈൽഡ്. ഇന്ത്യാ ഗവണ്മെന്റ്. Retrieved 25 ജൂലൈ 2015.
- ↑ [1] Archived 2011-06-15 at the Wayback Machine..